Panchayat:Repo18/vol2-page1125

From Panchayatwiki

GOVERNMENT ORDERS — 2015-6)oj a foeilacogloi வன7வளை) (வவன்mை3ை06 1125 5.2. സംരക്ഷിക്കാൻ ആരോരുമില്ലാത്ത നിർദ്ധനരായ കിടപ്പിലായ രോഗികളെ പരിചരിക്കുന്നതിനുള്ള സംവിധാനം സന്നദ്ധ സംഘടനകളുമായി ചേർന്ന് ഏർപ്പെടുത്താൻ ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലി റ്റികളും കോർപ്പറേഷനുകളും ശ്രമിക്കേണ്ടതാണ്. 6. സന്നദ്ധ സംഘടനകൾ നടത്തുന്ന പാലിയേറ്റീവ് കെയർ യൂണിറ്റുകൾക്കുള്ള ΟΥΟΟΟΟΟΟ)Ο 6.1. ചാരിറ്റബിൾ സൊസൈറ്റീസ് നിയമപ്രകാരം രജിസ്റ്റർ ചെയ്ത സന്നദ്ധ സംഘടനകളുടെ ആഭി മുഖ്യത്തിൽ തദ്ദേശഭരണ സ്ഥാപനത്തിന്റെ പരിധിയിൽ പ്രവർത്തിച്ചു വരുന്ന പാലിയേറ്റീവ് കെയർ യൂണി റ്റുകളുടെ പ്രവർത്തനം ബന്ധപ്പെട്ട പി.എം.സി. വിലയിരുത്തി തൃപ്തികരമാണെന്ന് ബോദ്ധ്യപ്പെട്ടാൽ, അപ്ര കാരമുള്ള പാലിയേറ്റീവ് കെയർ യൂണിറ്റുകൾക്ക് കെ.എം.എസ്.സി.എൽ പ്രസിദ്ധപ്പെടുത്തുന്ന അവശ്യ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെട്ട, പാലിയേറ്റീവ് കെയറിന് ആവശ്യമായ മരുന്നുകളും പാലിയേറ്റീവ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഈ മാർഗ്ഗരേഖയുടെ അനുബന്ധം 4-ൽ പറഞ്ഞ കിറ്റിലുൾപ്പെട്ട സാമഗ്രി കളും ഗ്രാമപഞ്ചായത്തുകൾക്കും നഗരഭരണ സ്ഥാപനങ്ങൾക്കും ബന്ധപ്പെട്ട പി.എം.സി. മുഖേന നൽകാ വുന്നതാണ്. 6.2. സന്നദ്ധ സംഘടനകൾക്ക് മരുന്നുകളും സാമഗ്രികളും നൽകുന്ന പി.എം.സി. കൾ അതു സംബ ന്ധിച്ച ഒരു പ്രത്യേക വിതരണ രജിസ്റ്റർ സൂക്ഷിക്കേണ്ടതാണ്. 6.3. ഇപ്രകാരം മരുന്നുകളും സാമഗ്രികളും കൈപ്പറ്റുന്ന യൂണിറ്റുകൾ, പാലിയേറ്റീവ് പരിചരണ പദ്ധ തിയുടെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങൾ പരിചരണം നൽകുന്ന രോഗികൾക്ക് മരുന്നുകളും മറ്റ സേവനങ്ങളും ലഭ്യമാക്കുന്നുവെന്ന് ബന്ധപ്പെട്ട പി.എം.സി. ഉറപ്പാക്കേണ്ടതാണ്. അതിനായി അനുബന്ധം 8-ൽ പറഞ്ഞിട്ടുള്ള ഫോർമാറ്റിലുള്ള ഒരു റിപ്പോർട്ട്, മരുന്നുകളും സാമഗ്രികളും കൈപ്പറ്റിയ ഇപ്രകാര മുള്ള യൂണിറ്റുകളിൽ നിന്ന് പി.എം.സി. വാങ്ങിക്കേണ്ടതും അവ നടത്തുന്ന പ്രവർത്തനം വിലയിരുത്തേണ്ട തുമാണ്. അതിനായി മരുന്നുകളും സാമഗ്രികളും കൈപ്പറ്റിയ യൂണിറ്റുകളുടെ പ്രവർത്തനം പി.എം.സി. യോഗങ്ങളിൽ പ്രത്യേക അജണ്ടയായി ഉൾപ്പെടുത്തേണ്ടതാണ്. പ്രവർത്തനം തൃപ്തികരമല്ലെന്ന് പി.എം. സി. വിലയിരുത്തുന്ന യൂണിറ്റുകൾക്ക് പിന്നീട് മരുന്നുകളോ സാധനസാമഗ്രികളോ നൽകാൻ പാടില്ല. 6.4. മേൽപ്പറഞ്ഞ പ്രകാരം മരുന്നുകളും സാമഗ്രികളും ലഭ്യമാക്കുന്നത് ഒഴികെ ഇത്തരം യൂണിറ്റു കൾക്ക് തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നും თწ. സഹായങ്ങൾ ലഭ്യമാക്കാൻ പാടില്ല. 7. പ്രവർത്തനങ്ങളുടെ റിപ്പോർട്ടിംഗ് രീതി 7.1. പ്രാഥമിക പാലിയേറ്റീവ് പരിചരണം നൽകുന്ന ഗ്രാമപഞ്ചായത്തുകളും നഗരസഭകളും അനു ബന്ധം 9- ൽ പറഞ്ഞ ഫോറത്തിൽ പ്രതിമാസ റിപ്പോർട്ട് ബന്ധപ്പെട്ട മുകൾ തലത്തിലേക്ക് (താലൂക്ക് ആശുപ്രതി / സി.എച്ച്.സി/ബ്ലോക്ക് പി.എച്ച്.സി/ഗവൺമെന്റ് ആശുപ്രതി) എല്ലാ മാസവും 5-ാം തീയതി ക്കകം സമർപ്പിക്കണം. 7.2. മുകളിൽ ഖണ്ഡിക 7.1-ൽ പറഞ്ഞ പ്രകാരമുള്ള റിപ്പോർട്ടുകൾ ലഭിച്ച മെഡിക്കൽ ഓഫീസർ അനുബന്ധം 10-ൽ പറഞ്ഞ ഫോറത്തിൽ അവ ക്രോഡീകരിച്ച എല്ലാ മാസവും 15-ാം തീയതിക്കകം ജില്ലാ മെഡിക്കൽ ഓഫീസർക്ക് സമർപ്പിക്കണം. 7.3. മുകളിൽ പറഞ്ഞ പ്രകാരം ലഭിക്കുന്ന പ്രാഥമിക പരിചരണം സംബന്ധിച്ച റിപ്പോർട്ടുകൾ ജില്ലാ തലത്തിൽ അനുബന്ധം 11-ൽ കൊടുത്ത ഫോറത്തിൽ ക്രോഡീകരിച്ച എല്ലാ മാസവും 20-ാം തീയതി ക്കകം ആരോഗ്യവകുപ്പ് ഡയറക്ടർക്ക് ജില്ലാ മെഡിക്കൽ ഓഫീസർ സമർപ്പിക്കണം. 7.4. സെക്കണ്ടറി ലെവൽ പാലിയേറ്റീവ് പരിചരണം നടത്തുന്ന സ്ഥാപനങ്ങൾ (താലൂക്ക് ആശുപത്രി, സി.എച്ച്.സി, ബ്ലോക്ക് പി.എച്ച്.സി.കൾ, ഗവൺമെന്റ് ആശുപ്രതികൾ) അനുബന്ധം 12-ൽ കൊടുത്ത ഫോറത്തിൽ പ്രോഗ്രസ്സ റിപ്പോർട്ട തയ്യാറാക്കി എല്ലാ മാസവും 10-ാം തീയതിക്കകം ജില്ലാ മെഡിക്കൽ ഓഫീസർക്ക് സമർപ്പിക്കണം. 7.5. മുകളിൽ പറഞ്ഞ പ്രകാരം ലഭിക്കുന്ന ദ്വിതീയ പരിചരണം സംബന്ധിച്ച റിപ്പോർട്ടുകൾ ജില്ലാ തലത്തിൽ അനുബന്ധം 13-ൽ കൊടുത്ത ഫോറത്തിൽ ക്രോഡീകരിച്ച് എല്ലാ മാസവും 20-ാം തീയതി ക്കകം ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് ജില്ലാ മെഡിക്കൽ ഓഫീസർ സമർപ്പിക്കേണ്ടതാണ്. 7.6. ജില്ലയിൽ നടക്കുന്ന പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളുടെ (പ്രാഥമികം, ദ്വിതീയം, തൃതീയം) പ്രതിമാസ ക്രോഡീകൃത റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസർ ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പി ക്കേണ്ടതും ജില്ലാ ആസൂത്രണസമിതിയുടെ പദ്ധതി നിർവ്വഹണ അവലോകന യോഗത്തിൽ പ്രത്യേക അജണ്ടയായി അത് ഉൾപ്പെടുത്തി അവലോകനം നടത്തേണ്ടതുമാണ്. 8. സൂക്ഷിക്കേണ്ട രേഖകൾ, രജിസ്റ്ററുകൾ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളുടെ ഭാഗമായി താഴെ പറയുന്ന രേഖകൾ, രജിസ്റ്ററുകൾ, എന്നിവ നിർബന്ധമായും സൂക്ഷിക്കേണ്ടതും ഓഡിറ്റിംഗിന് ഹാജരാക്കേണ്ടതുമാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ