Panchayat:Repo18/vol1-page0313
(i) അയാൾക്കോ അല്ലെങ്കിൽ മറ്റേതെങ്കിലും ആൾക്കോ എന്തെങ്കിലും നേട്ടമോ ആനുകുല്യമോ ലഭിക്കുന്നതിനോ അല്ലെങ്കിൽ മറ്റെതെങ്കിലും ആളിന് അനാവശ്യമായി ഉപദ്രവമോ ബുദ്ധിമുട്ടോ ഉണ്ടാക്കുന്നതിനോ വേണ്ടി അപ്രകാരമുള്ള പബ്ലിക്സ് സർവെന്റ് എന്നുള്ള അയാളുടെ സ്ഥാനം ദുരുപയോഗപ്പെടുത്തിയെന്നോ;
(ii) വ്യക്തിതാൽപര്യത്താലോ അല്ലെങ്കിൽ അനുചിതവും ദുരുദ്ദേശപരവുമായ ലക്ഷ്യത്തോടുകൂടിയോ ഒരു പബ്ലിക്സ് സർവെന്റ് എന്ന നിലയിൽ തന്റെ ചുമതലകൾ നിർവ്വഹിക്കാൻ പ്രേരണാത്മകമായി പ്രവർത്തിക്കുകയുണ്ടായെന്നോ;
(iii) പബ്ലിക്സ് സർവെന്റ് എന്ന നിലയിൽ അഴിമതിക്കോ പക്ഷപാതത്തിനോ സ്വജനപക്ഷപാതത്തിനോ സത്യസന്ധതയില്ലായ്മയ്ക്കക്കോ കുറ്റക്കാരനാണെന്നോ;
(iv) തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ധനമോ മറ്റു വസ്തുവോ പബ്ലിക്സ് സർവെന്റ് എന്ന നിലയിൽ തന്റെ നടപടിദൂഷ്യം മൂലമോ മനഃപൂർവമായ ഉപേക്ഷകൊണ്ടോ നഷ്ടപ്പെടുത്തുകയോ പാഴാക്കുകയോ ദുർവിനിയോഗം ചെയ്യുന്നതിന് സൗകര്യപ്പെടുത്തുകയോ കാരണമാക്കുകയോ ചെയ്തതിന് കുറ്റക്കാരനാണെന്നോ, ഉള്ള ദൃഢപ്രസ്താവന എന്നർത്ഥമാകുന്നു.
(ബി) ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തെ സംബന്ധിച്ച്, അങ്ങനെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനം നിയമംമൂലം അതിൽ ചുമത്തപ്പെട്ടിരിക്കുന്ന കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നതിലോ അല്ലെങ്കിൽ സർക്കാർ നിയമാനുസൃതം പുറപ്പെടുവിച്ച ഉത്തരവുകളോ നിർദ്ദേശങ്ങളോ നടപ്പാക്കുന്നതിലോ വീഴ്ച വരുത്തുകയോ അതിന്റെ അധികാരങ്ങൾക്ക് അതീതമായി പ്രവർത്തിക്കുകയോ അവ ദുർവിനിയോഗം ചെയ്യുകയോ ചെയ്തതു എന്നുള്ള ദൃഢപ്രസ്താവന എന്നർത്ഥമാകുന്നു.
(സി) പരാതി' എന്നാൽ ഒരു പബ്ലിക്സ് സർവന്റോ അല്ലെങ്കിൽ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനമോ അഴിമതിയോ അല്ലെങ്കിൽ ദുർഭരണമോ നടത്തി എന്നാരോപിക്കുന്ന ഒരു പരാതി എന്നർത്ഥമാകുന്നതും അതിൽ ഒരാരോപണത്തെ സംബന്ധിച്ച് സ്വമേധയാ ഉള്ള അന്വേഷണം നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലോ സർക്കാരിൽ നിന്ന് അന്വേഷണത്തിന് ശുപാർശ ഉണ്ടായിട്ടുണ്ടെങ്കിലോ അപ്രകാരമുള്ള ഒരാരോപണത്തെപ്പറ്റിയുള്ള ഏതെങ്കിലും പരാമർശം ഉൾപ്പെടുന്നതും ആകുന്നു;
(ഡി)'അഴിമതി’ എന്നാൽ ഇന്ത്യൻ ശിക്ഷാനിയമ സംഹിതയുടെ X-ാം അദ്ധ്യായത്തിന്റെ (1860-ലെ 45-ാം കേന്ദ്ര ആക്റ്റ്) കീഴിലോ 1988-ലെ അഴിമതി നിരോധന ആക്റ്റിന്റെ (1988-ലെ 49-ാം കേന്ദ്ര ആക്റ്റ്) കീഴിലോ ശിക്ഷിക്കപ്പെടാവുന്ന എന്തും ഉൾപ്പെടുന്നതാണ്;