Panchayat:Repo18/vol1-page1081

From Panchayatwiki

18. അക്കൗണ്ട്സ്.-

(1) ജില്ലാ കളക്ടർ ഫണ്ടിന്റെ മുഴുവൻ കണക്കും വച്ചുപോരേണ്ടതും നിർണ്ണയിക്കപ്പെടുന്ന രീതിയിൽ ഓരോ വർഷവും ആഡിറ്റ് ചെയ്യിക്കേണ്ടതുമാണ്.
(2) സർക്കാരിനോ ഈ ആവശ്യത്തിലേക്കായി പ്രത്യേകമായി അധികാരപ്പെടുത്തുന്ന ഏതെങ്കിലും ഉദ്യോഗസ്ഥനോ കണക്കു പരിശോധനയ്ക്കായി ലഭ്യമാക്കേണ്ടതാണ്.

19. ഫണ്ടിലേക്ക് മാറ്റം ചെയ്യേണ്ട തുക.- ഈ ആക്ട് പ്രാബല്യത്തിൽ വരുന്ന തീയതിയിൽ സർക്കാരിന്റെ ഏതെങ്കിലും ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ റിവർ മാനേജ്മെന്റ് ഫണ്ടിലേക്ക് സ്വരൂപിച്ച ഏതൊരു തുകയും ഈ ആക്റ്റിൻ കീഴിൽ രൂപീകരിച്ച ഫണ്ടിലേക്ക് മാറ്റം ചെയ്യപ്പെട്ടതും നിക്ഷിപ്തമാക്കപ്പെട്ടതുമായിത്തീരുന്നതും ഫണ്ടിന്റെ ഭാഗമായിത്തീരുന്നതുമാണ്.

അദ്ധ്യായം V
കുറ്റങ്ങളും ശിക്ഷകളും

20. ഈ ആക്ടിന്റെ ലംഘനത്തിനുള്ള ശിക്ഷ.- ഈ ആക്സ്ടിലെ എന്തെങ്കിലും വ്യവസ്ഥകളോ, അതിൻ കീഴിലുണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടങ്ങളോ ലംഘിക്കുന്ന ഏതൊരാളിനെയും, കുറ്റ സ്ഥാപനത്തിൻമേൽ രണ്ടുവർഷംവരെയാകാവുന്ന തടവുശിക്ഷയോ ഇരുപത്തി അയ്യായിരം രൂപവരെയാകാവുന്ന പിഴശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയുള്ള ശിക്ഷയോ, ലംഘനം തുടരുന്ന സംഗതിയിൽ അങ്ങനെ ലംഘനം തുടരുന്ന ഓരോ ദിവസത്തിനും ആയിരം രൂപവരെയാകാവുന്ന അധികമായ പിഴശിക്ഷയും കൂടി നൽകി ശിക്ഷിക്കപ്പെടേണ്ടതാകുന്നു.

21. കുറ്റങ്ങൾ ചെയ്യുന്നതിന് പ്രേരിപ്പിക്കൽ- ഈ ആക്റ്റ് പ്രകാരമോ അതിൻ കീഴിലോ ശിക്ഷിക്കപ്പെടാവുന്ന ഏതെങ്കിലും കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുകയോ അല്ലെങ്കിൽ അത്തരം കുറ്റം ചെയ്യാൻ ശ്രമിക്കുകയോ ചെയ്യുന്ന ഏതൊരാളും അത്തരം കുറ്റത്തിന് ഈ ആക്റ്റിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പിഴ നൽകി ശിക്ഷിക്കപ്പെടുന്നതാണ്.

22. മറ്റു നിയമത്തിൻ കീഴിലുള്ള ശിക്ഷയ്ക്ക് വിലക്കില്ലെന്ന്.- ഈ ആക്റ്റ് പ്രകാരം ശിക്ഷാർഹമാക്കിയിട്ടുള്ള ഏതെങ്കിലും പ്രവർത്തിക്കോ വീഴ്ചക്കോ തൽസമയം പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും നിയമപ്രകാരം ഏതെങ്കിലും ആളിനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഈ ആക്ടിലെ യാതൊന്നും തടസ്സമാകുന്നതല്ല.

23. വാഹനം, കയറ്റുന്നതിനുപയോഗിക്കുന്ന ഉപകരണങ്ങൾ, പണി ആയുധങ്ങൾ മുതലായവ പിടിച്ചെടുക്കൽ. - ഈ ആക്റ്റിലെയോ അതിൻ കീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെയോ വ്യവസ്ഥകൾ പാലിക്കാതെ, ഏതെങ്കിലും ആൾ ഒരു കടവിൽ നിന്നും മണൽ വാരുകയോ അവിടെ നിന്നും മണൽ കടത്തിക്കൊണ്ട് പോകുകയോ ചെയ്യുന്നപക്ഷം റവന്യൂ വകുപ്പിലെ വില്ലേജാഫീസറുടെ പദവിയിൽ താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥനോ അഥവാ സ്റ്റേഷൻ ഹൗസ് ആഫീസറുടെ പദവിയിൽ താഴെയല്ലാത്ത ഒരു പോലീസ് ഉദ്യോഗസ്ഥനോ അഥവാ പ്രത്യേക സംരക്ഷണ സേനയിലെ ഒരംഗമോ, അപ്രകാരമുള്ള പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതോ ഉപയോഗിക്കുവാൻ ഉദ്ദേശിച്ചിട്ടു ള്ളതോ ആയ പണിയായുധങ്ങൾ, ഉപകരണങ്ങൾ, കയറ്റുന്നതിനുപയോഗിക്കുന്ന ഉപകരണങ്ങൾ, വാഹനങ്ങൾ, മറ്റു സാധനങ്ങൾ എന്നിവ മണൽ ഉൾപ്പെടെ പിടിച്ചെടുക്കേണ്ടതാണ്.

വിശദീകരണം:- ഈ വകുപ്പിന്റെ ആവശ്യങ്ങൾക്കായി ‘വാഹനം' എന്ന പദപ്രയോഗത്തിൽ നാടൻവെള്ളം, ചങ്ങാടം, മറ്റേതെങ്കിലും യാനം എന്നിവ കൂടി ഉൾപ്പെടുന്നതാണ്.

23.എ. മണൽ, വാഹനങ്ങൾ മുതലായവ കണ്ടുകെട്ടൽ.-

(1) 23-ാം വകുപ്പ് പ്രകാരം ഏതെ ങ്കിലും വസ്തുക്കൾ പിടിച്ചെടുക്കുന്ന സംഗതിയിൽ, അപ്രകാരമുള്ള വസ്തുക്കൾ പിടിച്ചെടുക്കുന്ന ഉദ്യോഗസ്ഥൻ, പ്രസ്തുത വസ്തുക്കളിന്മേൽ എല്ലാം അവ പിടിച്ചെടുത്തതാണ് എന്ന് സൂചിപ്പിക്കു