Panchayat:Repo18/vol2-page1104
1104 GOVERNAMENT ORDERS വയോമിത്രം പദ്ധതി-വൃദ്ധജനങ്ങൾക്ക് കട്ടിൽ വാങ്ങി നൽകുന്നതിന് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് (തദ്ദേശസ്വയംഭരണ(ഡി.എ) വകുപ്പ്, സഉ(സാധാ)നം. 2936/15/തസ്വഭവ. TVPM, dt. 28-09-2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - വയോമിത്രം പദ്ധതി-വൃദ്ധജനങ്ങൾക്ക് കട്ടിൽ വാങ്ങി നൽകു ന്നതിന് അനുമതി നൽകി - ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 23-9-2015-ൽ നടന്ന സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 3.19 നമ്പർ തീരുമാനം. ഉത്തരവ് പരാമർശത്തിലെ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വയോമിത്രം പദ്ധ തിയിൽ മാത്രം 75 വയസ്സു കഴിഞ്ഞ പട്ടികജാതി വൃദ്ധജനങ്ങൾക്ക് കട്ടിൽ വാങ്ങി നൽകുന്നതിന് അനു മതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പതിനഞ്ച് ലക്ഷം രൂപ വരെയുള്ള എല്ലാ പ്രവൃത്തികളെയും ഇ-ടെണ്ടർ നടപടികളിൽ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച ഉത്തരവ് (ധനകാര്യ(ഇൻഡസ്ട്രീസ&പി.ഡബ്ല്യ-ബി) വകുപ്പ്, സഉ(പി)നം. 431/15/ധന, TVPM, dt. 29-09-2015) സംഗ്രഹം- ധനകാര്യ വകുപ്പ് - പതിനഞ്ച് ലക്ഷം രൂപ വരെയുള്ള എല്ലാ പ്രവൃത്തികളെയും ഇടെണ്ടർ നടപടികളിൽ നിന്നും ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1) 12-5-2015-ലെ ജി.ഒ.(എം.എസ്) നം. 13/2015/ഐ.റ്റി.ഡി 2) 26-8-2015-ലെ സ.ഉ.(പി)നം.378/2015/ധന. ഉത്തരവ് അഞ്ച് ലക്ഷം രൂപയിൽ കൂടുതൽ അടങ്കൽ തുകയുള്ള മുഴുവൻ പ്രവൃത്തികളും ഇ-ടെണ്ടർ പ്രകാരം നടപ്പിലാക്കണമെന്ന് പരാമർശം (1) പ്രകാരം സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മേൽപ്പറഞ്ഞ വ്യവസ്ഥ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും മരാമത്ത് പണികളുടെ ഗുണഭോക്താക്കൾക്കും ഏറെ ബുദ്ധിമുട്ടു കൾ ഉണ്ടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എം.എൽ.എ-മാരുടെ പ്രത്യേക വികസന നിധി വിനിയോഗിച്ച് നടപ്പിലാക്കുന്ന പ്രവൃത്തികളെ മേൽപ്പറഞ്ഞ വ്യവസ്ഥകളിൽ നിന്നും ഒഴിവാക്കി പരാമർശം (2) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സർക്കാർ ഇക്കാര്യം വീണ്ടും പരിശോധിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ പതിനഞ്ച് ലക്ഷം രൂപ വരെയുള്ള എം.എൽ.എ.ഫ്രണ്ട് ഉപയോഗിച്ചുകൊണ്ടുള്ളതുൾപ്പെടെയുള്ള എല്ലാ പ്രവൃത്തികളെയും ഇലക്ട്രോണിക്സ് ടെണ്ടറിന്റെ പരിധിയിൽ നിന്നും ഒഴിവാക്കാൻ അനുമതി നൽകി ഉത്തരവാകുന്നു. ബി.പി.എൽ സർവ്വേ - 2009 - ബിപിഎൽ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ബന്ധപ്പെട്ട ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർമാരെ ചുമതലപ്പെടുത്തുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ(ഡി.ഡി) വകുപ്പ്, സഉ(കൈ)നം. 309/15/തസ്വഭവ, TVPM, dt. 30-09-2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ബി.പി.എൽ സർവ്വേ. 2009 - ബിപിഎൽ സർട്ടിഫിക്കറ്റ അനുവദിക്കുന്നതിന് ബന്ധപ്പെട്ട ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർമാരെ ചുമതലപ്പെടുത്തി ഉത്തരവ പുറപ്പെടുവിക്കുന്നു. പരാമർശം:- 1. സ.ഉ. (കൈ) നം.62/09/തസ്വഭവ തീയതി 24-4-2009 സ.ഉ (കൈ) നം.16/11/തസ്വഭവ തീയതി 14-1-2011 സ.ഉ. (കൈ) നം.209/11/തസ്വഭവ തീയതി 7-9-2011 സ.ഉ. (കൈ) നം.112/12/തസ്വഭവ തീയതി 27-4-2012 സ.ഉ. (കൈ) നം.224/12/തസ്വഭവ തീയതി 18-8-2012 സ.ഉ. (കൈ) നം.304/12/തസ്വഭവ തീയതി 23-11-2012 സ.ഉ (കൈ) നം.223/14/തസ്വഭവ തീയതി 12-12-2014 ഉത്തരവ് തദ്ദേശസ്വയംഭരണ വകുപ്പ് മുഖാന്തിരം സംസ്ഥാനത്ത് ബി.പി.എൽ പട്ടിക തയ്യാറാക്കുന്നതിനായി അദ്ധ്യാപകരെ ഉപയോഗിച്ച വിവരശേഖരണം നടത്തുന്നതിന് പരാമർശം (1) പ്രകാരം ഉത്തരവ പുറപ്പെടു വിച്ചിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ ബി.പി.എൽ പട്ടിക തയ്യാറാക്കുന്നതിനുള്ള സൂചകങ്ങൾക്കും അവയുടെ വെയിറ്റേജിനും മാനദണ്ഡങ്ങൾക്കും അംഗീകാരം നൽകി ഉത്തരവ്, പരാമർശം (2) പ്രകാരം
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |