Panchayat:Repo18/vol2-page1397
10. യൂണിറ്റുകൾ അഭിമുഖീകരിക്കുന്ന പ്രധാന നിർവ്വഹണ തടസ്സങ്ങൾ, പ്രശ്നങ്ങൾ എന്നിവ യഥാവ സരം കണ്ടെത്തുന്നതിനും, ഉചിതമായ തലങ്ങളിൽ അവതരിപ്പിച്ച്, പരിഹാര മാർഗ്ഗനിർദ്ദേശങ്ങൾ ലഭ്യമാ ക്കുന്നതിനും സഹായിക്കുക. 11. സംരംഭകർക്കാവശ്യമായ തുടർ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിന് കുടുംബശ്രീ ജില്ലാ മിഷനെ സഹായിക്കുക. 12. നിർജ്ജീവമായ യൂണിറ്റുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള കർമ്മപരിപാടികൾ ആസൂ ത്രണം ചെയ്ത് നടപ്പിലാക്കുന്നതിന് കുടുംബശ്രീ ജില്ലാമിഷൻ, തദ്ദേശഭരണ സ്ഥാപനങ്ങൾക്കു വേണ്ട പിന്തുണയും, സഹായങ്ങളും ലഭ്യമാക്കുക. ഈ പ്രവർത്തനങ്ങൾ കാര്യക്ഷമമായും, ഫലപ്രദമായും നിർവ്വഹിക്കുന്നതിന് കുടുംബശ്രീ എക്സസി ക്യൂട്ടീവ് ഡയറക്ടർ നിശ്ചയിക്കുന്ന നിരക്കിൽ മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാർക്ക് യുവശി ഫണ്ടിൽ നിന്നും പ്രതിഫലം അനുവദിക്കുന്നതിനും അനുമതി നൽകുന്നു. 6Ꭷ6Ꭷ00ᏩᏓᏯᏏO എന്റർപ്രൈസ് കൺസൾട്ടന്റുമാരുടെ പ്രതിമാസ പ്രവർത്തന ഡയറിയും, പ്രവർത്തനമികവും വിലയിരുത്തി മാത്രമേ അടിസ്ഥാന പിന്തുണാ പ്രവർത്തനങ്ങൾക്കു വ്യവസ്ഥ ചെയ്തിട്ടുള്ള സാമ്പത്തിക ആനുകൂല്യം ലഭ്യമാക്കാൻ പാടുള്ളൂ. ഇതിനായി എം.ഇസി മാർ പ്രതിമാസം സന്ദർശിച്ച ആക്റ്റിവിറ്റി ഗ്രൂപ്പു കളുടെയും, നൽകിയ പിന്തുണാ പ്രവർത്തനങ്ങൾ, സേവനങ്ങൾ എന്നിവയുടെയും വിശദാംശങ്ങൾ ജില്ലാ മിഷന് കോ-ഓർഡിനേറ്റർക്ക് ലഭ്യമാക്കേണ്ടതാണ്. ബന്ധപ്പെട്ട സിഡിഎസ് ചെയർപേഴ്സൺ, മെമ്പർ സെക്രട്ടറി, ബന്ധപ്പെട്ട ആക്റ്റിവിറ്റി ഗ്രൂപ്പിന്റെ സെക്രട്ടറി/പ്രസിഡന്റ് എന്നിവരുടെ സാക്ഷ്യപ്പെടുത്തലോ ടെവേണം പ്രസ്തുത വിശദാംശങ്ങൾ ജില്ലാമിഷൻ കോ-ഓർഡിനേറ്റർക്ക് ലഭ്യമാക്കേണ്ടത്. ഇതിനനുസ്യ തമായി ഈ വിശദാംശങ്ങൾ പരിശോധിച്ച എംഇസി മാരുടെ സേവന ഗുണപരതയും, പ്രവർത്തനമികവും വിലയിരുത്തി പ്രതിഫലം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാവുന്നതാണ്. സംഘ കൃഷി യുണിറ്റുകളെ യുവശി പദ്ധതിയുമായി ബന്ധിപ്പിക്കുന്നതിനും, സബ്സിഡി ആനുകുല്യം ലഭ്യമാക്കുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശം തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ഭക്ഷ്യസുരക്ഷ പ്രവർത്തനങ്ങളിൽ കുടുംബശ്രീ യുടെ സംഘ കൃഷി പദ്ധതിക്ക് നിർണ്ണായക സ്വാധീനം ചെലുത്താനാകും. കൂടുതൽ യുവജനങ്ങളെ കാർഷിക മേഖലയിലേക്കും, കാർഷികവൃത്തിയിലേക്കും ആകർഷിക്കുന്നതിനും, ഉപജീവനത്തിനുള്ള ഉപാ ധിയെന്ന നിലയിൽ കൃഷിയെ സമീപിക്കുന്നതിനുള്ള ഉൾപ്രേരണ വളർത്തുന്നതിനും സംഘകൃഷി പ്രവർത്ത നങ്ങളെ യുവശീ പദ്ധതിയുമായി ബന്ധപ്പെടുത്തി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിലുടെ സാധിക്കുന്ന താണ്. ഈ സാഹചര്യത്തിൽ താഴെ പറയുന്ന മാനദണ്ഡങ്ങൾക്ക് അനുസൃതമായി സംഘകൃഷി പ്രവർത്ത നങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കുടുംബശ്രീ യൂണിറ്റുകൾക്കും യുവശീ പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് അർഹതയുണ്ടായിരിക്കും. ഗുണഭോക്താക്കൾ അയൽക്കൂട്ടത്തെ മുഴുവനായോ, ഭാഗികമായോ ഈ പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കാവുന്നതാണ്. സ്ത്രീകളുടെ ആക്ടിവിറ്റി ഗ്രൂപ്പും രൂപീകരിക്കാവുന്നതാണ്. 18 നും 45 നും ഇടയിൽ പ്രായമുള്ളവരായിരി ക്കണം അംഗങ്ങൾ. സ്ഥല വിസ്തൃതി യുവശീ ഗ്രൂപ്പായി സംഘകൃഷിയിൽ ഏർപ്പെടുന്നതിന് ചുരുങ്ങിയത് ഒരേക്കർ സ്ഥലമെങ്കിലും 3 വർഷത്തിൽ കുറയാത്ത കാലാവധിയിൽ പാട്ടത്തിന് ലഭ്യമാക്കിയിരിക്കണം. സ്വന്തമായി ഭൂമിയുള്ള അയൽക്കൂട്ട അംഗങ്ങളുടെ കാര്യത്തിൽ പ്രസ്തുത ഭൂമിയിലും മേൽ പറഞ്ഞ നിബന്ധനകൾക്ക് വിധേയ മായി സംഘകൃഷി നടത്താവുന്നതാണ്. (3roca Idoslca5)6me oslubo മേൽ നിബന്ധനകൾക്ക് വിധേയമായി ഗ്രൂപ്പുകൾ രൂപീകരിച്ച കഴിഞ്ഞാൽ യുവശീ പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് പാട്ട കൃഷിക്കുള്ള അപേക്ഷ തയ്യാറാക്കി സിഡിഎസിന്റെ ശുപാർശ യോടുകൂടി ജില്ലാമിഷനിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകളും, വിശ ദാംശങ്ങളും കൂടി സമർപ്പിക്കേണ്ടതാണ്. ഗ്രൂപ്പുകൾ പ്രത്യേകം ബാങ്ക് അക്കൗണ്ട് ആരംഭിച്ചിരിക്കണം. 1. പാട്ടഭൂമിയുടെ കരാർ (ചുരുങ്ങിയത് 3 വർഷത്തേക്ക്) / അംഗങ്ങളുടെ സമ്മതപത്രം (സ്വന്തം ഭൂമി യിലാണെങ്കിൽ) 2. കൃഷി ചെയ്യാനുദ്ദേശിക്കുന്ന വിള, വിളകളെ അടിസ്ഥാനപ്പെടുത്തിയുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട 3. ബാങ്ക് വായ്പയുടെ അനുമതി പ്രതം ഓരോ വിളയുടെയും നിലവിലുള്ള യൂണിറ്റ് കോസ്റ്റിനെ അടിസ്ഥാനപ്പെടുത്തി വേണം പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കേണ്ടത്. 3 വർഷത്തേക്കുള്ള പാട്ട കൃഷി ആകയാൽ ബഹുവർഷ പ്രോജക്ടിന്റെ മാതൃ
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |