Panchayat:Repo18/vol2-page1543
6.2.2 ഗാർഹിക തലത്തിൽ നടത്താൻ നിർദ്ദേശിച്ചിട്ടുള്ള എല്ലാ പ്രവർത്തനങ്ങളും സ്ഥാപനങ്ങളിലും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അതിന് സാമുഹ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, ഗ്രന്ഥശാല - കലാസമിതി പ്രവർത്തകർ, തൊഴിലാളി സംഘടനകളുടെ പ്രതിനിധികൾ എന്നിവർ ഉൾപ്പെടുന്ന ശുചീ കരണ മോണിട്ടറിംഗ് കമ്മിറ്റികൾ രൂപീകരിക്കണം. കമ്മിറ്റിയംഗങ്ങൾ ആഴ്ചയിലൊരിക്കൽ സ്ഥാപന പരി സരം സന്ദർശിക്കേണ്ടതും പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് തദ്ദേശഭരണ സ്ഥാപനത്തിന് റിപ്പോർട്ട നൽകുന്ന രീതിയിൽ സംവിധാനം ആവിഷ്ക്കരിക്കുകയും ചെയ്യേണ്ടതാണ്. 6.2.3. സർക്കാർ/സ്വകാര്യ ആശുപ്രതികൾ അവരുടെ സ്ഥാപനത്തിന് പുറമേ പരിസര പ്രദേശങ്ങളിൽ കൂടി രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ പ്രേരിപ്പിക്കേണ്ടതാണ്. 7. മറ്റ് പ്രവർത്തനങ്ങൾ മേൽ പ്രതിപാദിച്ച പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി ലഘുലേഖകൾ, ബാനറുകൾ മൈക്ക് അനൗൺസ്മെന്റുകൾ, റോഡ് ഷോകൾ നവീന സാങ്കേതിക വിദ്യകളായ എസ്.എം.എസ്. എഫ്.എം റേഡിയോ സന്ദേശം, ഫോൺകോളർ ടോൺ തുടങ്ങിയവ വിവരവിജ്ഞാന വ്യാപനത്തിനായി പ്രയോജനപ്പെടുത്താവുന്നതാണ്. ആസൂത്രണം തദ്ദേശസ്ഥാപനതലത്തിൽ ഏറ്റെടുക്കേണ്ട ഊർജ്ജിത രോഗ്രപ്രതിരോധ പ്രവർത്തനങ്ങൾക്ക് വാർഡ്തല ആരോഗ്യ ശുചിത്വ പോഷണ സമിതിയെ കൂടുതൽ കർമ്മോന്മുഖമാക്കേണ്ടതാണ്. വകുപ്പുതല പ്രവർത്ത നങ്ങൾ ഏകോപിപ്പിക്കണം. ഏപ്രിൽ മാസം തന്നെ എല്ലാ ഗ്രാമ/നഗര പ്രദേശങ്ങളിലും വാർഡ് തല ആരോഗ്യ ശുചിത്വപോഷണ സമിതി ചേരണം. അവരിൽ നിന്നും ശുചിത്വ സ്ക്വാഡുകൾ രൂപീകരിച്ച ശുചിത്വ മാപ്പിംഗും വാർഡുതല കർമ്മപരിപാടി രൂപീകരണവും നടത്തണം. വാർഡ് തല കർമ്മപരിപാടികളെ പഞ്ചായത്ത്/നഗരസഭ തലത്തിൽ ഏകോപിപ്പിച്ച തദ്ദേശസ്ഥാപനഭരണസമിതിയുടെ അംഗീകാരം നേടി സമയബന്ധിതമായി പൂർത്തിയാക്കണം. ജില്ലാ, നഗരസഭാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുതലങ്ങളിലെ പ്രസിഡന്റ്/ ചെയർമാൻമാരുടെ അദ്ധ്യക്ഷതയിലും അതാത് മെഡിക്കൽ ഓഫീസർമാർ കൺവീനറായും ഉള്ള രോഗ നിയന്ത്രണ സമിതികളുടെയും ഇന്റർസെക്ടറൽ സമിതികളുടേയും യോഗങ്ങളും നടക്കുന്നുവെന്നും ഇക്കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുന്നുവെന്നും ഉറപ്പാക്കണം. സംഘാടന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ലാ തലത്തിൽ ജില്ലാ കളക്ടറുടേയും ബ്ലോക്ക് തലത്തിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയേയും പഞ്ചായത്ത് തലത്തിൽ പഞ്ചായത്ത് സെക്രട്ടറിയേയും കൺവീനറായി നിയമിക്കാവുന്നതാണ്. പരിശീലനം കർമ്മ പരിപാടി ആവിഷ്കരിക്കുന്നതിനും അവയുടെ ഫലപ്രദമായ നടത്തിപ്പിനും ചുവടെ പ്രതിപാദി ക്കുന്ന പ്രകാരം പരിശീലനം നൽകേണ്ടതാണ്. സംസ്ഥാനതല നേതൃത്വ പരിശീലനം: ഓരോ ജില്ലയിൽ നിന്നും എ.ഡി.സി (ജനറൽ)യെ കൂടാതെ ആരോഗ്യവകുപ്പിന്റെ ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) പൊതുജനാരോഗ്യ ടീം, എസ്.എസ്.എ റിസോഴ്സ് ഗ്രൂപ്പ്, കുടുംബ്രശീ ജില്ലാ മിഷൻ, ജില്ലാ ശുചിത്വ മിഷൻ, നഗരസഭാ ഹെൽത്ത് ഓഫീസർ എന്നിവരുടെ പ്രതിനിധി ഉൾപ്പെടെ 7 പേരുടെ ടീമിന് പരിശീലനം. ജില്ലാതല നേതൃത്വ പരിശീലനം ജില്ലാ മിഷൻ കോർഡിനേറ്റർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്നിവരെ കൂടാതെ ബ്ലോക്കിൽ നിന്നും ആരോഗ്യവകുപ്പ് എസ്.എസ്.എ റിസോഴ്സ് ഗ്രൂപ്പ്, കുടുംബശ്രീ, നഗരസഭാ ആരോഗ്യം വിഭാഗം ഉദ്യോഗസ്ഥർ എന്നിവരുടെ പ്രതിനിധി അടങ്ങുന്ന 5 പേരുടെ ടീമിന് ഓരോ ബ്ലോക്കിലും പരിശീലനം. ബ്ലോക്ക്/നഗരസഭ തല പരിശീലനം
വാർഡ് തലത്തിൽ നിന്നും 2 പേർ (സാനിട്ടേഷൻ സമിതി കൺവീനർ/ഉദ്യോഗസ്ഥപ്രതിനിധി, വാർഡു തലത്തിൽ നേതൃത്വം കൊടുക്കുന്ന ജനപ്രതിനിധി), ഹെഡ് മാസ്റ്റർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ, അഗ്രികൾച്ചറൽ ഓഫീസർ, വി.ഇ.ഒ., ബന്ധപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സസൺ എന്നിവർക്ക് പരിശീ ലനം. ഓരോ നഗരസഭാതലത്തിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും ജനപ്രതിനിധികളേയും കുടുംബശ്രീ പ്രവർത്തകരേയും ഉൾപ്പെടുത്തി പ്രത്യേകം പരിശീലനം. പരിശീലനത്തിന് അംഗസംഖ്യ കൂടുന്ന സാഹ ചര്യത്തിൽ ബാച്ചുകളുടെ എണ്ണം കൂട്ടി ഒരേ ദിവസം തന്നെ പരിശീലനം സംഘടിപ്പിക്കേണ്ടതാണ്.
ഏകോപനം പഞ്ചായത്ത് തലത്തിൽ പ്രസിഡന്റ്/ചെയർപേഴ്സൺ അദ്ധ്യക്ഷനും മെഡിക്കൽ ഓഫീസർ കൺ വീനറായും, മുനിസിപ്പൽ/കോർപ്പറേഷൻ തലത്തിൽ മേയർ/മുനിസിപ്പൽ ചെയർപേഴ്സൺ അദ്ധ്യക്ഷനും ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കോ-ചെയർമാനായും മെഡിക്കൽ ഓഫീസർ കൺവീനറായും വിവിധ വകുപ്പുകളും സന്നദ്ധ പ്രവർത്തകരും അടങ്ങുന്ന വാർഡ് തല ആരോഗ്യ ശുചിത്വ പോഷണ സമിതി ഏകോപന ചുമതല നിർവ്വഹിക്കണം. സന്നദ്ധ പ്രവർത്തകരെ നോമിനേറ്റ് ചെയ്യുന്നതിനുള്ള അധികാരം അതാത് തദ്ദേശഭരണ സ്ഥാപനത്തിനുണ്ട്. വാർഡ് തല സമിതികളും ഈയടിസ്ഥാനത്തിൽ പുനഃ സംഘടിപ്പിക്കണം.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |