Panchayat:Repo18/vol2-page0945
ഉത്തരവ 2010-ലെ കേരള ഉൾനാടൻ ഫിഷറീസും അക്വാകൾച്ചറും ആക്ടിലെ 3-ാം വകുപ്പ് 2-ാം ഉപവകു പ്പിൽ, ഫിഷറി സംബന്ധിച്ച കാര്യങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമായ സാങ്കേതിക ഉപദേശം നൽകേണ്ടത് സംബന്ധിച്ച ചുമതല സർക്കാർ ഇതിലേക്കായി നിയോഗിക്കുന്ന ഫിഷറീസ് വകു പ്പിലെ ഉദ്യോഗസ്ഥന്മാരിൽ നിക്ഷിപ്തമായിരിക്കുന്നതാണെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. പ്രസ്തുത വ്യവ സ്ഥയുടെ അടിസ്ഥാനത്തിൽ അതത് ജില്ലകളിലെ ജില്ലാ ആഫീസർമാർക്ക് ഈ ചുമതല നൽകി ഉത്തര വാകണമെന്ന് പരാമർശത്തിലെ കത്ത് പ്രകാരം ഫിഷറീസ് ഡയറക്ടർ അഭ്യർത്ഥിക്കുകയുണ്ടായി. 2. സർക്കാർ ഇക്കാര്യം പരിശോധിച്ചു. 2010-ലെ കേരള ഉൾനാടൻ ഫിഷറീസും അക്വാകൾച്ചറും ആക്ടിലെ 3-ാം വകുപ്പ് 2-ാം ഉപവകുപ്പിൻ പ്രകാരം ഫിഷറി സംബന്ധിച്ച കാര്യങ്ങളിൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമായ സാങ്കേതിക ഉപദേശം നൽകുന്നതിന് ഓരോ ജില്ലയിലും ഫിഷറീസ് വകുപ്പിലെ അതത് ജില്ലാ ആഫീസർമാരെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. ഭവന നിർമ്മാണ പദ്ധതികൾ - എഗ്രിമെന്റ് രജിസ്റ്റർ ചെയ്യുന്നത് - ഗുണഭോക്താക്കൾക്ക് വേണ്ടി ചെലവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്ലാൻ ഫണ്ടിൽ നിന്നോ തന്ത് ഫണ്ടിൽ നിന്നോ വഹിക്കുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.ബി.) വകുപ്പ്, സ.ഉ.(സാധാ)നം. 1050/14/തസ്വഭവ, തിരു. തീയതി : 29-04-2014) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ഭവന നിർമ്മാണ പദ്ധതികൾ - എഗ്രിമെന്റ് രജിസ്റ്റർ ചെയ്യു ന്നത് - ഗുണഭോക്താക്കൾക്ക് വേണ്ടി ചെലവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്ലാൻ ഫണ്ടിൽ നിന്നോ തനത് ഫണ്ടിൽ നിന്നോ വഹിക്കുന്നത് സംബന്ധിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1. വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ ഓർഡിനേഷൻ കമ്മിറ്റിയുടെ 26-03-2014-ലെ 2.6 നമ്പർ തീരുമാനം ഉത്തരവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപ്പിലാക്കുന്ന ഭവന നിർമ്മാണ പദ്ധതികളിൽ ഗുണഭോക്താക്ക ളായി തെരഞ്ഞെടുക്കപ്പെടുന്നവർ 12 വർഷത്തേക്ക് വീടും സ്ഥലവും കൈമാറ്റം ചെയ്യുകയില്ല എന്ന് ബന്ധ പ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിയുടെ പേരിൽ കരാർ രജിസ്റ്റർ ചെയ്യേണ്ടതാണെന്നും, അപ്രകാരം ചെയ്യുമ്പോൾ ആയതിനുള്ള രജിസ്ട്രേഷൻ ഫീസിനും മുദ്രപ്രതത്തിനുമുള്ള ചെലവ് ഗുണ ഭോക്താക്കൾക്ക് വേണ്ടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് തനത് ഫണ്ടിൽ നിന്നോ വികസന ഫണ്ടിൽ നിന്നോ വഹിക്കാവുന്നതാണെന്നും അനുമതി നൽകി ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു. MAHATMA GANDHI NREGS 2014-15- AMENDED SCHEDULES I & II - SELECTION OF WORKS - ORDERS ISSUED (Local Self Government (DD) Department, GO(Rt.)No. 1055/2014/LSGD, Tvpm, Dt. 29-04-2014) Abstract:- Local Self Government Department-Mahatma Gandhi NREGS 2014-15-AmendedSchedules I & I-Selection of works - Orders issued. Read:- 1. S.O. 19(E) Ministry of Rural Development, Government of India, Notification dated: 3rd Janurary, 2014. 2. Letter No. 179/EGSA/14/REGS Dated 24-4-2014 of Mission Director, Mahatma Gandhi NREGS State Mission. Order 1. The Mahatma Gandhi National Rural Employment Guarantee Scheme is a flag-ship scheme of the Government of India. The Mahatma Gandhi National Rural Employment Guarantee Act, 2005 (MGNREGA) was notified on 7th September, 2005. The mandate of the Act is to provide at least 100 days of guaranteed wage employment in a financial year to every rural household whose adult members volunteer to do unskilled manual work. It is an important objective under the Scheme to create productive assets and strengthen the livelihood resource base of the rural poor. The Schedule of the Act envisages the minimum features of a Rural Employment Guarantee Scheme and Schedule II puts forward the conditions for guaranteed rural employment under a scheme and the minimum entitlements of labourers. 2. In exercise of the powers Conferred by sub-section (1) of section 29 to the Mahatma Gandhi National Rural Employment Guarantee Act, 2005 (42 of 2005), the Central Government asper the notification referred as first paper above have amended the Schedules I & II of the Mahatma Gandhi NREGAct, and the same has been brought in to force on 03-01-2014.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |