Panchayat:Repo18/vol2-page0376
മിശ്രവിവാഹ രജിസ്ട്രേഷൻ-വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട വിവാഹ രജിസ്ട്രേഷൻ-പുതുക്കിയ നിർദ്ദേശങ്ങൾ സംബന്ധിച്ച് ഉത്തരവ്
(തദ്ദേശസ്വയംഭരണ (ആർ.സി.) വകുപ്പ്, സ.ഉ (സാധാ) നം.3134/2012/തസ്വഭവ/TVPM, dt. 14-11-12)
സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - മിശ്രവിവാഹ രജിസ്ട്രേഷൻ - വ്യത്യസ്ത മതവിഭാഗങ്ങ ളിൽപ്പെട്ട വിവാഹ രജിസ്ട്രേഷൻ - പുതുക്കിയ നിർദ്ദേശങ്ങൾ സംബന്ധിച്ച് - ഉത്തരവ് പുറപ്പെടുവി ക്കുന്നു.
പരാമർശം:- (1) സർക്കുലർ നം. 63882/ആർ.സി 3/10/തസ്വഭവ തീയതി 28-02-11
(2) ബഹു. കേരള ഹൈക്കോടതിയിലെ WP(C5197/12 നമ്പർ ഹർജിയിലെ 14-3-12 തീയതിയിലെ വിധിന്യായം.
ഉത്തരവ്
WP (Crl) 201/2010 നേമലുള്ള ബഹു. കേരള ഹൈക്കോടതിയുടെ വിധിന്യായപ്രകാരം സംസ്ഥാനത്ത് വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവരുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ചുള്ള നിർദ്ദേശം പരാ മർശം (1) പ്രകാരമുള്ള സർക്കുലർ മുഖേന പുറപ്പെടുവിച്ചിരുന്നു. വ്യത്യസ്ത മത വിഭാഗങ്ങളിൽപ്പെട്ടവർ തമ്മിലുള്ള വിവാഹം രജിസ്റ്റർ ചെയ്യേണ്ടത് 1954-ലെ സ്പെഷ്യൽ മാര്യേജ് ആക്ടിന്റെ കീഴിലാണെന്നും ഇപ്രകാരമുള്ള വിവാഹങ്ങൾ 2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾക്കു കീഴിൽ രജിസ്റ്റർ ചെയ്യുന്നത് നിയമാനുസൃതമല്ല എന്നും പ്രസ്തുത സർക്കുലറിൽ നിർദ്ദേശിച്ചിരുന്നു. എന്നാൽ മറ്റൊരു കേസിൽ ഈ നിർദ്ദേശം 2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ ചട്ടങ്ങൾക്ക് വിരുദ്ധ മാണെന്ന് കോടതി കണ്ടെത്തുകയും 14-3-12 തീയതിയിലെ ബഹു. കേരള ഹൈക്കോടതിയിലെ WP (C) 5197/12 നമ്പർ റിട്ട് ഹർജിയിലെ വിധിന്യായത്തിൽ പരാമർശം (1)-ലെ സർക്കുലർ റദ്ദാക്കുകയും ചെയ്തി രിക്കുന്നു.
2008-ലെ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങളിലെ ചട്ടം 6 പ്രകാരം ചട്ടങ്ങൾ നിലവിൽ വന്ന ശേഷം സംസ്ഥാനത്തു നടക്കുന്ന എല്ലാ വിവാഹങ്ങളും കക്ഷികളുടെ മതഭേദമന്യേ നിർബന്ധ മായും രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. പ്രസ്തുത ചട്ടത്തിന്റെ വ്യവസ്ഥ പ്രകാരം മറ്റേ തെങ്കിലും സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥകൾ പ്രകാരം നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ട വിവാഹങ്ങൾ ഈ ചട്ട ത്തിൻ കീഴിൽ രജിസ്റ്റർ ചെയ്യേണ്ടതല്ലാത്തതും അപ്രകാരമുള്ള സ്റ്റാറ്റ്യൂട്ടറി വിവാഹങ്ങൾ അതത് വ്യവസ്ഥ കൾക്കു കീഴിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതോടൊപ്പം മറ്റേതെങ്കിലും സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥ പ്രകാരം രജിസ്റ്റർ ചെയ്യുന്നത് ഹിതാനുസരണമായിട്ടുള്ള വിവാഹങ്ങൾ അപ്രകാര മുള്ള സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥകളിൻകീഴിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത പക്ഷം ഈ ചട്ടങ്ങൾക്ക് കീഴിൽ രജി സ്റ്റർ ചെയ്യേണ്ടതാണെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു.
ചട്ടം 9 പ്രകാരമുള്ള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമത്തിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് സമർപ്പിക്കേണ്ട മെമ്മോറാണ്ടത്തിൽ വിവാഹത്തിലേർപ്പെടുന്ന ഇരു കക്ഷികളും വിവാഹ ത്തിനു സാക്ഷ്യം വഹിച്ച മറ്റ് രണ്ടാളുകളും ഒപ്പ് വയ്ക്കക്കേണ്ടതാണ്. ഏതെങ്കിലും സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥ കൾക്കുകീഴിൽ നിയമിക്കപ്പെട്ട ഒരു വിവാഹ ഓഫീസറുടെ മുമ്പാകെ നടന്ന വിവാഹത്തിന്റെ സംഗതി യിൽ വിവാഹ രജിസ്റ്ററിലെയോ ഈ ആവശ്യത്തിനായി വെച്ചു പോരുന്ന മറ്റേതെങ്കിലും രജിസ്റ്ററിലെയോ വിവാഹ ഓഫീസർ സാക്ഷ്യപ്പെടുത്തിയ ഉൾക്കുറിപ്പുകളും മതാചാരപ്രകാരം നടന്ന വിവാഹത്തിന്റെ സംഗ തിയിൽ ബന്ധപ്പെട്ട മതാധികാരസ്ഥാനം നൽകുന്ന വിവാഹ സാക്ഷ്യപത്രത്തിന്റെ പകർപ്പോ ഒരു ഗസറ്റഡ് ഓഫീസറിൽ നിന്നോ പാർലമെന്റ് അംഗത്തിൽ നിന്നോ നിയമസഭാ അംഗത്തിൽ നിന്നോ തദ്ദേശസ്വയം ഭരണ സ്ഥാപനത്തിലെ അംഗത്തിൽ നിന്നോ ഈ ചട്ടങ്ങൾക്ക് അനുബന്ധമായുള്ള II-ാം നമ്പർ ഫാറത്തി ലുള്ള ഒരു പ്രഖ്യാപനമോ വിവാഹം നടന്നത് തെളിയിക്കുന്നതിനുള്ള ഒരു രേഖയാകാവുന്നതാണ് എന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
മേൽ സാഹചര്യത്തിൽ വ്യത്യസ്ത മത വിഭാഗങ്ങളിൽപ്പെട്ട രണ്ടു വ്യക്തികൾ തമ്മിലുള്ള വിവാഹം പൊതുനിയമത്തിൻ കീഴിൽ രജിസ്റ്റർ ചെയ്യാൻ കഴിയില്ല എന്ന 23-2-11-ലെ സർക്കുലറിലെ നിർദ്ദേശം സാധുവല്ലാത്തതും പൊതുനിയമത്തിലെ നിബന്ധനകൾക്ക് വിരുദ്ധവുമാണെന്ന് കോടതി വ്യക്തമാക്കി. റൂൾ 6-ലെ വ്യവസ്ഥ പ്രകാരം സംസ്ഥാനത്ത് നടക്കുന്ന എല്ലാ വിവാഹങ്ങളും നിർബന്ധമായും ഈ ചട്ട ങ്ങൾക്ക് കീഴിൽ രജിസ്റ്റർ ചെയ്യണമെന്ന ബാധ്യതയ്ക്ക് ഒരു അപവാദം നൽകൽ മാത്രമാണ് എന്നും എന്നാൽ ഈ ചട്ടങ്ങൾക്ക് കീഴിൽ ഒരു വിവാഹം രജിസ്റ്റർ ചെയ്യാതിരിക്കാനുള്ള തടസ്സവാദമായി ഉന്നയിക്കുന്ന തര ത്തിൽ വ്യാഖ്യാനിക്കരുത് എന്നും ബഹു. കോടതി വ്യക്തമാക്കി. 2008-ലെ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ ബഹു. സുപ്രീം കോടതിയുടെ Seema Vs ASwini Kumar 2006(1) KLT 791(SC) എന്ന കേസിലെ വിധിന്യായപ്രകാരമാണ് രൂപീകരിച്ചിട്ടുള്ളത് എന്നതിനാൽ ഏതെങ്കിലും വിവാഹം പ്രസ്തുത ചട്ടങ്ങൾക്കു കീഴിൽ രജിസ്റ്റർ ചെയ്ത് നൽകാതിരിക്കുന്നത് ബഹു. സുപ്രീം കോടതിയുടെ വിധിയുടെ അന്തഃസത്തയ്ക്ക് തന്നെ എതിരാകുമെന്നും കോടതി നിരീക്ഷിച്ചു.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |