Panchayat:Repo18/vol2-page1197
GOVERNMENT ORDERS - 2016 - 2017 OIOdog-fled, a I/3DOl 1197 ദിവസമായാൽ ക്യാമ്പ് 19-ന് നടത്തുന്നതാണ്. (സർക്കാർ നിശ്ചയിച്ച അവസാന തീയതിക്ക് ശേഷം ഒരു തദ്ദേശഭരണ സ്ഥാപനത്തിന് പ്രോജക്റ്റ്കൾ പരിശോധനക്ക് അയക്കാൻ കഴിയില്ല) ഡി) ക്യാമ്പ് നിശ്ചയിക്കപ്പെട്ട ദിവസം പ്രോജക്റ്റ് പരിശോധിക്കാൻ ചുമതലപ്പെട്ട മുഴുവൻ ഉദ്യോഗ സ്ഥരും ആവശ്യമെങ്കിൽ ഒന്നോ രണ്ടോ കീഴുദ്യോഗസ്ഥർ സഹിതം ബന്ധപ്പെട്ട ക്യാമ്പിൽ പങ്കെടുത്തിരി ക്കേണ്ടതാണ്. (ഓരോ തദ്ദേശ ഭരണ സ്ഥാപനത്തിൽ നിന്ന് പരിശോധനക്കായി മേലുദ്യോഗസ്ഥർക്കയച്ച പ്രോജക്റ്റ്കളുടെ എണ്ണം എത്ര എന്ന് ബന്ധപ്പെട്ട പരിശോധനാ ഉദ്യോഗസ്ഥനും നേരത്തെ കമ്പ്യൂട്ടറിൽ നിന്ന് ലഭിക്കും. എന്നാൽ പ്രോജക്റ്റ് തുറന്ന് പരിശോധിക്കാൻ കഴിയുന്നത് ക്യാമ്പിൽ വച്ച് മാത്രമായിരി ക്കും.) ഇ) പ്രോജക്റ്റ് പരിശോധനാ ക്യാമ്പിൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ പങ്കെടുക്കുക എന്നത് പ്രസ്തുത ഉദ്യോഗസ്ഥരുടെ അനിവാര്യ ചുമതല (Mandatory Responsibility) ആയിരിക്കുന്നതാണ്. (പകരക്കാരെ അയ ക്കാൻ പാടില്ല, എന്നാൽ, പ്രോജക്റ്റൂകൾ പരിശോധിക്കുന്നതിൽ സഹായിക്കാൻ കഴിയുന്ന ഒന്നോ രണ്ടോ കീഴുദ്യോഗസ്ഥരെ ക്യാമ്പിലേക്ക് കൂടെ കൊണ്ടുവരാവുന്നതാണ്). എഫ്) ക്യാമ്പ് രീതിയിലാണ് പ്രോജക്റ്റ്കളുടെ പരിശോധന എന്നതിനാൽ ക്യാമ്പിൽ വച്ചുതന്നെ പ്രത്യേക വിഭാഗങ്ങളുടെ പ്രോജക്റ്റികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ (SCDOTEO/CDPO etc) ക്കൊണ്ട് സാക്ഷ്യപ്പെടുത്തി വാങ്ങിക്കേണ്ടതാണ്. ജി) ബ്ലോക്ക്-ജില്ലാ-സംസ്ഥാന തലങ്ങളിൽ പ്രോജക്റ്റ് പരിശോധനാ ക്യാമ്പുകൾ (ബ്ലോക്ക്-ജില്ലാതല ക്യാമ്പുകൾ ജില്ലാ ആസൂത്രണ സമിതികൾ മുഖേനയും സംസ്ഥാനതല ക്യാമ്പുകൾ നേരിട്ടും) സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിക്കുന്നതാണ്. എച്ച്) പരിശോധനയ്ക്കുള്ള പ്രോജക്റ്റ്കളുടെ എണ്ണത്തിന്റെയും പരിശോധനാ ഉദ്യോഗസ്ഥരുടെ എണ്ണത്തിന്റെയും അടിസ്ഥാനത്തിൽ ആവശ്യമായ കമ്പ്യൂട്ടറുകൾ സജ്ജീകരിക്കുന്നതും ക്യാമ്പ് ദിനങ്ങ ളുടെ എണ്ണം നിശ്ചയിക്കുന്നതുമാണ്. ഐ) നിശ്ചിത ദിവസം, പരിശോധനക്കായി പ്രോജക്റ്റ്കൾ മേലുദ്യോഗസ്ഥർക്ക് അയയ്ക്കാത്ത തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രോജക്റ്റകൾ ക്യാമ്പിൽ പരിശോധിക്കാൻ കഴിയുകയില്ല (നിശ്ചിത ദിവസം കഴി ഞ്ഞാൽ അയയ്ക്കാൻ കഴിയുകയില്ല) ജെ) പ്രോജക്റ്റ് പരിശോധനാ ക്യാമ്പിൽ വച്ച് പ്രോജക്റ്റ്കളിൽ ആവശ്യമായ ഭേദഗതികൾ വരുത്തു വാൻ പ്രോജക്റ്റ് തയ്യാറാക്കിയ നിർവ്വഹണ ഉദ്യോഗസ്ഥർക്ക് സൗകര്യം ലഭിക്കുന്നതാണ്. എന്നാൽ പുതിയ ഒരു പ്രോജക്റ്റ് സമർപ്പിക്കാൻ കഴിയുകയില്ല. ക്യാമ്പിൽ വച്ച് ഭേദഗതി വരുത്തിയ പ്രോജക്റ്റ് വീണ്ടും ബന്ധപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റിയും ഭരണ സമിതിയും അംഗീകരിച്ച ശേഷം മാത്രമേ ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കാൻ കഴിയുകയുള്ളൂ. കെ) ക്യാമ്പുകളിൽ ആവശ്യമായ സാങ്കേതിക സഹായം ഇൻഫർമേഷൻ കേരള മിഷൻ നൽകുന്ന താണ്. 14.3 പ്രോജക്ടിന് അനുമതി നൽകുന്ന ഉദ്യോഗസ്ഥരുടെ ചുമതലകൾ (i) മാർഗ്ഗരേഖയിൽ പറഞ്ഞ എല്ലാ നടപടിക്രമങ്ങളും (ഗ്രാമസഭയുടെ/വാർഡ്സഭയുടെ ശുപാർശ ഉൾപ്പെടെ) പാലിച്ചുകൊണ്ടാണ് പദ്ധതിയും പ്രോജക്ടടുകളും തയ്യാറാക്കിയിട്ടുള്ളത് എന്ന് ഉറപ്പുവരുത്തുക. (ii) ആക്ട് പ്രകാരം തദ്ദേശഭരണ സ്ഥാപനത്തിന്റെ ചുമതലയിൽ വരുന്ന കാര്യങ്ങൾ ചെയ്യുന്നതി നാണ് പ്രോജക്ടടുകൾ തയ്യാറാക്കിയിട്ടുള്ളത് എന്ന് ഉറപ്പുവരുത്തുക. (iii) ആവശ്യമായ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിതന്നെയാണ് പ്രോജക്ടടുകൾ തയ്യാറാക്കിയിട്ടു ള്ളത് എന്ന് ഉറപ്പുവരുത്തുക. (iv) പദ്ധതി ആസൂത്രണ മാർഗ്ഗരേഖയിലും സബ്സിഡി മാർഗ്ഗരേഖയിലും പറഞ്ഞ നിബന്ധനകളും നിർദ്ദേശങ്ങളും പാലിച്ചുകൊണ്ടാണ് ഓരോ പ്രോജക്ടും തയ്യാറാക്കിയിട്ടുള്ളത് എന്ന് ഉറപ്പാക്കുക. (v) മരാമത്ത് ചട്ടങ്ങളിൽ പറഞ്ഞ നടപടിക്രമങ്ങളും നിബന്ധനകളും മരാമത്ത് പണികൾ സംബ ന്ധിച്ച ഈ മാർഗ്ഗരേഖയിൽ പറഞ്ഞ നിർദ്ദേശങ്ങളും പാലിച്ചുകൊണ്ടാണ് നിർമ്മാണ പ്രവൃത്തി പ്രോജ ക്സ്ടുകൾ തയ്യാറാക്കിയിട്ടുള്ളത് എന്ന് ഉറപ്പുവരുത്തുക. (vi) ഓരോ പ്രോജക്റ്റടും സാങ്കേതിക മാനദണ്ഡങ്ങൾ പാലിച്ചിട്ടുള്ളതും സാമ്പത്തികക്ഷമതയുള്ളതും ആണെന്ന് ഉറപ്പാക്കുക. (vii) പ്രോജക്ടിൽ ചെലവിനങ്ങൾ നിശ്ചയിച്ചിട്ടുള്ളത് ഔചിത്യപൂർണ്ണമായിട്ടാണെന്നും (ചെലവിന ങ്ങളുടെ ഇനം തിരിച്ചുള്ള വിശദാംശങ്ങൾ പ്രോജക്റ്റ് രേഖയിൽ ഉണ്ടായിരിക്കണം). പ്രവർത്തനങ്ങളുടെ ഘട്ടനിർണ്ണയം ന്യായമാണെന്നും ഉറപ്പുവരുത്തുക. (viii) പരിശോധനാഘട്ടത്തിൽ, അപാകതയുള്ള പ്രോജക്ടുകളിലെ അപാകതകൾ പരിഹരിക്കുന്ന തിന് തദ്ദേശഭരണ സ്ഥാപനങ്ങളെ (അവർ ആവശ്യപ്പെടുകയാണെങ്കിൽ) സഹായിക്കുക.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |