Panchayat:Repo18/vol2-page0929

From Panchayatwiki

ക്കപ്പെട്ട സാങ്കേതിക സമിതി ഈ പ്രോജക്ട് പ്രൊപ്പോസൽ സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമാ ക്കേണ്ടതും തങ്ങളുടെ ശുപാർശസഹിതം റിപ്പോർട്ട് ബ്ലോക്ക് പഞ്ചായത്തിന് കൈമാറേണ്ടതുമാണ്. ബ്ലോക്ക് പഞ്ചായത്ത് ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അപേക്ഷ പരിശോധിക്കേണ്ടതും അംഗീകരിക്കാവുന്ന താണെങ്കിൽ തങ്ങളുടെ ശുപാർശ സഹിതം ബ്ലോക്കുതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ അംഗീകാര ത്തോടെ ജില്ലാതല നീർത്തട സെൽ കം ഡാറ്റാ സെന്ററിന് കൈമാറേണ്ടതുമാണ്. WCDC-യുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് അപേക്ഷകൾ ബന്ധപ്പെട്ട ബാങ്കിന് അയച്ചു കൊടുക്കേണ്ടതും ബാങ്ക് വായ്ക്കപ് ലഭ്യമാകുന്നതിന്റെ അടിസ്ഥാനത്തിൽ നീർത്തട കമ്മിറ്റി സംഘങ്ങൾക്ക് അർഹമായ സബ്സിഡി തുക ബാക്ക് എൻഡ് സബ്സിഡിയായി ബാങ്കിലേക്ക് നൽകേണ്ടതുമാണ്. 9.3 ഈ പദ്ധതിയിൻകീഴിൽ സംഘങ്ങൾ ഏറ്റെടുക്കുന്ന പ്രവർത്തനത്തിന്റെ സ്വഭാവത്തിന്റെ അടി സ്ഥാനത്തിൽ ബാങ്ക് വായ്ക്കപയും സബ്സിഡിയും അടങ്ങുന്ന ധനസഹായമാണ് അനുവദിക്കേണ്ടത്. മൊത്തം പ്രോജക്ട് തുകയുടെ 50% പരമാവധി 2 ലക്ഷം രൂപയെന്ന പരിധിക്കു വിധേയമായി ഈ പദ്ധതിയിൻ കീഴിൽ സബ്സിഡി അനുവദിക്കാവുന്നതാണ്. ബാക്കി തുക ബാങ്ക് വായ്ക്കപ് മുഖേന കണ്ടെത്തേണ്ടതാണ്. കൂടാതെ ഈ പദ്ധതിയിൻ കീഴിൽ ലഭ്യമാക്കാവുന്ന പ്രതിശീർഷ സബ്സിഡി പരമാവധി 20,000/- രൂപ എന്ന നിലയിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. ഒരു കുടുംബത്തിൽ നിന്ന് ഒരാൾക്ക് മാത്രമേ ഈ പദ്ധതി പ്രകാരം ധനസഹായം അനുവദിക്കാൻ പാടുള്ള. 94 രൂപീകരിക്കപ്പെട്ട ഒരു വർഷം പൂർത്തിയാക്കുകയും രണ്ടാം ഗ്രേഡിംഗ് കഴിയുകയും ചെയ്തി ട്ടുള്ള സംഘങ്ങൾക്ക് മാത്രമേ ഈ പദ്ധതിയിൻ കീഴിൽ ധനസഹായം നൽകാൻ പാടുള്ളൂ. രണ്ടാം ഗ്രേഡിംഗ് കഴിഞ്ഞ സംഘങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ അടങ്ങിയ ജെ.എൽ.ജി.കൾക്കും ഈ പദ്ധതി പ്രകാരം ധനസഹായം അനുവദിക്കാവുന്നതാണ്. 9.5 ഈ പദ്ധതിയിൻ കീഴിൽ ജീവനോപാധികൾ മെച്ചപ്പെടുത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ ഏറ്റെ ടുക്കുന്ന സംഘങ്ങൾക്ക് ആവശ്യമായ ബാങ്ക് വായ്ക്കപ് ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ ബ്ലോക്ക് പഞ്ചാ യത്തുകൾ സ്വീകരിക്കേണ്ടതാണ്. സംഘങ്ങൾ ഏറ്റെടുക്കുവാൻ ഉദ്ദേശിച്ചിരിക്കുന്ന പ്രവർത്തനങ്ങൾ, അതിന് ആവശ്യമായ ബാങ്ക് വായ്ക്കപ് എന്നിവ സംബന്ധിച്ച വിവരങ്ങൾ നീർത്തട കമ്മിറ്റികളിൽ നിന്ന് ശേഖരിച്ച ബ്ലോക്ക് തലത്തിൽ ക്രോഡീകരിച്ച് ബ്ലോക്ക് തല ബാങ്കേഴ്സ് കമ്മിറ്റി (EIEF) മുമ്പാകെ സമർപ്പിക്കാനും യഥാസമയത്ത് ബാങ്ക് വായ്പ ലഭ്യമാക്കാനും ശ്രദ്ധിക്കേണ്ടതാണ്. ജില്ലാതലത്തിൽ ഇത് സംബന്ധിച്ച വിവരങ്ങൾ ക്രോഡീകരിച്ച ജില്ലാതല റിവ്യൂ കമ്മിറ്റിക്കും സമർപ്പിക്കേണ്ടതാണ്. ഈ പ്രവർത്തനങ്ങൾ ബ്ലോക്ക് തലത്തിൽ വനിതാക്ഷേമ എക്സ്സ്റ്റൻഷൻ ഓഫീസറും ജില്ലാതലത്തിൽ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ (വനിതാക്ഷേമം)-ഉം ഏകോപിപ്പിക്കേണ്ടതാണ്. 10. ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളുടെ ഫെഡറേഷനുകൾക്ക് ഒറ്റത്തവണ സഹായംനീർത്തട വികസന സൊസൈറ്റികൾക്ക് (WDS) പ്രവർത്തനമൂലധനമെന്ന നിലയിൽ ഒറ്റത്തവണ ഗ്രാന്റായി പരമാവധി 25000/- രൂപ വീതവും ബ്ലോക്കതല നീർത്തട വികസന സൊസൈറ്റിക്ക് 40,000/- രൂപയും ജീവനോപാധി പ്രവർത്തനങ്ങൾക്കായി നീക്കിവച്ചിട്ടുള്ള തുകയിൽ നിന്നും അനുവദിക്കാവുന്ന താണ്. ഈ തുക ബന്ധപ്പെട്ട സൊസൈറ്റികളുടെ ജോയിന്റ് അക്കൗണ്ടിലേക്ക് നൽകേണ്ടതും ആയത് സൊസൈറ്റികളുടെ ഭരണനിർവ്വഹണപരമായ ചെലവുകൾക്ക് അവയുടെ എക്സസിക്യൂട്ടീവ് കമ്മിറ്റി തീരു മാനം പ്രകാരം വിനിയോഗിക്കാവുന്നതുമാണ്. 11. പരിശീലനവും വൈദഗ്ദ്ധ്യ വികസനവും 11.1 സംയോജിത നീർത്തട പരിശീലന പരിപാടിയിൻ കീഴിൽ ജീവനോപാധി മെച്ചപ്പെടുത്തുന്നതി ന്റെ ഭാഗമായി പദ്ധതിയുടെ ഗുണഭോക്താക്കളായ വിഭാഗങ്ങളുടെ തൊഴിൽ വൈദഗ്ദ്ധ്യവും അതിജീവന ശേഷിയും വർദ്ധിപ്പിക്കുന്നതിന് ഉതകുന്ന പരിശീലന പരിപാടികൾ പദ്ധതി നിർവ്വഹണ ഏജൻസിയായ ബ്ലോക്ക് പഞ്ചായത്തുകൾ ജീവനോപാധി പദ്ധതിയുടെ ഭാഗമായി രൂപം കൊടുക്കേണ്ടതാണ്. ഏതാനും ചില വിവരങ്ങൾ നൽകുകയോ കേവലം അറിവ് വർദ്ധിപ്പിക്കുകയോ ചെയ്യുന്നതിലുപരി ഗുണഭോക്താക്ക ളുടെ തൊഴിൽ നൈപുണ്യവും അതിജീവന ശേഷിയും വികസിപ്പിക്കുന്നതിനാണ് ഈ പരിശീലന പരിപാ ടികളിൽ ഊന്നൽ നൽകേണ്ടത്. 11.2 ഓരോ നീർത്തട പ്രദേശത്തേയും ഗുണഭോക്താക്കൾക്ക് നൽകേണ്ട പരിശീലനത്തെ സംബ ന്ധിച്ച ആവശ്യകത നീർത്തട വികസന സൊസൈറ്റിയുമായി ആലോചിച്ച് നീർത്തട കമ്മിറ്റി നിർണ്ണയിക്കേ ണ്ടതാണ്. നീർത്തട പ്രദേശത്ത് നടത്തേണ്ട പരിശീലന പരിപാടികൾ ഏതൊക്കെയാണെന്നും അവയിൽ ഓരോന്നിലും പങ്കെടുപ്പിക്കേണ്ടവരുടെ എണ്ണം എത്രയാണെന്നും നീർത്തട കമ്മിറ്റി തിട്ടപ്പെടുത്തി ആ വിവരം ബ്ലോക്ക് പഞ്ചായത്തിനെ അറിയിക്കേണ്ടതും അതിന്റെ അടിസ്ഥാനത്തിൽ ബ്ലോക്കുതലത്തിലുള്ള വിശദമായി പരിശീലന പരിപാടിക്ക് ബ്ലോക്ക് പഞ്ചായത്തുകൾ രൂപം കൊടുക്കേണ്ടതുമാണ്. ആത്മ തുട ങ്ങിയുള്ള പദ്ധതികളുമായി ഏകോപിപ്പിച്ച് പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള സാധ്യതയും ആരായേണ്ടതാണ്. കൂടാതെ RSETI, കൃഷിവിജ്ഞാനകേന്ദ്രം, കമ്മ്യൂണിറ്റി പോളിടെക്സനിക്സ്, ഗ്രാമവികസന വകുപ്പിലെ എക്സ്സ്റ്റൻഷൻ ട്രെയിനിംഗ് സെന്റർ (ETC) തുടങ്ങിയ പരിശീലന സ്ഥാപനങ്ങളുടെ സേവനവും പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിന് പ്രയോജനപ്പെടുത്തേണ്ടതാണ്. ഇപ്രകാരം തയ്യാറാക്കുന്ന

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ