Panchayat:Repo18/vol2-page0791
(2) ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആന്റ് മാനേജ്മെന്റ് - കേരള ഡയറക്ടറുടെ 03-07-2012-ലെ IIITM-K/4171/425/12 നമ്പർ കത്ത്.
ഉത്തരവ്
ഗ്രാമപഞ്ചായത്തുകളിലെ ഇ-ഗവേണൻസ് പ്രവർത്തനങ്ങൾക്ക് സാങ്കേതികസഹായം നൽകുന്നതിനായി സംസ്ഥാനത്തെ '978 ഗ്രാമപഞ്ചായത്തുകളിലും ഓരോ ടെക്സനിക്കൽ അസിസ്റ്റന്റുമാരെ ഒരു വർഷ ത്തേയ്ക്ക് മാത്രം നിയമിക്കുന്നതിന് പരാമർശം (1)-ലെ ഉത്തരവു പ്രകാരം അനുമതി നൽകിയിരുന്നു. ടെക്സനിക്കൽ അസിസ്റ്റന്റുമാരുടെ യോഗ്യതയിൽ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആന്റ് മാനേജ്മെന്റ് - കേരള (IIITM-K) നൽകുന്ന ഒരു വർഷം മുഴുവൻ സമയ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇ-ഗവേണൻസ് (PGDeG) കൂടി ഉൾപ്പെടുത്തണമെന്ന് IIITM-K ഡയറക്ടർ പരാമർശം (2)-ലെ കത്തു പ്രകാരം സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ചു. പരാമർശം (1)-ലെ സർക്കാർ ഉത്തരവിൽ നിഷ്കർഷിച്ചിരിക്കുന്ന ടെക്നിക്കൽ അസിസ്റ്റന്റുമാരുടെ വിദ്യാഭ്യാസ യോഗ്യതയിൽ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്സനോളജി ആന്റ് മാനേജ്മെന്റ് - കേരള നൽകുന്ന ഒരു വർഷം മുഴുവൻ സമയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇ-ഗവേണൻസ് കൂടി ഉൾപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരാമർശം (1)-ലെ ഉത്തരവ് ഇപ്രകാരം ഭേദഗതി ചെയ്തിരിക്കുന്നു.
സ്വന്തമായി വാഹനമില്ലാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വാഹന വാടക ഇനത്തിൽ അനുവദിച്ചിട്ടുള്ള തുകയുടെ പരിധി ഉയർത്തിയതിനെ സംബന്ധിച്ച് ഉത്തരവ് [തദ്ദേശസ്വയംഭരണ (ഡി.ബി.) വകുപ്പ്, സഉ(സാധാ) നം. 2493/2012/തസ്വഭവ TVPM, dt. 03-09-12]
സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - സ്വന്തമായി വാഹനമില്ലാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വാഹനവാടക ഇനത്തിൽ അനുവദിച്ചിട്ടുള്ള തുകയുടെ പരിധി ഉയർത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരാമർശം:-
(1) 8-01-2009-ലെ സ.ഉ (സാധാ) 82/07/തസ്വഭവ നമ്പർ ഉത്തരവ്.
(2) പഞ്ചായത്ത് ഡയറക്ടറുടെ 08-03-2012-ലെ ജി 3-3692/11 നമ്പർ കത്ത്.
(3) വികേന്ദ്രീകൃതാസുത്രണം സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 1-8-12-ലെ 3.5 നമ്പർ തീരുമാനം.
ഉത്തരവ്
സ്വന്തമായി വാഹനമില്ലാത്ത ഗ്രാമപഞ്ചായത്തുകൾക്ക് അടിയന്തിര ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒരു വാഹനം വാടകയ്ക്കക്കടുത്ത് ഉപയോഗിക്കുന്നതിന് 50,000/- (അമ്പതിനായിരം) രൂപയിൽ അധികരിക്കാത്ത തുക തനത് ഫണ്ടിൽ നിന്നും പ്രതിവർഷം ചെലവാക്കുന്നതിന് പരാമർശം (1) പ്രകാരം അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സ്വന്തമായി വാഹനമില്ലാത്ത തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് വാഹനം വാടകയ്ക്ക് ഉപയോഗിക്കുന്നതിനുള്ള വാർഷിക ചെലവ് പരിധി 50,000/- രൂപയിൽ നിന്നും 75,000/- രൂപയായി ഉയർത്തി ഉത്തരവാകണമെന്ന് പരാമർശം (2)-ലെ കത്ത് പ്രകാരം പഞ്ചായത്ത് ഡയറക്ടർ സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. (2) പരാമർശം (3)-ലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സ്വന്തമായി വാഹനം ഇല്ലാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രതിവർഷം വാടകയിനത്തിൽ ചെലവഴിക്കാവുന്ന തുക 75,000/- (എഴു പത്തയ്യായിരം) രൂപയായി ഉയർത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം സർക്കാർ ഉത്തരവ് മേൽ പ്പറഞ്ഞ ഭേദഗതിയോടെ നിലനിൽക്കുന്നതായിരിക്കും.
ത്രിതല പഞ്ചായത്തുകൾക്ക് വാഹനം വാങ്ങുന്നതിനുള്ള ഉയർന്ന പരിധി നിശ്ചയിച്ച ഉത്തരവിനെ സംബന്ധിച്ച്
[തദ്ദേശസ്വയംഭരണ (ഡി.ബി.) വകുപ്പ്, സ.ഉ (സാധാ) നം. 2528/2012/തസ്വഭവ TVPM, dt. 06-09-12]
സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ത്രിതല പഞ്ചായത്തുകൾക്ക് വാഹനം വാങ്ങുന്നതിനുള്ള ഉയർന്ന പരിധി നിശ്ചയിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരാമർശം:-
(1)29-12-'|'| തീയതിയിലെ സ.ഉ (എം.എസ്) 327/2011/തസ്വഭവ നമ്പർ ഉത്തരവ്.
(2)7-1-12 തീയതിയിലെ സ.ഉ (സാധാ) 69/12/തസ്വഭവ നമ്പർ ഉത്തരവ്.
(3)1-3-12 തീയതിയിലെ സ.ഉ (സാധാ) 637/12/തസ്വഭവ നമ്പർ ഉത്തരവ്.
(4) 1-8-12 തീയതിയിൽ ചേർന്ന വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 3.8-ാം നമ്പർ തീരുമാനം.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |