Panchayat:Repo18/vol2-page1409
സൂചന 1 പ്രകാരം പുറപ്പെടുവിച്ചിരുന്ന മാർഗനിർദ്ദേശങ്ങൾക്ക് പകരമുള്ളതാണ് മേൽപ്പറഞ്ഞ നിർദ്ദേ ശങ്ങൾ. II തദ്ദേശഭരണ സ്ഥാപനങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ കേരള പഞ്ചായത്ത് രാജ് നിയമവും കേരള മുനിസിപ്പാലിറ്റി നിയമവും പ്രകാരം സ്വത്ത് വിവരം സംബന്ധിച്ച സ്റ്റേറ്റമെന്റ് സമർപ്പി ക്കൽ; 1) തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഓരോ അംഗവും അദ്ദേഹത്തിന്റെയും അദ്ദേ ഹത്തിന്റെ കുടുംബത്തിലെ മറ്റംഗങ്ങളുടേയും സ്വത്തുക്കളും ബാധ്യതകളും സംബന്ധിച്ച സ്റ്റേറ്റമെന്റ് നിശ്ചിത ഫോറത്തിൽ തയ്യാറാക്കി താൻ സ്ഥാനം ഏറ്റെടുത്ത തീയതി മുതൽ മൂന്ന് മാസത്തിനകം സർക്കാർ നിശ്ചയിച്ചിട്ടുള്ള അധികാര സ്ഥാനത്തിനു മുമ്പിൽ സമർപ്പിക്കണമെന്ന് കേരള പഞ്ചായത്ത് രാജ നിയമവും (വകുപ്പ് 159) കേരള മുനിസിപ്പാലിറ്റി നിയമവും (വകുപ്പ് 143 എ.) അനുശാസിക്കുന്നു. ഇപ്രകാരം സ്റ്റേറ്റമെന്റ് സമർപ്പിച്ചതിനുശേഷം ഏതെങ്കിലും സ്വത്ത് ആർജ്ജിക്കുകയോ കയ്യൊഴിയുകയോ ബാദ്ധ്യതപ്പെടുത്തു കയോ ചെയ്താൽ മൂന്ന് മാസത്തിനകം വീണ്ടും അത് സംബന്ധിച്ച സ്റ്റേറ്റമെന്റ് അധികാരസ്ഥാനത്തിനു മുമ്പിൽ സമർപ്പിക്കണമെന്നും നിയമം അനുശാസിക്കുന്നുണ്ട്. മേൽപറഞ്ഞ പ്രകാരം നിശ്ചിത തീയതി ക്കകം സ്വത്ത് വിവരം സംബന്ധിച്ച സ്റ്റേറ്റമെന്റ് ബന്ധപ്പെട്ട അധികാര സ്ഥാനത്തിന് സമർപ്പിച്ചിട്ടില്ലാത്ത പക്ഷം തദ്ദേശഭരണ അംഗമായി തുടരുന്നതിന് അയോഗ്യത കൽപ്പിക്കുവാൻ നടപടി സ്വീകിരക്കാവുന്നതാ ണ്ടെന്നും നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. 2) തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ നിയമം അനുശാസിക്കും വിധം നിശ്ചിത തീയതിക്കകം സ്വത്ത് വിവരം സംബന്ധിച്ച സ്റ്റേറ്റമെന്റ് താഴെപ്പറയുന്ന അധികാര സ്ഥാനത്തിന് (competent authority) സമർപ്പി gബ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ - പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ - അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണർ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ - പഞ്ചായത്ത് ഡയറക്ടർ മുനിസിപ്പാലിറ്റി/കോർപ്പറേഷൻ കൗൺസിലർമാർ - നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ 3) ഗ്രാമ/ബോക്ക്/ജില്ലാ പഞ്ചായത്ത് അംഗങ്ങൾ സൂചന 2 പ്രകാരം നിശ്ചയിച്ചിട്ടുള്ള ഫോറങ്ങ ളിലും മുനിസിപ്പാലിറ്റി/കോർപ്പറേഷൻ കൗൺസിലർമാർ സൂചന 3 പ്രകാരം നിശ്ചയിച്ചിട്ടുള്ള ഫോറങ്ങളി ലുമാണ് സ്വത്ത് വിവരം സംബന്ധിച്ച സ്റ്റേറ്റമെന്റ് സമർപ്പിക്കേണ്ടത്. പ്രസ്തുത ഫോറങ്ങൾ ഈ സർക്കുല റിന്റെ അനുബന്ധങ്ങളായി ചേർത്തിട്ടുണ്ട്. ത്രിതല പഞ്ചായത്ത് അംഗങ്ങൾ അനുബന്ധം 1-ലെ 3 ഫോറ ങ്ങളും നഗരസഭാ കൗൺസിലർമാർ അനുബന്ധം 2-ലെ 3 ഫോറങ്ങളും ഉപയോഗിക്കേണ്ടതാണ്. III കേരള ലോകായുക്ത നിയമപ്രകാരം സ്വത്ത് വിവരം സംബന്ധിച്ച സ്റ്റേറ്റമെന്റ് സമർപ്പിക്കൽ 1) 1999-ലെ കേരള ലോകായുക്ത നിയമത്തിന്റെ പരിധിയിൽ വരുന്ന പൊതുപ്രവർത്തകർ ഓരോ രണ്ട് വർഷത്തിലൊരിക്കലും ജൂൺ 30-ന് മുൻപ് നിശ്ചിത ഫോറത്തിൽ ലോകായുക്ത മുമ്പാകെ സ്വത്ത് വിവരം സംബന്ധിച്ച സ്റ്റേറ്റമെന്റ് സമർപ്പിക്കണമെന്ന് നിയമം അനുശാസിക്കുന്നു. ലോകായുക്ത രജിസ്ട്രാർ മുമ്പാ കെയാണ് സ്റ്റേറ്റമെന്റ് സമർപ്പിക്കേണ്ടത്. 2) തദ്ദേശഭരണസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ 2011 ജൂൺ 30-ന് മുമ്പും തുടർന്ന് ഓരോ രണ്ട് വർഷത്തിലൊരിക്കലും കാലാവധി അവസാനിക്കുന്നതുവരെ നിശ്ചിത ഫോറങ്ങളിൽ സ്വത്ത് വിവരം സംബന്ധിച്ച സ്റ്റേറ്റമെന്റ് ലോകായുക്ത രജിസ്ട്രാർ മുമ്പാകെ സമർപ്പിക്കേണ്ടതാണ്. 3) നിശ്ചിത ഫോറങ്ങളുടെ മാതൃക ഈ സർക്കുലറിന്റെ അനുബന്ധം 3 ആയി ചേർത്തിട്ടുണ്ട് (Form A,B,C) IV സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് ചെലവുകളുടെ കണക്ക് സമർപ്പിക്കൽ 1) തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികളും തങ്ങൾ നാമനിർദ്ദേശം ചെയ്യപ്പെട്ട തീയതി മുതൽ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച തീയതി വരെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ എല്ലാ ചെലവുകളുടേയും കണക്കുകൾ ബന്ധപ്പെട്ട രേഖകൾ സഹിതം സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ മുമ്പാകെ, തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ച തീയതി മുതൽ 30 ദിവസത്തിനകം സമർപ്പിക്കണമെന്ന് കേരള പഞ്ചായത്ത് രാജ നിയമവും (വകുപ്പ് 85, 86) കേരള മുനിസി പ്പാലിറ്റി നിയമവും (വകുപ്പ് 141, 142) അനുശാസിക്കുന്നു. 2) നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത് പ്രകാരം ചെലവുകണക്കുകൾ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തുന്നവരെ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 33-ാം വകുപ്പു പ്രകാരവും കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 89-ാം വകുപ്പു പ്രകാരവും 5 വർഷക്കാലത്തേക്ക് അയോഗ്യരാക്കുന്നതിന് സംസ്ഥാന തെര ഞെടുപ്പു കമ്മീഷൻ നടപടി സ്വീകരിക്കുന്നതാണ്. 3) തെരഞ്ഞെടുപ്പ ചെലവുകളുടെ കണക്കിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ 1995-ലെ കേരള പഞ്ചാ യത്ത് രാജ് (തെരഞ്ഞെടുപ്പ് നടത്തിപ്പ്) ചട്ടങ്ങളിലും (ചട്ടം 56) 1995-ലെ കേരള മുനിസിപ്പാലിറ്റി (തെര ഞെടുപ്പ് നടത്തിപ്പ്) ചട്ടങ്ങളിലും (ചട്ടം 56) വ്യക്തമാക്കിയിട്ടുണ്ട്. 4) ചെലവുകണക്കുകൾ സമർപ്പിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കുകയും കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള ഫോർമാറ്റുകൾ ഉപയോഗിക്കുകയും വേണം.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |