Panchayat:Repo18/vol2-page1410

From Panchayatwiki

5) തെരഞ്ഞെടുപ്പ ചെലവുകണക്കുകൾ സ്വീകരിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരുടെ പേര് വിവരം ചുവടെ ചേർക്കുന്നു. ഗ്രാമപഞ്ചായത്ത് - ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബ്ലോക്ക് പഞ്ചായത്ത് - ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജില്ലാ പഞ്ചായത്ത് മുനിസിപ്പൽ കൗൺസിൽ മുനിസിപ്പൽ കോർപ്പറേഷൻ - ജില്ലാ കളക്ടർ 6) തദ്ദേശരണ സ്ഥാപനത്തിന്റെ സെക്രട്ടറി മേൽപ്പറഞ്ഞ കാര്യങ്ങൾ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങ ളുടേയും മത്സരിച്ച സ്ഥാനാർത്ഥികളുടെയും ശ്രദ്ധയിൽപ്പെടുത്തേണ്ടതാണ്. വനിതാ ജനപ്രതിനിധികൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സൗകര്യപ്രദമായ വിശ്രമ സൗകര്യം ഏർപ്പെടുത്തുന്നത് - സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ(ഇ.എം.) വകുപ്പ്, നം.72.186/ഇ.എം.2/10/തസ്വഭവ, തിരു, തീയതി : 02-12-10). വിഷയം:- തദ്ദേശ സ്വയംഭരണവകുപ്പ് - വനിതാ ജനപ്രതിനിധികൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സൗകര്യപ്രദമായ വിശ്രമ സൗകര്യം ഏർപ്പെടുത്തുന്നത് - സംബന്ധിച്ച സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ പ്രാതിനിധ്യം വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ, വനിതാ ജനപ്രതിനിധികൾക്ക് സൗകര്യപ്രദവും പ്രത്യേകവുമായ വിശ്രമ സൗകര്യം പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ലഭ്യമല്ല എന്ന പരാതി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആയതിനാൽ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വനിതാ ജനപ്രതിനിധി കൾക്കായി പ്രത്യേകവും സൗകര്യപ്രദവുമായ വിശ്രമ സൗകര്യം പരാതികൾക്കിടയില്ലാത്തവിധം ഏർപ്പെടു ത്തുവാൻ എല്ലാ പഞ്ചായത്ത്/മുനിസിപ്പാലിറ്റി സെക്രട്ടറിമാർക്കും ഇതിനാൽ നിർദ്ദേശം നൽകുന്നു. നഴ്സസറി/പ്രീസ്കക്കുൾ/അംഗൻവാടികളിലെ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുള്ള ആനുകൂല്യങ്ങൾ - നിലത്തെഴുത്ത് കളരിയിലെ ടി വിഭാഗത്തിൽപ്പെട്ടവർക്കുകൂടി അനുവദിക്കുന്നത് സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, നം. 62754/ഡി.എ1/10/തസ്വഭവ, തിരു. 25-11-10) വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - നഴ്സസറി/പ്രീസ്തക്കൾ/അംഗൻവാടികളിലെ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുള്ള ആനുകൂല്യങ്ങൾ - നിലത്തെഴുത്ത് കളരിയിലെ ടി വിഭാഗത്തിൽപ്പെട്ടവർക്കു കൂടി അനുവദിക്കുന്നത് സംബന്ധിച്ച്. സൂചന:- (1) 24-07-07-ലെ സ.ഉ. (എം.എസ്) നം. 183/07/ത്.സ്വ.ഭ.വ (2) 2-9-10-ലെ 54345/ഡിഎ1/10/തസ്വഭവ നം സർക്കുലർ. (3) 1-10-10-ലെ കേരള നിലത്തെഴുത്ത് ആശാൻ സംഘടന ജനറൽ സെക്രട്ടറിയുടെ നിവേദനം. (4) 26-10-2010-ലെ വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതി തീരുമാനം നം: 2.37 സൂചന (1)-ലെ സർക്കാർ ഉത്തരവ് ഖണ്ഡിക 4.3 പ്രകാരം ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന നഴ്സസറി ക്ലാസ് വിദ്യാർത്ഥികൾക്ക് സ്ക്കോളർഷിപ്പ്, അലവൻസ് എന്നിവ അനുവദിച്ചിട്ടുണ്ട്. സൂചന (2) പ്രകാരം ടി ഉത്തരവിലെ ആനുകൂല്യങ്ങൾ അംഗൻവാടി കേന്ദ്രങ്ങളിലെ പ്രസ്തുത വിഭാഗ ത്തിൽപ്പെട്ട പ്രീ-സ്ക്കൂൾ കുട്ടികൾക്ക് കൂടി ബാധകമാക്കിയിട്ടുണ്ട്. ഈ ആനുകൂല്യങ്ങൾ നിലത്തെഴുത്ത് കളരിയിലെ കുട്ടികൾക്കുകൂടി അനുവദിക്കുവാൻ സൂചന (3) പ്രകാരം കേരള നിലത്തെഴുത്ത് ആശാൻ സംഘടന അഭ്യർത്ഥിച്ചിരിക്കുന്നു. (2) മേൽ വിഷയം 26-10-10-ലെ വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതി പരിശോധിക്കുകയും സൂചന, (4)-ലെ തീരുമാനപ്രകാരം, നഴ്സസറി/പ്രീ-സ്ക്ൾ/അംഗൻവാടി കേന്ദ്രത്തിലെ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് അനുവദനീയമായ സ്ക്കോളർഷിപ്പ്, അലവൻസ് എന്നിവ നിലത്തെഴുത്ത് കളരിയിൽ പഠിക്കുന്ന ശാരീരിക-മാനസിക വെല്ലുവിളികൾ നേരി ടുന്ന കുട്ടികൾക്കുകൂടി അനുവദിക്കാവുന്നതാണ് എന്ന് വിശദീകരണം നൽകുകയും ചെയ്യുന്നു. പഞ്ചായത്ത് പ്രദേശങ്ങളിലെ കെട്ടിടനിർമ്മാണാനുമതി - കാലതാമസം പരിഹരിക്കുന്നത് സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ആർ.എ) വകുപ്പ്, നം. 36587(1)/ആർ.എ1/09/തസ്വഭവ, തിരു. 23-12-10) വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - പഞ്ചായത്ത് പ്രദേശങ്ങളിലെ കെട്ടിട നിർമ്മാണാനുമതി - കാലതാമസം പരിഹരിക്കുന്നത് - സംബന്ധിച്ച്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ