Panchayat:Repo18/vol2-page1498

From Panchayatwiki

പ്പിൽ നിന്നും ആവശ്യപ്പെടുന്ന റിപ്പോർട്ടുകൾ യഥാസമയം നൽകേണ്ടതാണെന്നും ഇത് സംബന്ധിച്ചുണ്ടാ കുന്ന വീഴ്ചകൾക്ക് അതത് പഞ്ചായത്ത്/മുനിസിപ്പൽ സെക്രട്ടറിമാർ വ്യക്തിപരമായി ഉത്തരവാദികൾ ആയി രിക്കുമെന്നും അറിയിക്കുന്നു. സാൻഡ് പാസിന്റെ ആവർത്തിച്ചുള്ള ഉപയോഗം തടയുന്നതു സംബന്ധിച്ച് സർക്കുലർ

(തദ്ദേശസ്വയംഭരണ (എബി) വകുപ്പ്, നം. 73113/എ.ബി2/13/തസ്വഭവ, Typm, തീയതി 06-02-2014)

വിഷയം - സാൻഡ് പാസിന്റെ ആവർത്തിച്ചുള്ള ഉപയോഗം തടയുന്നതു സംബന്ധിച്ച് സൂചന - ധനകാര്യ പരിശോധനാ (എൻറ്റിഇ) വകുപ്പിന്റെ 22-11-2013-ലെ 13962/FIW-E2/2006/Fin നമ്പർ അനൗദ്യോഗികക്കുറിപ്പ്,

   സംസ്ഥാനത്തെ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മണൽ വിൽപ്പനയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ നടക്കുന്നതായി ധനകാര്യ പരിശോധനാ വിഭാഗം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഭാവിയിൽ ഇത്തരം ക്രമക്കേടുകൾ ആവർത്തിക്കാതിരിക്കാൻ മണൽപാസ് വിതരണത്തിനായി പ്രത്യേകം രജിസ്റ്റർ സൂക്ഷിക്കേണ്ടതും ആയതിൽ ക്രമ പ്രകാരം വിവരങ്ങൾ രേഖപ്പെടുത്തി കൃത്യത ഉറപ്പാക്കി മേലൊപ്പ വച്ച് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരക്ഷിതമായി സൂക്ഷിക്കേണ്ടതുമാണ്. മണൽ പാസ് നൽകിയതിന്റെ കൗണ്ടർഫോയിൽ ക്രമപ്രകാരം ഭാവിയിലെ പരിശോധനകൾക്കായി സൂക്ഷിക്കേണ്ടതാണ്. അപേക്ഷകർക്ക് വ്യാജ മണൽ പാസ്സുകൾ വിതരണം ചെയ്യുന്നില്ലായെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉറപ്പുവരുത്തണം. ഒരിക്കൽ വിതരണം ചെയ്ത മണൽ പാസ്സ് വീണ്ടും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ ആവശ്യമായ നടപടികൾ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്വീകരിക്കേണ്ടതുമാണ്.

നിലം നികത്ത് ഭൂമിയിലെ കെട്ടിട നിർമ്മാണം - സ്പഷ്ടീകരണം നൽകുന്നത് സംബന്ധിച്ച് സർക്കുലർ

(തദ്ദേശസ്വയംഭരണ (ആർ.എ) വകുപ്പ്, നം,67284/ആർ.എ1/2013/തസ്വഭവ. TVPM, dt. 18-02-2014)

വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - നിലം നികത്ത് ഭൂമിയിലെ കെട്ടിടനിർമ്മാണം - സ്പഷ്ടീകരണം നൽകുന്നത് - സംബന്ധിച്ച്

സൂചന:- (1) 27-10-2012-ലെ 61519/ആർ.എ.1/2011/ത്.സ്വ.ഭ.വ. നമ്പർ സർക്കുലർ.
(2) 05-02-2013-ലെ 1663/ആർ.എ.1/2013/ത്.സ്വ.ഭ.വ. നമ്പർ സർക്കുലർ.    
    സംസ്ഥാനത്ത് നെൽവയലുകളും തണ്ണീർത്തടങ്ങളം നിബന്ധനകളോടെ നികത്തി വീട് വച്ചശേഷം ആയത് കൈമാറ്റം ചെയ്യപ്പെടുന്നു എന്ന വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മേൽ സൂചിപ്പിച്ചിട്ടുള്ള സർക്കുലറുകളുടെ വെളിച്ചത്തിൽ ചട്ടപ്രകാരം നിലം നികത്തിയ സ്ഥലത്ത് ഇനി മുതൽ നിർമ്മിക്കുന്ന വാസഗൃഹങ്ങൾ 10 വർഷത്തേയ്ക്ക് ഉപയോഗമാറ്റം വരുത്തരുത് എന്ന വ്യവസ്ഥ കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് മാത്രമേ കെട്ടിടനിർമ്മാണാനുമതി നൽകാവു എന്ന് സൂചന (1)-ലെ സർക്കു ലർ പ്രകാരം നിർദ്ദേശിച്ചിരുന്നു. തുടർന്ന് ഇത്തരം നിലം നികത്ത് ഭൂമിയിൽ കെട്ടിട നിർമ്മാണത്തിന് അനുമതി ലഭിക്കുന്ന കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശവും, കെ.എം.ബി.ആർ/കെ.പി.ബി.ആർ. ചട്ടങ്ങൾ പ്രകാരമുള്ള ഓക്യുപെൻസി മാറ്റവും, പത്ത് വർഷത്തേക്ക് അനുവദിക്കുന്നതല്ല എന്നും എന്നാൽ പിന്തുടർച്ചാവകാശികളുടെ പേരിലേക്ക് പ്രസ്തുത വീട് ഈ സമയപരിധിക്കുള്ളിൽ കൈമാറാവുന്നതാണെന്നും ഇപ്രകാരം പിൻതുടർച്ചാവകാശികൾക്ക് കൈമാറുന്ന വീടുകൾക്കും മേൽപ്പറഞ്ഞ 10 വർഷത്തെ സമയപരിധി ബാധകമായിരിക്കുമെന്ന് സൂചന (2)-ലെ സർക്കുലർ പ്രകാരം നിഷ്കർഷിച്ചിരുന്നു. ഇത്തരം ഭൂമിയിൽ വീട് നിർമ്മിക്കുന്നതിന് ബാങ്കുകളിൽ നിന്നും/സൊസൈറ്റികളിൽ നിന്നും ലോൺ എടുക്കുകയും, പ്രസ്തുത ലോൺ തിരിച്ചടയ്ക്കാതെവരികയും, തുടർന്ന് ലേലം ചെയ്യേണ്ടി വരികയും ചെയ്യുന്ന കേസ്സുകളിൽ, അത്തരം വീടുകൾ ലേലം ഏൽക്കുന്ന ആളിന്റെ പേരിലേക്ക്, പിൻതുടർച്ചാവകാ ശികളുടെ പേരിലേക്ക് മാറ്റാവുന്നതുപോലെ മാറ്റി നൽകാവുന്നതാണ്.

തദ്ദേശസ്വയംഭരണ വകുപ്പ് - കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ അവയുടെ വിശദാംശങ്ങൾ നിർമ്മാണ സ്ഥലത്ത് സൂക്ഷിക്കുകയും, പരസ്യപ്രദർശനങ്ങൾ മുഖേന പൊതുജനങ്ങൾ കാണത്തക്കവിധം പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നത് സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ആർ.എ) വകുപ്പ്, നം. 01/ആർ.എ1/2014|തസ്വഭവ. TVPM, dt. 03-03-2014)

വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ അവയുടെ വിശദാംശങ്ങൾ നിർമ്മാണ സ്ഥലത്ത് സൂക്ഷിക്കുകയും, പരസ്യ പ്രദർശനങ്ങൾ മുഖേന പൊതുജനങ്ങൾ കാണത്തക്കവിധം പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നത് - സംബന്ധിച്ച്

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ