Panchayat:Repo18/vol2-page0740
740 GOVERNMENT ORDERS
(3) സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. പൊതു ആവശ്യ ഗ്രാന്റിൽ നിന്നും തുക കുറവ് ചെയ്ത് തിരുവനന്തപുരം ട്രഷറിയിൽ നിക്ഷേപിച്ച് ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ വികസന ഫണ്ടിലേക്ക് മാറ്റുന്നത് ശ്രമകരമായ കാര്യമാണ്. നിലവിലുള്ള അക്കൗണ്ടിംഗ് സംവിധാനം, മേഖലാ വിഭജനം ചെലവ ശതമാനം കണക്കാക്കൽ തുടങ്ങിയവയെ ബാധിക്കുകയും ചെയ്യും. അതിനാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിൽ നിന്നും കുറവ് ചെയ്ത് വെള്ളക്കര കുടിശ്ശിക അടച്ചതിന് തുല്യമായ തുക നടപ്പുവർഷം പൊതു ആവശ്യ ഗ്രാന്റിൽ നിന്നും പദ്ധതി ചെലവിലേക്ക് മാറ്റി വയ്ക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. ഇക്കാര്യത്തിൽ ആവശ്യമെങ്കിൽ പ്രത്യേകം പ്രോജക്ട് തയ്യാറാ ക്കുന്നതിനും അനുമതി നൽകുന്നു.
ബി.പി.എൽ. സർവ്വെ-2009 - പട്ടികവർഗ്ഗ കുടുംബങ്ങളെ ബി.പി.എൽ. ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച അധിക മാനദണ്ഡം നിശ്ചയിച്ചതിനെ സംബന്ധിച്ച ഉത്തരവ്
(തദ്ദേശസ്വയംഭരണ (ഡി.ഡി.) വകുപ്പ്, സ.ഉ.(കൈ)നം. 209/2011/തസ്വഭവ TVPM, dt. 07-09-11)
സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ബി.പി.എൽ. സർവ്വെ-2009-പട്ടികവർഗ്ഗ കുടുംബങ്ങളെ ബി.പി.എൽ. ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച അധിക മാനദണ്ഡം നിശ്ചയിച്ച് ഉത്തരവ് പുറപ്പെ ടുവിക്കുന്നു.
പരാമർശം:- 1. സ.ഉ (കൈ) നം. 62/2009/തസ്വഭവ, തീയതി, 27.04.2009.
2. സ.ഉ (കൈ) നം. 16/2011/തസ്വഭവ, തീയതി, 14-01-2011.
ഉത്തരവ്
തദ്ദേശസ്വയംഭരണ വുകുപ്പു മുഖാന്തിരം സംസ്ഥാനത്ത് പുതിയ ബി.പി.എൽ.ലിസ്റ്റ് തയ്യാറാക്കുന്നതി നായി വിവരശേഖരണം നടത്തുന്നതിന് മേൽ പരാമർശം ഒന്ന് പ്രകാരവും ഇതിനുവേണ്ടിയുള്ള സൂചക ങ്ങളും അവയുടെ വെയിറ്റേജും അംഗീകരിച്ചും മാനദണ്ഡങ്ങൾ നിശ്ചയിച്ചും മേൽ പരാമർശം രണ്ടു പ്രകാരവും ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി.
സർക്കാർ/അർദ്ധസർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പട്ടികവർഗ്ഗവിഭാഗ ത്തിൽപ്പെടുന്ന ഉദ്യോഗസ്ഥർ ഒഴികെ എല്ലാ പട്ടികവർഗ്ഗ കുടുംബങ്ങളെയും ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെ ടുത്തേണ്ടതാണ് എന്ന അധിക മാനദണ്ഡം കൂടി ദാരിദ്ര്യരേഖാ ലിസ്റ്റ് തയ്യാറാക്കുന്നതിന് നിശ്ചയിച്ചി ട്ടുള്ള മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തി ഉത്തരവാകുന്നു.
കുടുംബശ്രീയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്ന ചുമതല ധനകാര്യ ഇൻസ്പെക്ഷൻ (നോൺ ടെക്നിക്കൽ) വിഭാഗത്തിന് നൽകിക്കൊണ്ടുള്ള ഉത്തരവിനെ സംബന്ധിച്ച്
(തദ്ദേശസ്വയംഭരണ (ഐ.എ.) വകുപ്പ്, സ.ഉ.(എം.എസ്.)നം. 236/2011/തസ്വഭവ TVPM, dt. 28-09-11)
സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - കുടുംബശ്രീയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധി ക്കുന്ന ചുമതല ധനകാര്യ ഇൻസ്പെക്ഷൻ (നോൺ ടെക്സനിക്കൽ) വിഭാഗത്തിന് നൽകിക്കൊണ്ട് ഉത്തര വാകുന്നു.
പരാമർശം:- കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടറുടെ 15-06-2010-ലെ കെ.എസ്./901/2007/ഇ നമ്പർ കത്ത്.
ഉത്തരവ്
കുടുംബശ്രീ സംസ്ഥാന - ജില്ലാ മിഷൻ ഓഫീസുകളിലെ ധനവിനിയോഗം പ്രതിവർഷം കുറഞ്ഞത് മൂന്ന് തവണയെങ്കിലും പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് അക്കൗണ്ടന്റ് ജനറൽ 2004-05, 2005-06 വർഷങ്ങളിലെ ആഡിറ്റ് റിപ്പോർട്ടുകളിൽ നിർദ്ദേശിച്ചിരുന്നുവെന്നും, എന്നാൽ നിലവിലുള്ള സ്റ്റാഫ് സംവിധാനം വച്ച് ആയത് പ്രാവർത്തികമാക്കാൻ സാധിക്കുന്നില്ലായെന്നും കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടർ പരാമർശം 1-ലെ കത്തിലൂടെ സർക്കാരിനെ അറിയിച്ചിരുന്നു. മേൽ സാഹചര്യത്തിൽ കുടുംബ ശ്രീയിൽ ഒരു ഇന്റേണൽ ആഡിറ്റ വിംഗ് തുടങ്ങുന്നതിന് ഒരു സൂപ്രണ്ട്, രണ്ട് ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് എന്നിവരുടെ തസ്തികകൾ അധികമായി സൃഷ്ടിച്ച് ഉത്തരവാകണമെന്നും കുടുംബശ്രീ എക്സി കൃട്ടീവ് ഡയറക്ടർ അഭ്യർത്ഥിച്ചിരുന്നു.
സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. കുടുംബശ്രീ സംസ്ഥാന-ജില്ലാ മിഷൻ ഓഫീസു കളിലെ ധനവിനിയോഗം പരിശോധിക്കുന്ന ചുമതല ധനകാര്യ ഇൻസ്കേക്ഷൻ (നോൺ ടെക്സനിക്കൽ) വിഭാഗത്തിന് നൽകുകയും ചെയ്ത് ഇതിനാൽ ഉത്തരവാകുന്നു. {[create}}