Panchayat:Repo18/vol2-page0925
കുറയാത്ത അംഗങ്ങൾ സ്ത്രീകളായിരിക്കണം. കൂടാതെ 2-ൽ കുറയാത്ത അംഗങ്ങൾ പട്ടികജാതി/പട്ടിക വർഗ്ഗ ഗോത്ര വിഭാഗങ്ങളിൽപ്പെടുന്നവരും ആയിരിക്കണം. എക്സസിക്യൂട്ടീവ് കമ്മിറ്റിക്ക് ഈ ഒൻപതംഗങ്ങ ളിൽ നിന്നും അവർ തെരഞ്ഞെടുക്കുന്ന താഴെപ്പറയുന്ന മൂന്ന് ഭാരവാഹികൾ ഉണ്ടായിരിക്കണം. 1. ഡബ്ല്യ.ഡി.എസ് പ്രസിഡന്റ് 2. ഡബ്ല്യ.ഡി.എസ് വൈസ് പ്രസിഡന്റ് 3. ഡബ്ല്യ.ഡി.എസ് സെക്രട്ടറി ഇപ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ഭാരവാഹികളിൽ ഒരാൾ വനിതയും ഒരാൾ പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ട ആളും ആയിരിക്കണം. കൂടാതെ ഇപ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ഭാര വാഹികൾ മൂന്നുപേരും ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. നീർത്തട വികസന സൊസൈറ്റി യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ആ നീർത്തട കമ്മിറ്റിയുടെ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന വി. ഇ.ഒ. എക്സ് ഒഫിഷ്യോ അംഗമായിരിക്കും. 6.5 ബ്ലോക്കുതല നീർത്തട വികസന സൊസൈറ്റി (BLWDS) സംയോജിത നീർത്തട പരിപാലന പരിപാടിയുടെ ഒരു പ്രോജക്ട് ഏരിയയിൽ ഉൾപ്പെടുന്ന എല്ലാ നീർത്തട വികസന സൊസൈറ്റികളെയും ഉൾപ്പെടുത്തി ബ്ലോക്ക് തല നീർത്തട് വികസന സൊസൈറ്റി (BLWDS) രൂപീകരിക്കേണ്ടതാണ്. ബ്ലോക്കതല നീർത്തട് വികസന സൊസൈറ്റിക്ക് ഒരു പൊതുസഭ (ജനറൽ ബോഡി)യും ഒരു എക്സസിക്യൂട്ടീവ് കമ്മിറ്റിയും ഉണ്ടായിരിക്കും. 6.5.1 പൊതുസഭ:- പദ്ധതി പ്രദേശത്തെ എല്ലാ നീർത്തട വികസന സൊസൈറ്റി (WDS) കളിലേയും തെരഞ്ഞെടുക്കപ്പെടുന്ന ഒമ്പതംഗ എക്സസിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടുന്നതായിരിക്കും ബി.എൽ. ഡബ്ല്യ.ഡി.എസിന്റെ പൊതുസഭ, 6.5.2 എക്സസിക്യൂട്ടീവ് കമ്മിറ്റി- ബി.എൽ.ഡബ്ല്യ.ഡി.എസിന്റെ പൊതുസഭയിൽ നിന്നും ഒമ്പതംഗ ങ്ങളടങ്ങിയ എക്സസിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുക്കേണ്ടതാണ്. ഇതിൽ 5 -ൽ കുറയാത്ത അംഗങ്ങൾ വനിതകളും 2 -ൽ കുറയാത്ത അംഗങ്ങൾ പട്ടികജാതി/പട്ടികവർഗ്ഗ ഗോത്രവിഭാഗങ്ങളിൽ ഉൾപ്പെട്ടവരും ആയിരിക്കണം. എക്സസിക്യൂട്ടീവ് കമ്മിറ്റിക്ക് ഈ 9 അംഗങ്ങളിൽ നിന്നും അവർ തെരഞ്ഞെടുക്കുന്ന താഴെ പ്പറയുന്ന മൂന്ന് ഭാരവാഹികൾ ഉണ്ടായിരിക്കണം. 1. ബി.എൽ.ഡബ്ല്യ.ഡി.എസ് പ്രസിഡന്റ് 2. ബി.എൽ.ഡബ്ല്യൂ.ഡി.എസ് വൈസ് പ്രസിഡന്റ് 3. ബി.എൽ.ഡബ്ല്യ.ഡി.എസ് സെക്രട്ടറി ഇപ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ഭാരവാഹികളിൽ ഒരാൾ വനിതയും ഒരാൾ പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ട ആളും ആയിരിക്കണം. ബ്ലോക്ക് തല നീർത്തട വികസന സൊസൈറ്റിയുടെ എക്സസിക്യൂട്ടീവ് കമ്മിറ്റിയിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, വനിതാക്ഷേമ എക്സ്സ്റ്റൻഷൻ ഓഫീസർ നീർത്തട വികസന ടീം (WDT) -യിലെ സോഷ്യൽ മൊബിലൈസർ എന്നിവർ എക്സ് ഒഫീഷ്യോ അംഗ ങ്ങൾ ആയിരിക്കും. 6.6 നീർത്തട് വികസന സൊസൈറ്റിയിലേക്കും ബ്ലോക്കതല നീർത്തട വികസന സൊസൈറ്റിയി ലേക്കും തെരഞ്ഞെടുക്കപ്പെടുന്ന പൊതുസഭയുടെയും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും കാലാവധി പര മാവധി 2 വർഷമായിരിക്കും. കാലാവധി പൂർത്തിയാക്കുന്ന മുറയ്ക്ക് ഈ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെ ടുപ്പ് നടത്തേണ്ടതാണ്. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമോ ഭാരവാഹിയോ ആയി രണ്ടു തവണയിൽ കൂടു തൽ ഒരാൾ തുടർച്ചയായി സ്ഥാനം വഹിക്കുവാൻ പാടുള്ളതല്ല. 6.7 ജോയിന്റ് ലയബിലിറ്റി ഗുപ്പിന്റെ ചുമതലകൾ:- 1. എല്ലാ ആഴ്ചയിലും കൃത്യമായി യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തേണ്ടതും തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതുമാണ്. 2. സംഘാംഗങ്ങൾ മാതൃഗുപ്പിൽ തങ്ങളുടെ സമ്പാദ്യവിഹിതവും ലഭ്യമായിട്ടുള്ള വായ്ക്കുപയുടെ തവ ണകളും കൃത്യമായി അടയ്ക്കേണ്ടതാണ്. 3. യോഗത്തിന്റെ മിനിടസ്, അംഗത്വവിവരങ്ങൾ, സംഘത്തിന്റെ കണക്കുകൾ തുടങ്ങിയവ സെക്രട്ടറി കൃത്യമായി അതത് രജിസ്റ്ററുകളിൽ എഴുതി സൂക്ഷിക്കേണ്ടതാണ്. 4. സംഘത്തിന്റെ എല്ലാ വരവുചെലവുകളും ബാങ്ക് അക്കൗണ്ട് മുഖാന്തിരം നടപ്പിലാക്കേണ്ടതാണ്. 5. സംയോജിത നിർത്തട പരിപാലന പദ്ധതി പ്രകാരമോ, മറ്റ് പദ്ധതിയിൽപ്പെടുത്തിയോ, നീർത്തട പ്രദേശത്ത് നടപ്പിലാക്കുന്ന എല്ലാ വികസന ക്ഷേമ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കേണ്ടതാണ്. 6. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുക. 7. ബാങ്കുകളും മറ്റ് ധനകാര്യസ്ഥാപനങ്ങളുമായി ചേർന്ന് അംഗങ്ങൾക്ക് വരുമാനദായക പ്രവർത്തന ങ്ങൾ ഏറ്റെടുക്കുവാൻ വായ്പ ലഭ്യമാക്കുക. 8. സംരംഭങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കുന്നതിന് അംഗങ്ങളെ പ്രാപ്തരാക്കുന്നതിന് ആവശ്യമായ പരിശീലന പരിപാടികളിൽ അവരെ പങ്കെടുപ്പിക്കുക.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |