Panchayat:Repo18/vol2-page0636
636 GOVERNAMENT ORDERS നമായും ഭൂവിനിയോഗം, ചരിവ്, മണ്ണിന്റെ തരം, കൃഷിരീതികൾ, വിളകൾ തരിശു ഭൂമിയുടെ അവസ്ഥ, കുളങ്ങൾ, ചെറിയ നീർച്ചാലുകൾ, കുടിവെള്ള ലഭ്യത, ജലസേചന സൗകര്യങ്ങൾ, മണ്ണ്, ജല, ജൈവ സംരക്ഷണത്തിനുള്ള ഇന്നത്തെ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ പ്രാഥമിക വിവര ശേഖ രണത്തിലുടെ സമാഹരിക്കണം. കൂടാതെ പ്രസ്തുത നീർത്തടത്തിലുള്ള ഓരോ കുടുംബത്തിന്റെയും കൈവശഭൂമി സംബന്ധിച്ച വിവ രങ്ങളും ശേഖരിക്കണം. ആവശ്യമായ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താനാവശ്യമായ സർവ്വേ ഫോമു കൾ ഗ്രാമപഞ്ചായത്ത് തയ്യാറാക്കി, നീർത്തടങ്ങൾ അടയാളപ്പെടുത്തിയ കഡസ്ത്രടൽ മാപ്പിനോടൊപ്പം സർവ്വേ ടീമിനു നൽകണം. പ്രവർത്തനം 4.2.2 ദിതിയ വിവര ശേഖരണം ഗ്രാമപഞ്ചായത്ത്, വിവിധ ഓഫീസുകൾ എന്നിവടങ്ങളിൽ നിന്നും പ്രസ്തുത നീർത്തടത്തെ സംബ ന്ധിച്ച ദ്വിതീയ വിവരങ്ങളും ലഭ്യമാക്കണം. ഉദാ:- ജനസംഖ്യ. ആകെ കുടുംബങ്ങൾ, വിദ്യാഭ്യാസ നില വാരം, പൊതു സ്ഥാപനങ്ങൾ, സ്വയം സഹായസംഘങ്ങൾ/അയൽക്കൂട്ടങ്ങൾ, മറ്റ് പൊതുവായ കാര്യ ങ്ങൾ തുടങ്ങിയവ. പ്രവർത്തനം 4.2.3. വിവരങ്ങളുടെ ക്രോഡീകരണവും, മാപ്പിംഗും സമാഹരിച്ച വിവരങ്ങളുടെ ക്രോഡീകരണമാണ് അടുത്ത പ്രവർത്തനം. പ്രധാനമായും നീർത്തടങ്ങ ളിലെ ആകെ കുടുംബങ്ങൾ, SCIST/BPL, കർഷക തൊഴിലാളികളുടെ എണ്ണം, ചെറുകിട പരിമിത നാമ മാത്ര കർഷകരുടെ എണ്ണം തുടങ്ങി സർവ്വേയിലൂടെ കണ്ടെത്തിയ വിവരങ്ങൾ ക്രോഡീകരിക്കണം. നീർത്ത ടത്തിലെ ഓരോ കുടുംബത്തിനും കൈവശമുള്ള ഭൂമിയുടെ അളവ്, സർവ്വേ നമ്പർ ഉൾപ്പെടെ രേഖപ്പെ ടുത്തി ലിസ്റ്റ് ആക്കണം. ഒപ്പം ഭൂമി, ജലം, ജൈവ വൈവിദ്ധ്യം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ നീർത്തട ഭൂപടത്തിൽ രേഖപ്പെടുത്തണം. പ്രവർത്തനം 5. ഇടപെടൽ മേഖലകൾ കണ്ടെത്തൽ/പ്രശ്നങ്ങളും പരിഹാരങ്ങളും നീർത്തട നിവാസികൾ നേരിടുന്ന പ്രശ്നങ്ങളും അവ പരിഹരിക്കാനുള്ള നിർദ്ദേശങ്ങളും നീർത്തട പ്രദേശത്ത് താമസിക്കുന്നവരിൽ നിന്നും നേരിട്ട ശേഖരിക്കണം. ഓരോ നീർത്തടത്തിലേയും മൂന്നോ നാലോ കേന്ദ്രങ്ങളിൽവെച്ച് പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ അവിടെ നടത്തേണ്ട മണ്ണ്, ജല, ജൈവ വൈവിധ്യ പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്നുള്ള നിർദ്ദേശങ്ങൾ സമാഹരിക്കണം. കഴിയുന്നിടത്തോളം ഓരോ കുടുംബത്തിന്റെയും കൈവശഭൂമിയിൽ ഏറ്റെടുക്കേണ്ട പ്രവർത്തികൾ ഏതൊക്കെയാണ് കണ്ടെ ത്തണം. കൂടാതെ പൊതു വിഭവങ്ങളുടെ സംരക്ഷണത്തിനാവശ്യമായ പ്രവർത്തികളും കണ്ടെത്തണം. നീർത്തട വികസന കമ്മിറ്റി, സർവ്വേ ടീം എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് ഈ പ്രവർത്തനം ()S(3(OÖ)6Te(O). പ്രവർത്തനം 6 കരട് നീർത്തട പദ്ധതി തയ്യാറാക്കൽ മേൽപ്രവർത്തനത്തിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രസ്തുത നീർത്തടത്തിൽ ഏറ്റെ ടുക്കേണ്ട പ്രവർത്തികൾ ഏതൊക്കെയാണ് കണ്ടെത്തി രേഖപ്പെടുത്തണം. വ്യക്തിഗത ഭൂമിയിൽ ഏറ്റെടു ക്കേണ്ട പ്രവർത്തികളും പൊതു ആസ്തികളിൽ നടപ്പാക്കേണ്ട പ്രവർത്തനങ്ങളും പ്രത്യേകമായി രേഖപ്പെ ടുത്തണം. പ്രസ്തുത നീർത്തടത്തിൽ നടത്തേണ്ട പ്രവർത്തനങ്ങളുടെ കരട് രേഖയായിരിക്കും ഇത്തര ത്തിൽ തയ്യാറാക്കുന്നത്. ഇതാവണം ഗ്രാമസഭയിൽ അവതരിപ്പിക്കേണ്ടത്. ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങ ളുടെ വിശദവിവരങ്ങൾ രേഖപ്പെടുത്തുന്നതിനാവശ്യമായ ഫാറങ്ങളുടെ മാതൃക അനുബന്ധമായി ചേർത്തി ട്ടുണ്ട്. പ്രവർത്തനം 7 നിർത്തട ഗ്രാമസഭ ഇതു പൊതുഗ്രാമസഭയല്ല. നീർത്തടത്തിൽ താമസിക്കുന്ന മുഴുവൻ ആളുകളേയും ഉൾപെടുത്തി യാണ് നീർത്തട ഗ്രാമസഭ സംഘടിപ്പിക്കേണ്ടത്. ഇതിനായുള്ള പ്രചരണ പ്രവർത്തനങ്ങൾ നീർത്തട വർക്കിംഗ് ഗുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ നടത്തണം. നീർത്തട ഗ്രാമസഭയുടെ സ്ഥലം തീയതി, സമയം എന്നിവ എല്ലാവർക്കും പങ്കെടുക്കാൻ കഴിയുംവിധമാവണം ക്രമീകരിക്കേണ്ടത്. നീർത്തട മാതൃക, വിവിധ ഭൂപടങ്ങൾ, നീർത്തടത്തിന്റെ ഇന്നത്തെ അവസ്ഥ, ഫലപ്രദമായി നീർത്തടാധിഷ്ഠിത പ്രവർത്തന ങ്ങൾ നടത്തുന്നതിലുടെയുണ്ടാവുന്ന നേട്ടങ്ങൾ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങൾ ഗ്രാമസഭയിൽ പ്രദർശി പ്പിക്കാം. പ്രവർത്തനം 7.1 നീർത്തട ഗ്രാമസഭയുടെ കാര്യപരിപാടി 1. രജിസ്ട്രേഷൻ - ഗ്രൂപ്പ് രൂപീകരണം (രജിസ്ട്രേഷൻ സമയത്ത് തന്നെ 50പേർ വീതമുള്ള ഗ്രൂപ്പു കളായി തിരിക്കുകയും ഓരോ ഗ്രൂപ്പിനും ഓരോ പേര് നൽകുകയും വേണം. 2. സ്വാഗതം 3. വിഷയ അവതരണം