Panchayat:Repo18/vol1-page0467
1996-ലെ കേരള പഞ്ചായത്ത് രാജ് (തൊഴിൽ നികുതി) ചട്ടങ്ങൾ
എസ്.ആർ.ഒ. നമ്പർ 15/96.- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 204-ഉം, 205-ഉം 254-ഉം വകുപ്പുകൾ കൂട്ടി വായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-
1. ചുരുക്കപ്പേരും പ്രാരംഭവും.- (
1) ഈ ചട്ടങ്ങൾക്ക് 1996-ലെ കേരള പഞ്ചായത്ത് രാജ് (തൊഴിൽ നികുതി) ചട്ടങ്ങൾ എന്ന് പേർ പറയാം.
(2) ഇവ 1996 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ.-
ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം,-
(എ) ‘ആക്ട്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് 1994- ലെ 13 എന്നർത്ഥമാകുന്നു.
(ബി)'ബിൽ/ഡിമാന്റ് നോട്ടീസ്' എന്നാൽ മൊത്തമായി നികുതി ചുമത്തപ്പെട്ടതും പ്രസിദ്ധം ചെയ്തിട്ടുള്ളതും നികുതിദായകനെ അഭിസംബോധന ചെയ്തു കൊണ്ടും രേഖാമൂലമായി തൊഴിൽ നികുതി ഡിമാന്റ് ചെയ്തുകൊണ്ടും ജീവനക്കാരന്റെ ശമ്പളത്തിൽ നിന്നും തൊഴിലുടമ/ആഫീസ് മേധാവി കിഴിക്കുകയോ പിടിക്കുകയോ ചെയ്യാൻ സാദ്ധ്യതയുള്ള തൊഴിൽ നികുതി, തൊഴിലുടമ/ ആഫീസ് മേധാവി മുഖേന നികുതിദായകനോട് നൽകുവാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും, നികുതിദായകനുള്ള നികുതി ചുമത്തുന്നതിനെ സംബന്ധിച്ചുള്ള അറിയിപ്പ്, തടസ്സത്തിനുള്ള മറുപടി, അപ്പീലിന്റെ തീർപ്പാക്കൽ അല്ലെങ്കിൽ, അങ്ങനെയുള്ള കുടിശ്ശികകളുടെ ഈടാക്കലിനുള്ള മറ്റു നടപടികൾ എന്നിവ ഉൾപ്പെട്ടതും ആയ നോട്ടീസ് എന്നർത്ഥമാകുന്നു. അങ്ങനെയുള്ള അറിയിപ്പുകൾക്കും/നോട്ടീസുകൾക്കും ആക്ടിന്റെ 240-ാം വകുപ്പിൽ പറയുന്ന 'നോട്ടീസ്’ എന്നതിന്റെ പ്രാബല്യം ഉണ്ടായിരിക്കുന്നതാണ്;
(സി) ‘ബിസിനസ് നടത്തുക' എന്നാൽ സാധനങ്ങൾ കൈകാര്യം ചെയ്യുന്ന ഓർഡറുകൾക്കുവേണ്ടി അഭ്യർത്ഥിക്കുക. അങ്ങനെയുള്ള ഓർഡറുകൾ സമ്പാദിക്കുക, ആയത് കൊടുക്കുക, അല്ലെങ്കിൽ സാധനങ്ങൾ വില കൊടുത്ത് വാങ്ങുക, ഉണ്ടാക്കുക, നിർമ്മിക്കുക, കയറ്റുമതി ചെയ്യുക, ഇറക്കുമതി ചെയ്യുക, സ്വീകരിക്കുക, ആയത് കൊടുക്കുക, അല്ലെങ്കിൽ മറ്റു വിധത്തിൽ കൈകാര്യം ചെയ്യുക എന്നിങ്ങനെയുള്ള ഒറ്റപ്പെട്ടതോ അല്ലാത്തതോ ആയ ഏതെങ്കിലും സ്വഭാവത്തിലുള്ള പ്രവർത്തികളോ ബിസിനസോ ചെയ്യുന്നത് ഉൾപ്പെടുന്നതായി കരുതേണ്ടതാണ്;