Panchayat:Repo18/vol2-page1053
() ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള റാമ്പ്. (i) പൊതുജനങ്ങൾക്ക് ഇരിക്കുവാനും എഴുതുവാനുമുള്ള സൗകര്യവും സ്റ്റേഷനറിയും (iii) കുടിവെള്ളം, വായനാ കോർണർ, ടെലിവിഷൻ, തപാൽപ്പെട്ടി, പരാതിപ്പെട്ടി എന്നിവ. (iv) പൊതുജനങ്ങൾക്ക് ഉപയോഗിക്കാനുള്ള മൂത്രപ്പുര. (v) സ്ത്രീകൾക്ക് ഉപയോഗിക്കാനുള്ള പ്രത്യേക സൗകര്യങ്ങളോടുകൂടിയ മൂത്രപ്പുര. (v) മുലയൂട്ടുന്ന അമ്മയ്ക്കും കുഞ്ഞിനും സ്വകാര്യത ഉറപ്പുവരുത്തുന്ന പ്രത്യേക സൗകര്യം. (vii) പ്രഥമ ശുശൂഷാ കിറ്റ്. (viii) ടച്ച സ്ത്രകീൻ (സേവനങ്ങളുടെ അവസ്ഥ അറിയാൻ). (ix) ഇലക്സ്ട്രോണിക്സ് ടോക്കൺ സംവിധാനം (കൂടുതൽ അപേക്ഷകൾ വരുന്ന പഞ്ചായത്തുകളിൽ) (x) അപേക്ഷ, കത്തുകൾ ഇവ ഓഫീസിലും ഘടക സ്ഥാപനങ്ങളിലും സ്വീകരിച്ചാൽ കൈപറ്റു രസീത കൊടുക്കുവാനുള്ള സംവിധാനം. 5.8.5 ബോർഡുകൾ i. കേരള പഞ്ചായത്ത് രാജ് (പൗരാവകാശ രേഖ തയ്യാറാക്കൽ) ചട്ടങ്ങൾ, 2004-ൽ പറഞ്ഞിരിക്കുന്ന പ്രകാരം പഞ്ചായത്തിന്റെ കാഴ്ചപ്പാടും ഗുണമേന്മാ നയവും ഉൾക്കൊണ്ട് തയ്യാറാക്കുന്ന പൗരാവകാശ രേഖ പ്രദർശിപ്പിക്കുക. ii. മീറ്റിംഗ് ബോർഡുകൾ (പഞ്ചായത്ത് മീറ്റിംഗ്, സ്റ്റിയറിംഗ് കമ്മിറ്റി മീറ്റിംഗ്, സ്റ്റാന്റിംഗ് കമ്മിറ്റി മീറ്റിംഗ്, സ്റ്റാഫ് മീറ്റിംഗ്), ഗ്രാമസഭാ ബോർഡുകൾ എന്നിവയിൽ അടുത്ത മീറ്റിംഗ് തീയതി, അജണ്ട എന്നിവയും കഴിഞ്ഞ മീറ്റിംഗുകളുടെ തീരുമാനങ്ങളും ഹാജരും പ്രദർശിപ്പിക്കുക. iii. ജനപ്രതിനിധികളുടേയും ജീവനക്കാരുടേയും ഹാജർ ബോർഡ് സ്ഥാപിക്കുക. എല്ലാ പ്രവൃത്തി ദിവസവും പുതുക്കി രാവിലെ 10.30 മണി മുതൽ പ്രദർശിപ്പിക്കുക. iv. ഫ്രണ്ട് ഓഫീസിന്റെയും പഞ്ചായത്ത് ഓഫീസിന്റെയും ഘടക സ്ഥാപനങ്ങളുടേയും പ്രവർത്തന സമയം പ്രദർശിപ്പിക്കുക. v. വിജിലൻസ് ആന്റിക്റപ്റ്റ്ഷൻ ബോർഡ്, വിവരാവകാശ ബോർഡ്, ജനന-മരണ രജിസ്ട്രേഷൻ, ഓംബുഡ്സ്മാൻ, ക്രൈടബ്യണൽ, സർക്കാർ ഉത്തരവ് പ്രകാരമോ സർക്കുലർ പ്രകാരമോ സ്ഥാപിക്കേണ്ട ബോർഡുകൾ എന്നിവ ഭംഗിയായി തയ്യാറാക്കി പ്രദർശിപ്പിക്കുക. vi. ഓഫീസിന്റെ ഭംഗി നിലനിർത്തിക്കൊണ്ട് എല്ലാവർക്കും വായിക്കാൻ ഉപയുക്തമാകുന്ന രീതിയിൽ ബോർഡുകൾ പ്രദർശിപ്പിക്കാൻ ഭരണസമിതിയും, കാലോചിതമാക്കാൻ സെക്രട്ടറിയും ക്വാളിറ്റി സർക്കിളും നേതൃത്വം ഏറ്റെടുക്കുക. 5.9.0 ooca606(uš nocameioma (Record Management) i. റെക്കോർഡ് മാനേജ്മെന്റിലൂടെ പ്രമാണങ്ങളുടേയും (Documents) രേഖകളുടേയും (Records) പരി പാലനം ഉറപ്പുവരുത്തുക. ii. പുതിയ ഉത്തരവുകളും ചട്ടങ്ങളും പ്രാബല്യത്തിൽ വന്നാൽ പഴയവ ഒഴിവാക്കുക. അവ ഉപയോഗി ക്കുന്നില്ലായെന്ന് ഉറപ്പുവരുത്തുക. എപ്പോൾ ആശ്യപ്പെട്ടാലും വേഗത്തിൽ എടുക്കുവാൻ പാകത്തിന് അവ സജ്ജീകരിക്കുക. iii. പ്രമാണങ്ങളും രേഖകളും എളുപ്പത്തിൽ കണ്ടെത്തുന്നതിനും സൂക്ഷിക്കുന്നതിനും ശാസ്ത്രീയ മായ രീതിയിൽ (5 'S' ഫ്രെയിം വർക്ക് പ്രകാരം) റെക്കോർഡ് റും സജ്ജീകരിക്കുക. iv.റെക്കോർഡ് മാനേജ്മെന്റ് സംവിധാനം കാര്യക്ഷമമാക്കുന്നതിന് (എ) 'റെക്കോർഡ് റൂം' ആവശ്യമായ ഷെൽഫകൾ സഹിതം ക്രമീകരിക്കുക (ബി) റെക്കോർഡ് റൂമിന്റെ ചുമതല സെക്രട്ടറിയോട് നേരിട്ട് ഉത്തരവാദിത്തപ്പെടുത്തുന്ന വിധത്തിൽ അനുയോജ്യമായ ഒരു ജീവനക്കാരന് രേഖാമൂലം നൽകുക. (സി) റെക്കോർഡ് സൂക്ഷിപ്പ് നിശ്ചയിക്കുമ്പോൾ പരിഗണിക്കേണ്ട കാര്യങ്ങൾ അനുബന്ധം 4-ൽ 5 'S' ഫ്രെയിം വർക്കിന്റെ ഭാഗമായി കൊടുത്തിരിക്കുന്നത് കാണുക. 5.10 go-cocoidomoôomS (e-Governance) (i) ഗ്രാമ പഞ്ചായത്തുകളിൽ ഇ-ഗവേർണൻസ് നടപ്പിലാക്കുന്നതിലേക്കായി സർക്കാർ അംഗീകരിച്ചി ട്ടുള്ള സോഫ്റ്റ്വെയറുകൾ പൂർണ്ണമായി വിന്യസിച്ച പ്രവർത്തനക്ഷമമാക്കുക. (അനുബന്ധം 5 കാണുക) (i) പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിലേക്കായി കമ്മിറ്റികളുടെ തീയതി, അജണ്ട. മിനിറ്റസ് എന്നി വയും, ഗുണഭോക്ത്യ പട്ടികയും 48 മണിക്കുറിനകം പഞ്ചായത്ത് വെബ് സൈറ്റിൽ പ്രദർശിപ്പിക്കുക. 5.11 മോണിറ്ററിംഗ് പ്രവർത്തനങ്ങൾ - പദ്ധതി തയ്യാറാക്കൽ () ഐ.എസ്.ഒ. 9001:2008 സർട്ടിഫിക്കേഷനുവേണ്ടി തയ്യാറാക്കിയ കർമ്മ പദ്ധതി നടപ്പിലാക്കലും നിരന്തര പുരോഗതി വിലയിരുത്തലും ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി നിർവ്വഹിക്കണം.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |