Panchayat:Repo18/vol2-page1300

From Panchayatwiki

പഞ്ചായത്തു ഡെപ്യൂട്ടി ഡയറക്ടർമാരുടെയും അസിസ്റ്റന്റ് ഡയറക്ടർമാരുടെയും ചുമതലകൾ പുനർനിർണ്ണയം ചെയ്യുന്നതു സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ജെ) വകുപ്പ്, നമ്പർ, 29983/ജെ1/2001/ത.സ്വഭ.വ. Typm, തീയതി. 15-11-2001) വിഷയം:- ഗ്രാമപഞ്ചായത്തുകളിലെ പെർഫോമൻസ് ആഡിറ്റ സംവിധാനം ശക്തിപ്പെടുത്തൽ-പഞ്ചാ യത്തു ഡെപ്യൂട്ടി ഡയറക്ടർമാരുടെയും അസിസ്റ്റന്റ് ഡയറക്ടർമാരുടെയും ചുമതല കൾ പുനർനിർണ്ണയം ചെയ്യുന്നതു സംബന്ധിച്ച സൂചന:- 1. ജി.ഒ. (എം.എസ്) 133/96/ത്.സ്വ.ഭ.വ. തീയതി 08-07-1996 2. ജി.ഒ. (എം.എസ്) 333/2000/ത്.സ്വ.ഭ.വ. തീയതി 30-11-2000 സൂചന (1) പ്രകാരം ജില്ലാ പഞ്ചായത്ത് ആഫീസർ തസ്തിക അതേ കേഡറിലുള്ള അസിസ്റ്റന്റ് ഡയറക്ടർ തസ്തികയായി പുനർനാമകരണം ചെയ്യപ്പെടുകയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജില്ലാ ഓഫീസ് തലവനായും നിയമിക്കപ്പെട്ടുകൊണ്ട് ഉത്തരവാകുകയും ചെയ്ത പശ്ചാത്തലത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ, സീനിയർ സൂപ്രണ്ടുമാർ എന്നിവരുടെ ചുമത ലകൾ നിശ്ചയിച്ചുകൊണ്ട് പഞ്ചായത്തു ഡയറക്ടർ ഉത്തരവ് നൽകിയിരുന്നു. എന്നാൽ സൂചന (2)-ലെ ഉത്തരവു പ്രകാരം ജില്ലാ പെർഫോമൻസ് ആഡിറ്റ് ഓഫീസറായിരുന്ന പഞ്ചായത്ത് ഡെപ്യൂട്ടി ഡയറ ക്ടറെ പ്രസ്തുത ഡ്യൂട്ടിയിൽനിന്നും ഒഴിവാക്കി, അസിസ്റ്റന്റ് ഡയറക്ടറെ ജില്ലാ പെർഫോമൻസ് ആഡിറ്റ് ഓഫീസറായി നിയമിക്കുകയുണ്ടായി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ എന്നിവർക്ക് അധികാരം ഏൽപിച്ചു നൽകുന്നതിനുള്ള ഒരു നിർദ്ദേശം ഇപ്പോൾ ഭരണപരിഷ്കാര വകുപ്പിന്റെ പരിഗണനയിലാണ്. പ്രസ്തുത നിർദ്ദേശങ്ങൾക്ക് അന്തിമരൂപം നൽകുവാൻ കാലതാമസം വരുമെന്നുള്ളതുകൊണ്ടും ഇക്കാര്യ ത്തിൽ പ്രസ്തുത ഉദ്യോഗസ്ഥർക്ക് അധികാരം ഏൽപിച്ചു നൽകുന്നതിനുള്ള നടപടിക്രമം അന്തർഭവിച്ചി ട്ടില്ലാത്തതിനാലും ഒരു സർക്കുലർ നിർദ്ദേശം വഴി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെയും അസിസ്റ്റന്റ് പഞ്ചായത്ത് ഡയറക്ടറുടെയും ചുമതലകൾ പുനർനിർണ്ണയം ചെയ്ത് നൽകുവാൻ 20-10-2001 -ലെ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം തീരുമാനം കൈക്കൊള്ളു കയുണ്ടായി. ഈ സാഹചര്യത്തിൽ പഞ്ചായത്തു ഡയറക്ടർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തു ഡെപ്യൂട്ടി ഡയറക്ടർ, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ എന്നിവരുടെ ചുമതലകൾ താഴെപ്പറയും പ്രകാരം പുനർനിർണ്ണയം ചെയ്യുന്നു. ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതലകൾ 1. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ആഫീസിലെ നോൺ ഗസറ്റഡ് ജീവനക്കാരുടെ ശമ്പളവും ഇതര ആനുകൂല്യങ്ങളും ട്രഷറികളിൽനിന്നും വാങ്ങി വിതരണം ചെയ്യുക. 2, ധനപരമായ രജിസ്റ്ററുകൾ ഒപ്പു വയ്ക്കുക. 3. ഗ്രാമപഞ്ചായത്തുകളിലെ സെക്രട്ടറിമാരുടെയും ജീവനക്കാരുടെയും ജില്ലാ പഞ്ചായത്തുകളിലെ പഞ്ചായത്തു വകുപ്പു ജീവനക്കാരുടെയും പ്രോവിഡന്റ് ഫണ്ട് മുൻകൂർ, നിലവിലുള്ള മറ്റ് നിയമങ്ങൾക്ക് വിധേയമായി അനുവദിക്കുകയും പണം വാങ്ങി വിതരണം നടത്തുകയും ചെയ്യുക. 4. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ആഫീസിലെ നോൺ ഗസറ്റഡ് ജീവനക്കാരുടെ മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റ് തുക മാറി നൽകുക. 5. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ആഫീസിലെ ജീവനക്കാരുടെയും ഗ്രാമപഞ്ചായത്തു സെക്രട്ട റിമാരുടെയും ശമ്പളനിർണ്ണയം, ഇൻക്രിമെന്റ്, അവധി എന്നിവ അനുവദിക്കുകയും ജീവനക്കാരുടെ സേവന പുസ്തകങ്ങൾ സൂക്ഷിച്ചുവയ്ക്കുകയും ചെയ്യുക. 6. ജില്ലയിലെ ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കുകയും ഫാമിലി ബെനിഫിറ്റ സ്കീം, ഗ്രൂപ്പ് ഇൻഷ്വറൻസ് സ്കീം തുടങ്ങിയവ ട്രഷറിയിൽനിന്നും വാങ്ങി വിതരണം ചെയ്യുക. 7. ജനനമരണ രജിസ്ട്രേഷൻ ചട്ടങ്ങളിലെ ജില്ലാ രജിസ്ട്രാറുടെ ചുമതലകൾ നിർവ്വഹിക്കുക. 8. ജനനമരണ വിവാഹ രജിസ്ട്രേഷനാവശ്യമായ രജിസ്റ്ററുകൾ ശേഖരിച്ച ആവശ്യാനുസരണം ഗ്രാമ പഞ്ചായത്തുകൾക്ക് വിതരണം ചെയ്യുക. 9, പഞ്ചായത്തുകൾക്ക് അനുവദിക്കുന്ന വിവിധയിനം ഗ്രാന്റുകൾ പഞ്ചായത്ത് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യുകയും മറ്റു ബന്ധപ്പെട്ട കാര്യങ്ങൾ നിർവ്വഹിക്കുകയും ചെയ്യുക. 10. സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ ഏൽപ്പിക്കുന്ന ജോലികൾ നിർവ്വഹിക്കുക. 11. പഞ്ചായത്തുകൾക്കാവശ്യമായ രസീതുബുക്കുകൾ വാങ്ങി വിതരണം ചെയ്യുക. 12. പഞ്ചായത്തു ഡയറക്ടർ നിശ്ചയിച്ചു നൽകുന്ന മറ്റ് ചുമതലകൾ നിർവ്വഹിക്കുക. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറുടെ ചുമതലകൾ (ജില്ലാ പെർഫോമൻസ് ആഡിറ്റ് ഓഫീസർ) 1. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ ആഫീസിലേയും അതിന്റെ കീഴിൽവരുന്ന ആഡിറ്റ് സൂപ്പർ


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ