Panchayat:Repo18/vol2-page1211

From Panchayatwiki

10. 11. 12. 13. GOVERNMENT ORDERS - 2016 - 2017 (1069-flo, Ital)07 മുൻ സാമ്പത്തിക വർഷത്തിൽ/വർഷങ്ങളിൽ നടപ്പിലാക്കിയ പ്രോജക്ടടുകളുടെ വിശദാംശങ്ങൾ നടപ്പ് സാമ്പത്തിക വർഷം നടപ്പിലാക്കി വരുന്ന പ്രോജക്റ്റടുകളുടെ വിശദാംശങ്ങൾ യഥാർത്ഥ പ്രയോജനം കൈവരിച്ച പ്രോജക്ടുകളും കാരണങ്ങളും യഥാർത്ഥ പ്രയോജനം കൈവരിക്കാൻ കഴിയാത്ത പ്രോജക്ടുകളും കാരണങ്ങളും നടപ്പിലാക്കാൻ കഴിയാതെപോയ പ്രോജക്ടടുകൾ വകുപ്പുകളുടെ/ഏജൻസികളുടെ പരിപാടികൾ ആസ്തികളുടെ ഉപയോഗക്ഷമത പൂർത്തീകരിക്കാത്ത പ്രവൃത്തികൾ പ്രശ്നവിശകലനവും പ്രശ്നപരിഹാര സാധ്യതകളും നയസമീപനം, കാഴ്ചപ്പാട്, വികസന തന്ത്രം സമഗ്രപരിപാടി വിഭവസമാഹരണം 1211 ഒരു പഞ്ചവത്സരപദ്ധതിക്കാലയളവിലെ ഓരോ വർഷവും നടപ്പിലാക്കിയ പ്രോജക്ടുകളുടെ വിശദാംശങ്ങൾ തയ്യാ റാക്കണം, അനുബന്ധം 5(2)-ലെ ഫോറത്തിലായിരിക്കണം തയ്യാറാക്കേണ്ടത്. അനുബന്ധം 5(3)-ലെ ഫോറത്തിൽ തയ്യാറാക്കണം നടപ്പിലാക്കിയ പ്രോജക്ടുകളിൽ, പ്രതീക്ഷിച്ച യഥാർത്ഥ പ്രയോജനം കൈവരിക്കാൻ കഴിഞ്ഞ പ്രോജക്ടുകൾ പട്ടിക പ്പെടുത്തി അവയ്ക്കു നേരെ അതിന് നിദാനമായ കാരണങ്ങൾ എഴുതണം. നടപ്പിലാക്കിയവയിൽ പ്രതീക്ഷിച്ച യഥാർത്ഥ പ്രയോജനം കൈവരിക്കാൻ കഴിയാതെ പോയ പ്രോജക്ടുകൾ പട്ടികപ്പെ ടുത്തി അവയ്ക്കു നേരെ അതിന് നിദാനമായ കാരണങ്ങൾ എഴുതണം. പദ്ധതിയിൽ ഉൾപ്പെടുത്തി അംഗീകാരം ലഭിച്ചിട്ടും നടപ്പി ലാക്കാൻ കഴിയാതിരുന്ന പ്രോജക്ടുകൾ പട്ടികപ്പെടുത്തി അതിനുള്ള കാരണങ്ങൾ രേഖപ്പെടുത്തണം. തദ്ദേശ ഭരണ സ്ഥാപനത്തിന്റെ ഭൂപരിധിക്കുള്ളിൽ വിവിധ വകുപ്പുകളും മറ്റ് ഏജൻസികളും നടപ്പിലാക്കിയ/നടപ്പിലാക്കി ക്കൊണ്ടിരിക്കുന്ന പ്രധാന പരിപാടികൾ പട്ടികപ്പെടുത്തി (9δΩ! ഓരോന്നിനും നേരെ പ്രസ്തുത പരിപാടിയുടെ ലക്ഷ്യം പ്രവർത്തനം, ഗുണഭോക്താക്കൾ കൈവരിച്ച നേട്ടം എന്നിവ സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തണം. നിലവിലുള്ള എല്ലാ സ്ഥാവര-ജംഗമ ആസ്തികളുടേയും കണക്കെടുത്ത് പട്ടികപ്പെടുത്തണം. അതിനുശേഷം ഓരോ ആസ്തിയുടേയും ഇപ്പോഴത്തെ അവസ്ഥ, ഉപയോഗക്ഷമത, സംരക്ഷണം, പരിപാലനം, തുടർനടത്തിപ്പ് എന്നിവ സംബ ന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തണം. തദ്ദേശഭരണ സ്ഥാപനം പൂർണ്ണമായോ ഭാഗികമായോ തുക ചെലവഴിച്ചിട്ടും പൂർത്തീകരിക്കാത്തതിനാൽ പ്രയോജനം ലഭി ക്കാതിരുന്ന പ്രവൃത്തികളുടെ/ആസ്തികളുടെ വിവരങ്ങൾ ശേഖരിച്ച് പട്ടികപ്പെടുത്തണം. അനുബന്ധം 3(4)-ലെ ഫോറത്തിൽ തയ്യാറാക്കണം മേഖലയുടെ വികസന കാഴ്ചപ്പാടും തന്ത്രവും നയസമീപ നങ്ങളും പട്ടികരൂപത്തിൽ തയ്യാറാക്കണം മറ്റ് വർക്കിംഗ് ഗ്രൂപ്പുകളുമായി ചർച്ച ചെയ്ത് എല്ലാ സംയോ ജനസാധ്യതകളും പരിഗണിച്ച (മാർഗ്ഗരേഖയുടെ ഖണ്ഡിക 6.9 കാണുക) ബന്ധപ്പെട്ട മേഖലയുടെ വികസനത്തിന് ഒരു സമഗ്ര പരിപാടി തയ്യാറാക്കണം. ഇപ്രകാരം തയ്യാറാക്കിയ സമഗ്ര പരിപാടിയുടെ പകർപ്പ് മറ്റ് വർക്കിംഗ് ഗ്രൂപ്പുകൾക്ക് നൽകണം. (പരിപാടി ഒരു പ്രോജക്ടല്ല, സമഗ്രപരിപാടിയുടെ അടിസ്ഥാനത്തിലായിരിക്കണം കരട് പ്രോജക്ടുകൾ നിർദ്ദേശിക്കേണ്ടത്) പ്രാദേശികമായി ലഭ്യമാകുന്ന മനുഷ്യ-പ്രകൃതി വിഭവങ്ങൾ ഏതൊക്കെയാണെന്നു അവ പ്രശ്ന പരിഹാരത്തിൽ എങ്ങിനെ ഉപയോഗപ്പെടുത്താമെന്നും കൂടാതെ പ്രതീക്ഷി ക്കുന്ന വിവിധ ധനസ്രോതസ്സുകൾ ഏതൊക്കെയാണെന്നും അവ എത്ര എന്നും പട്ടികപ്പെടുത്തണം. ഭാഗം II കരട് പ്രോജക്ട് നിർദ്ദേശങ്ങൾ Q/ / അനുബന്ധം 3(5)ൽ പറഞ്ഞ പ്രൊഫോർമയിൽ കരട് പ്രോജക്ട് നിർദ്ദേശങ്ങൾ തയ്യാറാക്കണം ഭാഗം III വാർഡ്തല കമ്മ്യൂണിറ്റി പ്ലാൻ നിർദ്ദേശങ്ങൾ (അനുബന്ധം 5-ൽ കൊടുത്ത പ്രൊഫോർമയുടെ മാതൃകയിൽ വാർഡ്തല കമ്മ്യൂണിറ്റി പ്ലാനുകൾ ക്രോഢീകരിച്ചും വിലയിരുത്തിയും തയ്യാറാക്കണം. ഇങ്ങനെ തയ്യാറാക്കുമ്പോൾ ഓരോ നിർദ്ദേശവും ഏതെല്ലാം അയൽസഭകളുടെയെന്നും ഏതെല്ലാം വാർഡ് വികസന സമിതികളുടെയെന്നും രേഖപ്പെടുത്തണം. (ഖണ്ഡിക 6.7 (iv), 6,8 (i) 6.8(ii) എന്നിവ കാണുക).

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ