Panchayat:Repo18/vol2-page1202
12O2 GOVERNAMENT ORDERS - 2016 - 201 7 62O6o2flata o IGBL)(O)) മാനേജ്മെന്റ് (CWRDM), യൂണിവേഴ്സിറ്റികൾ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, കില തുടങ്ങിയവയുടെ വൈദഗ്ദദ്ധ്യം ജില്ലാ ആസൂത്രണ സമിതി ലഭ്യമാക്കേണ്ടതാണ്. (vii) വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഐ.കെ.എം. വഴിയുള്ള പ്രവർത്തനങ്ങൾ ജില്ലാ ആസൂത്രണ സമിതി മോണിറ്റർ ചെയ്യേണ്ടതാണ്. (viii) തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണം, നിർവ്വഹണം, മോണിറ്ററിംഗുമായി ബന്ധ പ്പെട്ട എല്ലാ പ്രവൃത്തികൾക്കും ജില്ലാ കളക്ടർ ജില്ലാ ആസൂത്രണ സമിതി മെമ്പർ സെക്രട്ടറി എന്ന നില യിൽ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതാണ്. 16. പരാതി പരിഹാര സംവിധാനങ്ങൾ 16.1 പ്രോജക്റ്റ് അംഗീകാരവുമായി ബന്ധപ്പെട്ട പരാതികൾ എ) ജില്ലാതല അപ്പലേറ്റ് കമ്മിറ്റി ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും പ്രോജക്റ്റ് അനുമതി ലഭിക്കാത്ത തിനെക്കുറിച്ച പരാതികളുണ്ടെങ്കിൽ അത്തരം പരാതികളിന്മേൽ ജില്ലാ ആസൂത്രണ സമിതികൾക്ക് തീർപ്പു കൽപ്പിക്കുന്നതിനായി ശുപാർശ സമർപ്പിക്കാൻ ജില്ലാതലത്തിൽ ഒരു അപ്പലേറ്റ് കമ്മിറ്റി രൂപീകരിക്കേണ്ട താണ്. ഡി.പി.സി. ചെയർമാൻ ഈ കമ്മിറ്റിയുടെ അദ്ധ്യക്ഷനായിരിക്കും. ജില്ലാ കളക്ടർ കൺവീനറായി രിക്കും. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, ഗ്രാമവികസന വകുപ്പ് അസി. ഡവലപ്പമെന്റ് കമ്മീഷണർ (ജനറൽ), നഗരകാര്യ ജോയിന്റ് ഡയറക്ടർ, പരാതിയുള്ള പ്രോജക്റ്റിനെ കുറിച്ച വിദഗ്ദ്ദ്ധോപദേശവും നിയമോപദേശവും നൽകാൻ ചുമതലപ്പെട്ട വകുപ്പിലെ/വകുപ്പുകളിലെ ജില്ലയിലെ ഏറ്റവും ഉയർന്ന ഉദ്യോ ഗസ്ഥർ, ജില്ലാ പ്ലാനിംഗ് ഓഫീസർ എന്നിവരായിരിക്കും ഈ കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ, ആവശ്യമുള്ള പക്ഷം ഏതു വിദഗ്ദദ്ധനേയും ഏത് ഉദ്യോഗസ്ഥനെയും ഈ കമ്മിറ്റിയിലേക്ക് ക്ഷണിക്കാവുന്നതാണ്. അപ്പീൽ ലഭിച്ചാൽ 14 ദിവസത്തിനകം ഈ കമ്മിറ്റി യോഗം ചേർന്ന് പരാതിയിന്മേലുള്ള കമ്മിറ്റിയുടെ ശുപാർശ ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കേണ്ടതാണ്. അപ്പലേറ്റ് കമ്മിറ്റിയുടെ ശുപാർശ പരി ഗണിച്ചുകൊണ്ട് ജില്ലാ ആസൂത്രണ പരാതിയിന്മേൽ തീർപ്പുകൽപ്പിക്കേണ്ടതാണ്. അപ്പീൽ ലഭിച്ചു എന്ന തുകൊണ്ട് മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായ പ്രോജക്റ്റ്കൾക്ക് ഈ കമ്മിറ്റി അനുമതി ശുപാർശ നൽകാൻ പാടില്ല. (അങ്ങനെ ചെയ്യുന്നില്ല എന്ന് അപ്പീൽ കമ്മിറ്റിയുടെ കൺവീനർ ഉറപ്പ് വരുത്തേണ്ടതാണ്) അങ്ങനെ ശുപാർശ ചെയ്യപ്പെട്ട പ്രോജക്റ്റ്കൾക്ക് ജില്ലാ ആസൂത്രണ സമിതി അനുമതി നൽകാനും പാടില്ല. ബി) സംസ്ഥാനതല അപ്പലേറ്റ് കമ്മിറ്റി പ്രോജക്റ്റ്കൾക്ക് അനുമതി ലഭിക്കുന്നതിനെക്കുറിച്ച് ജില്ലാ പഞ്ചായത്തുകൾക്കും കോർപ്പറേഷനു കൾക്കുമുള്ള പരാതികൾ പരിശോധിച്ച ജില്ലാ ആസൂത്രണ സമിതിക്ക് ശുപാർശ സമർപ്പിക്കുന്നതിനായി സംസ്ഥാനതല അപ്പലേറ്റ് കമ്മിറ്റി സർക്കാർ രൂപീകരിക്കുന്നതാണ്. മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായ ഒരു പ്രോജക്റ്റിനും ഈ കമ്മിറ്റി അനുമതി ശുപാർശ നൽകാൻ പാടില്ല. പ്രോജക്റ്റിന് അംഗീകാരം നൽകുന്ന ഉദ്യോഗസ്ഥരോ അപ്പലേറ്റ് കമ്മിറ്റികളോ ഉപാധികൾ രേഖ പ്പെടുത്തിക്കൊണ്ട് ഒരു പ്രോജക്റ്റിന് അംഗീകാരം നൽകുവാനോ അംഗീകാര ശുപാർശ നൽകുവാനോ പാടില്ല. ഒന്നുകിൽ അംഗീകരിക്കുക അല്ലെങ്കിൽ നിരസിക്കുക അതാണ് ചെയ്യേണ്ടത്. നിരസിക്കുന്ന കാര്യ ത്തിൽ അതിനുള്ള കാരണങ്ങൾ രേഖപ്പെടുത്തേണ്ടതും, പ്രോജക്ടിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തിയാൽ അംഗീകാര യോഗ്യമാകുമെന്ന് സൂചിപ്പിക്കേണ്ടതുമാണ്. ഒരു ഉദ്യോഗസ്ഥന്റെ നിരസിച്ച പ്രോജക്റ്റിന് അപ്പീൽ കമ്മിറ്റിയുടെ അനുകൂല ശുപാർശയുണ്ടെങ്കിൽ മാത്രമേ ജില്ലാ ആസൂത്രണ സമിതി അനുമതി നൽകാവു. 16.2 ജില്ലാ ആസൂത്രണ സമിതി തീരുമാനത്തിന്മേലുള്ള പരാതികൾ ജില്ലാ ആസൂത്രണ പദ്ധതി തീരുമാനത്തിനുശേഷം പദ്ധതി അംഗീകാരവുമായ ബന്ധപ്പെട്ടോ പദ്ധതി യിലെ ഏതെങ്കിലും പ്രോജക്റ്റൂകളുടെ അനുമതിയുമായി ബന്ധപ്പെട്ടോ ഒരു തദ്ദേശഭരണ സ്ഥാപനത്തിന് പരാതിയുണ്ടെങ്കിൽ അങ്ങനെയുള്ള പരാതി തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതാണ്. വകുപ്പ് തല നടപടി ക്രമങ്ങളിലൂടെ അങ്ങനെയുള്ള പരാതികളിന്മേൽ തദ്ദേശസ്വയംഭരണ വകുപ്പ തീർപ്പ കീപ്പിക്കുന്നUാണ്. ജില്ലാ (ത്രസൂത്രണ സമിധിയുടെ (0ീയുമാധ010ിന് ശേഷമല്ലാ60) പദ്ധ0ി/പ്രോജക്റ്റ് അംഗീകാരവുമായി ബന്ധപ്പെട്ട ഒരു പരാതിയും സംസ്ഥാന സർക്കാരിന്റെ തീർപ്പിനായി തദ്ദേശസ്വയം ഭരണ വകുപ്പിന് സമർപ്പിക്കുവാൻ പാടുള്ളതല്ല. ഭാഗം 6 : പൊതുവായവ 17. പദ്ധതിയും ബജറ്റും ഓരോ സാമ്പത്തിക വർഷത്തേക്കും വേണ്ടി തദ്ദേശഭരണ സ്ഥാപനം അംഗീകരിക്കുന്ന ബജറ്റിൽ ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ച പദ്ധതി കൂടി ഉൾപ്പെടുത്തേണ്ടതാണ്. ഏതെങ്കിലും കാരണ വശാൽ ബജറ്റ് അംഗീകരിക്കുന്നതിനുമുമ്പായി പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടില്ലായെങ്കിൽ, അംഗീകാരം ലഭിച്ചയുടൻ പദ്ധതി കൂടി ഉൾപ്പെടുത്തി ബജറ്റ് പുതുക്കി തയ്യാറാക്കേണ്ടതും പുതുക്കിയ ബജറ്റ് ഭരണ സമിതി അംഗീകരിക്കേണ്ടതുമാണ്. Template:CREATE