Panchayat:Repo18/vol2-page0919

From Panchayatwiki

ഉത്തരവ സാധുക്കളായ കുടുംബങ്ങളെ സഹായിക്കുന്നതിനായി ഗ്രാമപഞ്ചായത്തുകളിൽ നടപ്പാക്കി വരുന്ന വീട് പുനരുദ്ധാരണം, ശുചിത്വ കക്കൂസ് മുതലായ പദ്ധതികളുടെ ആനുകൂല്യങ്ങൾ മരണപ്പെട്ട കുടുംബ നാഥന്റെ പേരിലുള്ള വീടിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് പഞ്ചായത്തിൽ നിന്നും നൽകുവാൻ നിയമ പരമായി സാധിക്കാത്തതിനാലും, ഉടമസ്ഥാവകാശം മാറ്റുന്നതിന് നിയമപരമായി കാലതാമസം നേരിടുന്ന തിനാലും, പ്രസ്തുത പദ്ധതികളുടെ ഭൂരിഭാഗം വരുന്ന വിധവകളായ ഗുണഭോക്താക്കളും നിർവ്വഹണ ഉദ്യോഗസ്ഥനും ജനപ്രതിനിധികളും പ്രതിസന്ധിയിലാണെന്നും ആയതിനാൽ ഉടമസ്ഥനായിരുന്ന കുടും ബനാഥൻ മരണപ്പെട്ടതാണെങ്കിൽ പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾ റേഷൻകാർഡിൽ പേരുൾപ്പെട്ട ആശിതന് (ഗുണഭോക്താവിന്) നൽകുന്നതിന് പൊതുവായ അനുമതി നൽകണമെന്ന് പരാ മർശം (1) പ്രകാരം അഭ്യർത്ഥിച്ചിരുന്നു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയും പരാമർശം (3)-ലെ കോ-ഓർഡിനേഷൻ സമിതി തീരുമാനത്തിന്റെയടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ലഭ്യമാകുന്ന ആനുകൂല്യങ്ങൾ ഗൃഹനാഥൻ മരണപ്പെട്ടുപോയാൽ റേഷൻകാർഡിൽ പേരുള്ള ഗൃഹനാഥയ്ക്ക് നൽകുന്നതിന് അംഗീ കാരം നൽകി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്യുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മരാമത്ത് പണികൾ - വാറ്റ് വിഹിതം ഒടുക്കുന്നതിന് മാത്രമായി താൽക്കാലിക ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനുള്ള അനുമതിയെ സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (എഫ്.എം.) വകുപ്പ്, സഉ(സാധാ) നം. 83/14/തസ്വഭവ TVPM, dt, 08-01-14) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മരാമത്ത് പണികൾ - വാറ്റ് വിഹിതം ഒടുക്കുന്നതിന് മാത്രമായി താൽക്കാലിക ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനുള്ള അനുമതി - ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: വയനാട് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ 07-8-13-ലെ ഡി.പി.7/1137/13 നമ്പർ കത്ത്. ഉത്തരവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മരാമത്ത് പ്രവൃത്തികളിൽ നിന്നും ഈടാക്കുന്ന വാറ്റ് നികുതി വിഹിതം ഇ-പേയ്ക്കുമെന്റ് വഴി ഒടുക്കേണ്ടി വരുമ്പോൾ ട്രഷറികളിൽ GRAS.K എന്ന സംവിധാനം നിലവിൽ വരുന്നതുവരെ മാത്രം ഇപ്പോൾ സെക്രട്ടറിയുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ/സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ അക്കൗണ്ടില്ലാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രസ്തുത ബാങ്കുകളുടെ ഏറ്റവും അടുത്ത ശാഖയിൽ വാറ്റ് (വാല്യ, ആഡഡ് ടാക്സ്) ഒടുക്കുന്നതിനായി മാത്രം ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി - ഓംബുഡ്സ്മാൻ അപ്പലേറ്റ അതോറിറ്റി രൂപീകരിച്ച സർക്കാർ ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഡി.ഡി.) വകുപ്പ്, സഉ(സാധാ) നം. 91/14/തസ്വഭവ TVPM, dt, 09-01-14) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിൽ ഉറപ്പ് പദ്ധതി - ഓംബുഡ്സ്മാൻ അപ്പലേറ്റ അതോറിറ്റി രൂപീകരിച്ച് സർക്കാർ - ഉത്തരവ് പുറപ്പെടുവിക്കുന്നു. o IOOO6(Joo: (1) (co-Lobon)óé600loq8 24-05-2013-6al Revised Instruction on Ombudsman. (2) മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി മിഷൻ ഡയറക്ടറുടെ 20-11-2013-ലെ 10516/ഇ.ജി.എസ്.1/12/സി.ആർ.ഡി. നമ്പർ കത്ത്. ഉത്തരവ് കേന്ദ്രസർക്കാരിന്റെ 24-05-2013-ലെ 'Revised Instruction on Ombudsman’ പ്രകാരം വിഷയത്തിൽ വൈദഗ്ദദ്ധ്യമുണ്ടൊൾ, റിട്ടയർ ചെയ്ത സർക്കാരുദ്യോഗസ്ഥൻ, പൊതുജനങ്ങൾക്കിടയിൽ നിന്നൊരു പ്രതിനിധി എന്നിവരടങ്ങുന്ന മൂന്നംഗ അപ്പലേറ്റ അതോറിറ്റി രൂപീകരിച്ച ഓംബുഡ്സ്മാന്റെ കണ്ടെത്തലു കളിൻമേലുള്ള അപ്പീലുകൾ 2 മാസത്തിനകം തീർപ്പാക്കേണ്ടതാണ്. അപ്പലേറ്റ അതോറിറ്റിയുടെ ആസ്ഥാനം MGNREGA യുടെ നോഡൽ ഓഫീസിൽ ആയിരിക്കേണ്ടതും ആയതിനുവേണ്ടിവരുന്ന ചെലവുകൾ 6% ഭരണപരമായ ചെലവുകളിൽ നിന്നും കണ്ടെത്തേണ്ടതുമാണ്. ആയതിനാൽ ഈ നിർദ്ദേശങ്ങൾക്കനുസ രിച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി ഓംബുഡ്സ്മാൻ അപ്പലേറ്റ അതോറിറ്റി രൂപീകരിക്കണമെന്ന് പരാമർശം (2) പ്രകാരം മിഷൻ ഡയറക്ടർ അഭ്യർത്ഥിച്ചിരുന്നു. (2) സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. വിഷയത്തിൽ വൈദഗ്ദ്ധ്യമുണ്ടൊൾ, റിട്ടയർ ചെയ്ത സർക്കാരുദ്യോഗസ്ഥൻ, പൊതുജനങ്ങൾക്കിടയിൽ നിന്നൊരു പ്രതിനിധി എന്നിവരടങ്ങുന്ന മൂന്നംഗ


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ