Panchayat:Repo18/vol2-page0922

From Panchayatwiki

2.2. മെച്ചപ്പെട്ട കുടുംബവരുമാനം, സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ കുടുംബത്തിലെ എല്ലാവരു ടെയും പങ്കാളിത്തത്തിൽ അധിഷ്ഠിതമായ തൊഴിൽ വിഭജനം, വൈദഗ്ദദ്ധ്യവും അറിവും എല്ലാവരിലേക്കും എത്തിപ്പെടുവാനുള്ള അവസരങ്ങൾ, ഉചിതമായ സാങ്കേതിക വിദ്യയുടെയും വിഭവങ്ങളുടെയും സാധ്യത കൾ തുല്യമായി പ്രയോജനപ്പെടുത്തൽ എന്നിവയെ ലക്ഷ്യം വയ്ക്കുന്നവയായിരിക്കണം ജീവനോപാധി മേഖലയിലെ ഇടപെടലുകൾ, 3. ആസുതണം 3.1 നീർത്തട പദ്ധതിയുടെ നിർവ്വഹണ ഏജൻസിയായ ബ്ലോക്ക് പഞ്ചായത്തുകൾക്ക് തന്നെയായി രിക്കും ജീവനോപാധികൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെയും ആസൂത്രണ നിർവ്വഹണ ചുമതല. 3.2 ജീവനോപാധികൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ രൂപപ്പെടുത്തേണ്ടത് സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ശാക്തീകരണത്തിനു സഹായകരമായ വിധത്തിലുള്ള സൂക്ഷ്മ തല (Micro level) ആസൂത്രണ പ്രകിയയിലൂടെയായിരിക്കണം. നിലവിലുള്ള വരുമാനദായക ആസ്തികൾ, മൂലധനം, തൊഴിൽ എന്നിവ സംബന്ധിച്ച പങ്കാളിത്ത പഠനരീതിയിലുടെ മനസ്സിലാക്കുകയും അവയെ പരിപോഷിപ്പിക്കുന്നതിനുള്ള പൂരകമായ ഉപാധികൾ വികസിപ്പിക്കുന്നതിനും ഇതിലൂടെ കഴിയണം. 3.3 ഇതിനായി സ്വയംസഹായസംഘങ്ങൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, യൂസർഗ്രൂപ്പുകൾ എന്നി വയുടെ പങ്കാളിത്തത്തോടെ ജീവനോപാധി മേഖലയിലെ സാധ്യതകൾ സംബന്ധിച്ച ഗ്രാമസഭാതലം വരെ ബോധവൽക്കരണ പ്രവർത്തനങ്ങൾ ബ്ലോക്ക് പഞ്ചായത്തുകൾ പ്രാരംഭ പ്രവർത്തനമെന്ന നിലയിൽ സംഘ ടിപ്പിക്കേണ്ടതാണ്. 3.4 സംയോജിത നീർത്തട പരിപാലന പരിപാടിയുടെ ഭാഗമായി ജീവനോപാധികൾ മെച്ചപ്പെടുത്തു ന്നതിനുവേണ്ടി നീക്കി വയ്ക്കപ്പെട്ട തുക ലഭ്യമാകുന്നതിനുള്ള മൂന്നുപാധി എന്ന നിലയിൽ ബ്ലോക്ക് പഞ്ചാ യത്തുകൾ വിശദമായ ഒരു ഉപജീവന കർമ്മപദ്ധതി (Livelyhood Action Plan) തയ്യാറാക്കേണ്ടതും ഇത് സംയോജിത നീർത്തട പരിപാലന പരിപാടിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ടിന്റെ ഭാഗമായി ഉൾപ്പെ ടുത്തേണ്ടതുമാണ്. 3.5 ബ്ലോക്ക് പഞ്ചായത്തുകൾ, നീർത്തട് വികസന ടീം (WDT), നീർത്തട കമ്മിറ്റി (WC) എന്നിവയുടെ നേതൃത്വത്തിൽ സ്വയംസഹായസംഘങ്ങൾ, കുടംബ്രശീ അയൽക്കൂട്ടങ്ങൾ, പട്ടികജാതി/പട്ടികവർഗ്ഗ ഗോത്ര കുടുംബങ്ങൾ, സ്ത്രീകൾ, ദരിദ്രകുടുംബങ്ങൾ എന്നീ വിഭാഗങ്ങളുമായി വിശദമായ കൂടിയാലോചന നടത്തി ഉപജീവന കർമ്മ പദ്ധതി (LAP) തയ്യാറാക്കേണ്ടതാണ്. ബ്ലോക്ക് പഞ്ചായത്തുകൾക്ക് കൈമാറി കിട്ടിയി ട്ടുള്ള വിവിധ വികസനവകുപ്പുകളിലെ ഉദ്യോഗസ്ഥർ, ബ്ലോക്കിലെ എക്സ്സ്റ്റൻഷൻ ഓഫീസർമാർ, വില്ലേജ് എക്സസ്സൻഷൻ ഓഫീസർമാർ, നീർത്തട് വികസന ടീമിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട വിദഗ്ദ്ധർ തുടങ്ങിയവരുടെ സേവനം ഇതിനായി ബ്ലോക്ക് പഞ്ചായത്തുകൾ പ്രയോജനപ്പെടുത്തേണ്ടതാണ്. ബ്ലോക്ക് തലത്തിൽ ഉപജീവന കർമ്മപദ്ധതി തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ചുമതല ബ്ലോക്ക് പഞ്ചായത്തിലെ വനിതാക്ഷേമ എക്സ്സ്റ്റൻഷൻ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. ഈ ആവശ്യത്തിന് വേണ്ടി വരുന്ന ചെലവുകൾ പദ്ധതിയുടെ വിശദമായി പദ്ധതി രേഖ (ഡി.പി.ആർ.) തയ്യാറാക്കുന്നതിനായി നീക്കിവച്ചിട്ടുള്ള തുകയിൽ നിന്നും കണ്ടെത്തേണ്ടതാണ്. 3.6 തൊഴിലവസരങ്ങൾ, ജീവനോപാധികൾ, പരിശീലനം തുടങ്ങിയവ പ്രദാനം ചെയ്യുന്ന മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, ദേശീയ ഉപജീവന മിഷൻ (NRLM), അഗ്രികൾച്ചറൽ ടെക്സനോളജി മാനേജ്മെന്റ് ഏജൻസി (ATMA), രാഷ്ട്രീയകൃഷിവികാസ യോജന (RKVY), പഞ്ചായത്തിന്റെ വികസന ഫണ്ട് തുടങ്ങിയവയുമായുള്ള സംയോജന സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം. 3.7 നീർത്തട പ്രദേശത്തെ സാമൂഹ്യ സാമ്പത്തിക സ്ഥിതി, നിലവിലുള്ള ഉപജീവന മാർഗ്ഗങ്ങൾ, അവിടെ ലഭ്യമായ ജീവനോപാധികൾ തുടങ്ങിയവ സംബന്ധിച്ച വസ്തുതകൾ പങ്കാളിത്ത പഠനരീതിയിലുടെ ശേഖ രിക്കേണ്ടതും ആയതിന്റെ അടിസ്ഥാനത്തിൽ ഉപജീവന കർമ്മപദ്ധതി (LAP) തയ്യാറാക്കേണ്ടതുമാണ്. ഏറ്റെ ടുക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ, ആ പ്രദേശത്ത് ആവശ്യമായ ഇടപെടലുകൾ, സഹായം നൽകേണ്ട സ്വയംസഹായ സംഘങ്ങൾ, പ്രതീക്ഷിക്കുന്ന നേട്ടങ്ങൾ, ആവശ്യമായ പരിശീലന പരിപാടികൾ തുടങ്ങി യവയും ഉപജീവന കർമ്മപദ്ധതിയിൽ ഉണ്ടായിരിക്കണം. ബ്ലോക്ക് പഞ്ചായത്തുകൾ തയ്യാറാക്കുന്ന ഉപജീ വന കർമ്മപദ്ധതിയുടെ പകർപ്പ് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകൾക്കും നീർത്തട കമ്മിറ്റികൾക്കും നൽകേ ണ്ടതാണ്. അത്യാവശ്യ ഘട്ടങ്ങളിൽ ബ്ലോക്ക് പഞ്ചായത്തുകൾക്ക് പദ്ധതിയുടെ ഗുണഭോക്ത്യ വിഭാഗങ്ങ ളുമായി ആലോചിച്ച് ഉപജീവനകർമ്മ പദ്ധതിയിൽ ഭേദഗതികൾ വരുത്താവുന്നതാണ്. 3.8 സംസ്ഥാനത്ത് സംയോജിത നീർത്തട പരിപാലന പരിപാടിയിൽ 2009-10 സാമ്പത്തികവർഷം മുതൽ പ്രോജക്റ്റടുകൾക്ക് അനുമതി നൽകിയിട്ടുള്ളതും അവയിൽ പല പ്രോജക്റ്റടുകൾക്കും വിശദമായ പദ്ധതി രേഖ തയ്യാറാക്കി കഴിഞ്ഞിട്ടുള്ളതുമാണ്. ഉപജീവന കർമ്മപദ്ധതി രൂപപ്പെടുത്തുന്നതു സംബ ന്ധിച്ച കേന്ദ്രസംസ്ഥാന സർക്കാരുകളുടെ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതിന് മുമ്പ് തയ്യാറാക്കി യിട്ടുള്ള പ്രോജക്ട് റിപ്പോർട്ടുകളിൽ മേൽ വിവരിച്ച തരത്തിലുള്ള സമഗ്രമായ ഇടപെടലുകൾ നടത്തി ഉപ ജീവന കർമ്മപദ്ധതി തയ്യാറാക്കുവാൻ സാധിച്ചിട്ടില്ല. ആയതിനാൽ അത്തരം പ്രോജക്ടടുകളിൽ വിശദമായ


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ