Panchayat:Repo18/vol1-page0181

From Panchayatwiki

(4എ) ഓരോ സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെടേണ്ട അംഗങ്ങളെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗ നിർദ്ദേശത്തിലും മേൽനോട്ടത്തിലും നിയന്ത്രണത്തിലും നിർണ്ണയിക്കപ്പെട്ടപ്രകാരം തെരഞ്ഞെടുക്കേണ്ടതും അതിലേക്കായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിലേയോ തദ്ദേശസ്വയംഭരണസ്ഥാപനത്തിലേയോ ഒരു ഉദ്യോഗസ്ഥനെ വരണാധികാരിയായി സ്ഥാനനിർദ്ദേശമോ നാമനിർദ്ദേശമോ ചെയ്യേണ്ടതുമാണ്.

(5) ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഒഴികെ മറ്റേതൊരു സ്റ്റാന്റിംഗ് കമ്മിറ്റിയുടെയും ചെയർമാനെ അതതു സ്റ്റാന്റിംഗ് കമ്മിറ്റിയിലെ അംഗങ്ങൾ അവരുടെ ഇടയിൽനിന്നും തെരഞ്ഞെടുക്കേണ്ടതാണ്.

(5 എ.) (i) വൈസ് പ്രസിഡന്റ് സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള ഒരു പഞ്ചായത്തിൽ, ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഒഴികെയുള്ള ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിലെ ചെയർമാൻ സ്ഥാനവും, വൈസ് പ്രസിഡന്റ് സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടില്ലാത്ത ഒരു പഞ്ചായത്തിൽ, ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഒഴികെയുള്ള രണ്ട സ്റ്റാന്റിംഗ് കമ്മിറ്റികളിലെ ചെയർമാൻ സ്ഥാനങ്ങളും സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കേണ്ടതാണ്:

എന്നാൽ, ജില്ലാ പഞ്ചായത്തിന്റെ കാര്യത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുള്ള സംഗതിയിൽ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഒഴികെയുള്ള രണ്ട സ്റ്റാന്റിംഗ് കമ്മിറ്റികളിലെ ചെയർമാൻ സ്ഥാനങ്ങളും വൈസ് പ്രസിഡന്റ് സ്ഥാനം സ്ത്രീകൾക്കായി സംവ രണം ചെയ്തിട്ടില്ലാത്ത സംഗതിയിൽ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഒഴികെയുള്ള മൂന്ന് സ്റ്റാന്റിംഗ് കമ്മിറ്റികളിലെ ചെയർമാൻ സ്ഥാനങ്ങളും സ്ത്രീകൾക്കായി സംവരണം ചെയ്യേണ്ടതാണ്.

(ii) സംവരണം ചെയ്യപ്പെടുന്ന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ ഓരോ പൊതു തെരഞ്ഞെടുപ്പിനുശേഷവും, ആവർത്തനക്രമത്തിൽ, 162-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ പ്രതിപാദിച്ചിട്ടുള്ള സ്റ്റാന്റിംഗ് കമ്മിറ്റികളുടെ ക്രമമനുസരിച്ച വിവിധ സ്റ്റാന്റിംഗ് കമ്മിറ്റികളിലേക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വീതിച്ചു നൽകേണ്ടതാണ്.

(5ബി) ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഒഴികെ മറ്റേതൊരു സ്റ്റാന്റിംഗ് കമ്മിറ്റിയുടെയും ചെയർമാനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗനിർദ്ദേശത്തിലും മേൽനോട്ടത്തിലും നിയന്ത്രണത്തിലും നിർണ്ണയിക്കപ്പെട്ടപ്രകാരം തെരഞ്ഞെടുക്കേണ്ടതും അതിലേക്കായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിലേയോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേയോ ഒരു ഉദ്യോഗസ്ഥനെ വരണാധികാരിയായി സ്ഥാനനിർദ്ദേശമോ നാമനിർദ്ദേശമോ ചെയ്യേണ്ടതുമാണ്.

(6) വൈസ് പ്രസിഡന്റ് ധനകാര്യസ്റ്റാന്റിംഗ് കമ്മിറ്റിയുടെ എക്സ്ഒഫിഷ്യോ അംഗവും ചെയർമാനുമായിരിക്കുന്നതും പ്രസിഡന്റ് എല്ലാ സ്റ്റാന്റിംഗ് കമ്മിറ്റിയിലും വോട്ടവകാശമില്ലാത്ത എക്സ്ഒഫിഷ്യോ അംഗമായിരിക്കുന്നതുമാണ്.

(7) ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിലെ എക്സ്ഒഫിഷ്യോ അംഗമല്ലാത്ത ഒരംഗത്തിനും ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഒഴികെയുള്ള ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാനും, നിർണ്ണയിക്കപ്പെട്ട ഫാറത്തിൽ സെക്രട്ടറിക്ക് രാജി നൽകിക്കൊണ്ട്, അതതു സംഗതിപോലെ, സ്റ്റാന്റിംഗ് കമ്മിറ്റിയിലെ അംഗത്വമോ ചെയർമാൻസ്ഥാനമോ രാജിവയ്ക്കാവുന്നതും സെക്രട്ടറിക്ക് അത് ലഭിക്കുന്ന തീയതി മുതൽ രാജി പ്രാബല്യത്തിൽ വരുന്നതും സെക്രട്ടറി അക്കാര്യം ഉടൻതന്നെ പ്രസിഡന്റിനെയും പഞ്ചായ ത്തിനെയും [സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെയും] അറിയിക്കേണ്ടതുമാണ്.

(8) സ്റ്റാന്റിംഗ് കമ്മിറ്റിയിലെ അംഗത്വമോ ചെയർമാൻ സ്ഥാനമോ രാജിവയ്ക്കുന്ന ആൾ തന്റെ രാജി നേരിട്ടോ, അല്ലെങ്കിൽ ഒരു ഗസറ്റഡ് ഉദ്യോഗസ്ഥൻ അങ്ങനെയുള്ള രാജിക്കത്ത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെങ്കിൽ രജിസ്റ്റേർഡ് പോസ്റ്റായോ സെക്രട്ടറിക്ക്, അതതു സംഗതിപോലെ നൽകുകയോ അയച്ചുകൊടുക്കുകയോ ചെയ്യേണ്ടതും അത് കിട്ടിയതിന് സെക്രട്ടറി അക്നോളജ്മെന്റ് നൽകേണ്ടതുമാണ്.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: SujithPT

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ