Panchayat:Repo18/vol2-page1148
GOVERNMENT ORDERS 1147 k) In case any cheque issued from the Treasury Savings Bank account is pending encashment, the same should be surrendered before the Secretary of the newly created Municipalities/Municipal Corporations and a fully vouched contingent bill is to be prepared by the secretary of the newly created Municipality/ Municipal Corporation and the payment should be made under the appropriate head of account under the Consolidated fund. ഗ്രാമപഞ്ചായത്തുകളിലെ വസ്തതു നികുതി പരിഷ്കരണം 27-4-2015-ലെ സ.ഉ.(എം.എസ്) 144/2015/തസ്വഭവ നമ്പർ ഉത്തരവിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച സ്പഷ്ടീകരണം നൽകിക്കൊണ്ടുള്ള ഉത്തരവ് (തദ്ദേശസ്വയംഭരണ (ആർ.ഡി) വകുപ്പ്, സ.ഉ.(എം.എസ്) നം. 358/15/തസ്വഭവ, TVPM, dt. 16-12-2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ്-ഗ്രാമപഞ്ചായത്തുകളിലെ വസ്തു നികുതി പരിഷ്കരണം 27-4-2015-ലെ സ.ഉ.(എം.എസ്) 144/2015/തസ്വഭവ നമ്പർ ഉത്തരവിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച സ്പഷ്ടീകരണം നൽകി - ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1 സ.ഉ (അ) നം. 18/2011/തസ്വഭവ തീയതി 14-1-2011. സ.ഉ (പി) നം. 88/2013/തസ്വഭവ തീയതി 13-3-2013. സ.ഉ. (എം.എസ്) നം. 210/13/തസ്വഭവ തീയതി 4-6-2013. സ.ഉ (അ) നം. 36/2015/തസ്വഭവ തീയതി 24-2-2015. 6. സ.ഉ.(എം.എസ്) നമ്പർ 144/2015/്തസ്വഭവ തീയതി 27-4-2015. 7, പഞ്ചായത്ത് ഡയറക്ടറുടെ 17-10-2015-ലെ സി3-6865/2011/നമ്പർ കത്ത്. പരാമർശം (2)-ലെ ഉത്തരവ് പ്രകാരം 2011-ലെ കേരള പഞ്ചായത്ത് രാജ് (വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജ്ജം) ചട്ടങ്ങളും പരാമർശം (3) പ്രകാരം 2013-ലെ കേരള പഞ്ചായത്ത് രാജ് (വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജും) ഭേദഗതി ചട്ടങ്ങളും പുറപ്പെടുവിച്ചിരുന്നു. പരാമർശം (4) പ്രകാരം വസ്തതു നികുതി പരിഷ്കരണം സംബന്ധിച്ച് ആവശ്യമായ സ്പഷ്ടീകരണം നൽകി ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. ഗ്രാമപഞ്ചായത്തുകളിലെ വസ്തതു നികുതി നിരക്കുകൾ നിശ്ച യിച്ചുകൊണ്ട് പുറപ്പെടുവിച്ച പരാമർശം (1)-ലെ വിജ്ഞാപനത്തിന് പരാമർശം (5) പ്രകാരം ഭേദഗതിയും പുറപ്പെടുവിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളിലേയും മുനിസിപ്പാലിറ്റി, മുനിസിപ്പൽ കോർപ്പറേഷനുകളിലേയും വസ്തു നികുതി പരിഷ്കരണം സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിക്കൊണ്ടുള്ള പരാമർശം (6)-ലെ ഉത്തരവിൽ, ഏറ്റവും ഒടുവിൽ വസ്തതു നികുതി പുനർനിർണ്ണയിച്ചതിനുശേഷം ഒരു കെട്ടിടത്തിൽ കൂട്ടിചേർക്കലുണ്ടായിട്ടുണ്ടെ ങ്കിൽ അപ്രകാരം കൂട്ടിച്ചേർത്ത ഭാഗത്തിന് പുതിയ നിരക്കിലുള്ള നികുതിയാണ് ഈടാക്കേണ്ടത് എന്ന് നിർദ്ദേശിച്ചിരുന്നു. 2011-ന് മുമ്പ് കെട്ടിട നിർമ്മാണ ചട്ടങ്ങൾ നിലവിലില്ലാതിരുന്ന ഗ്രാമപഞ്ചായത്തു കളിലെ കെട്ടിടങ്ങളുടെ കാര്യത്തിൽ ഇത്തരത്തിൽ പരിശോധന നടത്തി അധികമായി കുട്ടി ചേർത്തഭാഗം കണ്ടെത്തുന്നതിലുള്ള പ്രായോഗിക വൈഷമ്യങ്ങൾ പഞ്ചായത്ത് ഡയറക്ടർ പരാമർശം (7)-ലെ കത്ത് മുഖേന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. കൂടാതെ 660 സ്ക്വയർഫീറ്റ വരെ തറവിസ്തീർണ്ണമുള്ള എല്ലാ വാസഗൃഹ കെട്ടിടങ്ങളേയും 2015-16 മുതൽ വസ്തു നികുതിയിൽ നിന്നും ഒഴിവാക്കണമെന്ന പരാമർശം (6) ഉത്തരവിലെ നിർദ്ദേശം നടപ്പിലാ ക്കുന്നതോടെ ഒരു ഉടമസ്ഥന്റെ പേരിൽ 660 സ്ക്വയർഫീറ്റ വരെ തറവിസ്തീർണ്ണമുള്ള എല്ലാ വാസഗൃഹ കെട്ടിടങ്ങളും വസ്തതു നികുതിയിൽ നിന്നും ഒഴിവാക്കപ്പെടുന്നതാണ് എന്നും ഇതു മൂലം ഗ്രാമപഞ്ചായ ത്തുകളുടെ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്നും അതിനാൽ ടി നിർദ്ദേശം പുനഃപരിശോധിക്ക ണമെന്നും ഗ്രാമപഞ്ചായത്തുകൾ ആവശ്യമുന്നയിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് ഡയറക്ടർ റിപ്പോർട്ട് ചെയ്തു. സർക്കാർ ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിച്ചു. ആയതിന്റെ അടിസ്ഥാനത്തിൽ താഴെ പറ യുന്ന സ്പഷ്ടീകരണം നൽകി ഉത്തരവാകുന്നു. 1. പരാമർശം (6)-ലെ ഉത്തരവ് പ്രകാരം 185 ചതുരശ്ര മീറ്റർ (2000 സ്ക്വയർ ഫീറ്റ്) വരെ തറ വിസ്തീർണ്ണമുള്ളതും ഏറ്റവും ഒടുവിൽ വസ്തു നികുതി പുനർനിർണ്ണയിച്ചശേഷം മേൽക്കൂര മാറ്റൽ (Roof Change) പോലുള്ള ഘടനാപരമായ മാറ്റങ്ങളൊന്നും വരുത്താത്തതുമായ വീടുകൾക്ക് 1-4-2013-ന് മുമ്പ് നിലവിലുണ്ടായിരുന്ന വസ്തു നികുതി ഈടാക്കേണ്ടതാണ്. എന്നാൽ ഘടനാപരമായി മാറ്റം വരുത്തിയ വീടുകളെ പുതിയ കെട്ടിടങ്ങൾ എന്ന നിലയിൽ പരിഗണിച്ച പുതിയ ചട്ടങ്ങളനുസരിച്ച വസ്തു നികുതി നിർണ്ണയിക്കേണ്ടതാണ്. ഘടനാപരമായി മാറ്റിയില്ലെങ്കിലും ഏറ്റവും ഒടുവിലെ വസ്തു നികുതി പുനർനിർണ്ണ യത്തിനുശേഷം ടി കെട്ടിടത്തിൽ കൂട്ടിച്ചേർക്കലുണ്ടായിട്ടുണ്ടെങ്കിൽ അപ്രകാരം കൂട്ടിച്ചേർത്ത ഭാഗത്തിന്റെ