Panchayat:Repo18/vol2-page0914
(7) സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയും ഉന്നത് നിലവാരവും 5 വർഷത്തെ വാറന്റിയും നിഷ്കർഷിക്കുന്ന കേന്ദ്രസഹായം ലഭിക്കുന്ന പി.എം.ജി.എസ്.വൈ. സ്കീമുകൾക്ക് 20% എന്ന പരിധി നിശ്ചയിച്ച് ടെണ്ടർ എക്സ്സസ് അനുവദിക്കുന്നതായിരിക്കും പ്രായോഗികം എന്ന് കണ്ടെത്തുകയുണ്ടായി. ആയതിന്റെ അടിസ്ഥാനത്തിൽ 10-09-2013-ൽ 310 റോഡിന്റെ ടെണ്ടർ ക്ഷണിച്ചതിൻ പ്രകാരം 60 റോഡു കളിൽ 2012 SOR നിരക്കിൽ ടെണ്ടർ ലഭിച്ച ഒരു റോഡ് ഒഴികെ ശേഷിക്കുന്ന 59 റോഡുകൾക്കും. 04-07-2013-ൽ ലഭിച്ച ടെണ്ടറിന്റെ അടിസ്ഥാനത്തിൽ എഗ്രിമെന്റ് വച്ച 10 റോഡുകളും 10-09-2013-ൽ ലഭിച്ച 60 റോഡുകളും കഴിച്ച ശേഷിക്കുന്ന 250 റോഡുകൾക്കും പരമാവധി 20% ടെണ്ടർ എക്സ്സസ് അനുവദിച്ച് ഉത്തരവാകുന്നു. ഇതിലേക്കായി ചെലവ് വരുന്ന യഥാക്രമം 23 കോടി രൂപയും (ഇരുപത്തി മൂന്ന് കോടി രൂപ) 72 കോടി രൂപയും (എഴുപത്തി രണ്ട് കോടി രൂപ) സംസ്ഥാന സർക്കാർ വഹിക്കുന്നതാണ്. RAJIV GANDH PANCHAYAT SASHAKTIKARAN ABHIYANAPPONTINGNODAL OFFICER - ORDERS - SSUED Local Self Government (EM) Department, G.O. (R) No. 3094/2013/LSGD, Tvpm, Dt.17-12-2013) Abstract:- Local Self Government Department - Rajiv Gandhi Panchayat Sashaktikaran AbhiyanAppointing Nodal Officer - Orders-issued. ORDER Government are pleased to appoint Director of Panchayats, as the Nodal officer to implement the scheme Rajiv Gandhi Panchayat Sashaktikaran Abhiyan (RGPSA) in the State of Kerala. All the funds allotted to the State Government from the Government of India under this scheme will be kept in the account operated by Director of Panchayats opened for the same purpose. Central Regulation Zone a colulolcoò o loom 6agog.66)o oils.ca.g36s തറ വിസ്തീർണ്ണം - മാനദണ്ഡം ഭേദഗതി ചെയ്ത ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഡി.ഡി.) വകുപ്പ്, സഉ(കൈ) നം. 392/13/തസ്വഭവ TVPM, dt. 26-12-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - Central Regulation Zone പരിധിയിൽ വരുന്ന ഐ.എ.വൈ വീടുകളുടെ തറ വിസ്തീർണ്ണം - മാനദണ്ഡം ഭേദഗതി ചെയ്ത് ഉത്തരവാകുന്നു. പരാമർശം: (1) 28-05-2012-ലെ 41234/ഡിഡി1/11/തസ്വഭവ നമ്പർ സർക്കുലർ ഉത്തരവ്. (2) സ.ഉ (സാധാ)നം.333/13/തസ്വഭവ തീയതി 06-02-2013. (3) 21-6-2013-ലെ സി.ആർ.ഡി-യുടെ 91/ജെ.ആർ.വൈ.-1/13 സി.ആർ.ഡി. നമ്പർ കത്ത്. ഉത്തരവ് ഐ.എ.വൈ. ഗുണഭോക്താക്കളുടെ ഭവന നിർമ്മാണത്തിനുള്ള തറ വിസ്തീർണ്ണം 25m' നും 66m നും ഇടയിലായിരിക്കണം എന്ന് പരാമർശം 12 മുഖേന നിഷ്ക്കർഷിച്ചിട്ടുണ്ട്. (2) Coastal Regulation Zone പരിധിയിൽ താമസിക്കുന്ന ഇന്ദിരാ ആവാസ യോജന ഗുണഭോക്ത്യ ലിസ്റ്റിൽപ്പെട്ടവർക്ക് ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്തിൽ നിന്നും ഭവന നിർമ്മാണ അനുമതി ലഭിക്കുന്നത് പല പ്പോഴും, ഐ.എ.വൈ. മാനദണ്ഡങ്ങൾ പ്രകാരമുള്ള തറ വിസ്തീർണ്ണത്തിന്റെ കുറഞ്ഞ പരിധിയായി നിശ്ചയിച്ചിട്ടുള്ള 25 ചതുരശ്രമീറ്ററിനു താഴെ വിസ്തീർണ്ണമുള്ള വീടുകൾ നിർമ്മിക്കാനാണ്. ആയതിനാൽ ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർക്ക് ടി ഗുണഭോക്താക്കൾക്ക് ഭവന നിർമ്മാണത്തിന് എഗ്രി മെന്റ് വച്ച് തുടർ നടപടികൾ സ്വീകരിക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുകയാണെന്നും ആയതി നാൽ Coastal Regulation Zone- ൽ താമസിക്കുന്ന ഇന്ദിരാ ആവാസ യോജന ഗുണഭോക്താക്കൾക്ക് ബന്ധ പ്പെട്ട ഗ്രാമപഞ്ചായത്തിൽ നിന്നും ഭവന നിർമ്മാണാനുമതി ലഭിക്കുന്ന അതേ വിസ്തീർണ്ണത്തിൽ തന്നെ ഭവന നിർമ്മാണം നടത്തുന്നതിന് അനുവദിക്കുന്നതിനുള്ള അനുമതി ഉണ്ടാകണമെന്ന് ഗ്രാമവികസന കമ്മീ ഷണർ പരാമർശം 3 മുഖേന ആവശ്യപ്പെട്ടിരുന്നു. (3) സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയും Coastal Regulation Zone -ൽ താമസിക്കുന്ന ഇന്ദിരാ ആവാസ യോജന ഗുണഭോക്താക്കൾക്ക് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിൽ നിന്നും ഭവനനിർമ്മാ ണാനുമതി ലഭിക്കുന്ന അതേ വിസ്തീർണ്ണത്തിൽ തന്നെ ഭവന നിർമ്മാണം നടത്തുന്നതിന് അനുവദിച്ച അനുമതി നൽകി ഉത്തരവാകുന്നു.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |