Panchayat:Repo18/vol2-page1124

From Panchayatwiki

1124 GOVERNMENT ORDERS - 2015-6a പാലിയേറ്റീവ് പരിചരണ പ്രവര്ത്തനങ്ങൾ ii. വിദഗ്ദദ്ധ പാലിയേറ്റീവ് പരിചരണ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ 22.09.2010-ലെ പി.എച്ച് 5/67820/2010/ഡി.എച്ച്.എസ് സർക്കുലറിൽ പ്രതിപാദിച്ച പ്രകാരമുള്ള പരി ചരണ സംവിധാനങ്ങളും അതിനാവശ്യമായ സൗകര്യങ്ങളും തങ്ങൾക്ക് കൈമാറിക്കിട്ടിയ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, ഗവൺമെന്റ് ആശുപ്രതികൾ, താലൂക്ക് ആശുപ്രതികൾ, ജില്ലാ ആശുപ്രതികൾ എന്നിവിടങ്ങളിൽ ഏർപ്പെടുത്തുന്നതിനുള്ള പ്രോജക്ടടുകൾ ബന്ധപ്പെട്ട മുനിസിപ്പാലിറ്റികളും മുനിസിപ്പൽ കോർപ്പറേഷനുകളും ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും ഏറ്റെടുക്കേണ്ടതാണ്. വിദഗ്ദദ്ധ ഡോക്ടർമാരുടേയും നേഴ്സ്സുമാരുടേയും സേവനം മേൽപറഞ്ഞ സർക്കുലറിൽ വ്യക്തമാക്കിയിട്ടുള്ളത് പ്രകാരം ബന്ധപ്പെട്ട ഗവൺമെന്റ് ആശുപ്രതിയിൽ നിന്നും ലഭ്യമാകുന്നതാണ്. iii. മുകളിൽ ഖണ്ഡിക 3.2 ൽ പറഞ്ഞ്, ജില്ലാ ആശുപ്രതികൾ ഒഴികെയുള്ള ആശുപ്രതികളിൽ, അവ യുടെ പ്രവർത്തനപരിധിയിൽ വരുന്ന പ്രദേശങ്ങളിലെ ദ്വിതീയ പാലിയേറ്റീവ് പരിചരണം (Secondary Level Palliative Care) ആവശ്യമായ രോഗികളെ രജിസ്റ്റർ ചെയ്യേണ്ടതും അങ്ങനെ രജിസ്റ്റർ ചെയ്യപ്പെടുന്ന രോഗി കളുടെ വിവരങ്ങൾ അനുബന്ധം 7-ൽ കൊടുത്തിട്ടുള്ള മാതൃകയിലുള്ള Secondary Care Nominal Register-ൽ രേഖപ്പെടുത്തേണ്ടതുമാണ്. ഇങ്ങനെ രജിസ്റ്റർ ചെയ്യപ്പെടുന്ന രോഗികളിൽ Secondary Level (soyooo Jol ചരണം ആവശ്യമായവർക്ക് അത് ലഭ്യമാക്കേണ്ടതാണ്. അങ്ങനെ ഗൃഹപരിചരണം ലഭ്യമാക്കുന്ന രോഗി കളുടെ വിവരങ്ങൾ അനുബന്ധം 2-ൽ കൊടുത്ത മാതൃകയിലുള്ള Follow up Home Care Register-ൽ രേഖപ്പെടുത്തേണ്ടതുമാണ്. iv. Teritary Level പരിചരണം ആവശ്യമായ രോഗികൾക്ക് അത് ലഭ്യമാക്കുന്നതിനാവശ്യമായ സംവിധാ നങ്ങളും സൗകര്യങ്ങളും ജില്ലാ ആശുപ്രതികളിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ജില്ലാ പഞ്ചായത്തു കൾ സ്വീകരിക്കേണ്ടതാണ്. 4. ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകൾക്ക് ഏറ്റെടുക്കാവുന്ന മറ്റ് പ്രവർത്തനങ്ങൾ 4.1. തങ്ങളുടെ പരിധിയിലുള്ള പാലിയേറ്റീവ് പരിചരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജനപ്രതിനിധികൾ, ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, മറ്റ് ഉദ്യോഗസ്ഥർ, ഗൃഹപരിചരണ ത്തിൽ പങ്കാളികളാകുന്ന സന്നദ്ധ-സാമൂഹ്യ പ്രവർത്തകർ എന്നിവർക്ക് പാലിയേറ്റീവ് പരിചരണത്തിൽ പരിശീലനം നൽകാവുന്നതാണ്. ഇത്തരം പരിശീലനം, ആരോഗ്യവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ തല പരിശീലനകേന്ദ്രത്തിൽ വച്ചായിരിക്കണം നൽകേണ്ടത്. ഇപ്രകാരം നൽകുന്ന പരിശീലനത്തിനാവശ്യ മായ ചെലവ് ജില്ലാതല പരിശീലനകേന്ദ്രത്തിന് ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾക്ക് നൽകാവുന്നതാണ്. 4.2. ജീവനോപാധികൾ നൽകി പുനരധിവസിപ്പിക്കാൻ കഴിയുന്നവരും അതിന് താല്പര്യമുള്ളവരു മായ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള പാലിയേറ്റീവ് കെയർ രോഗികളെ സ്വയംതൊഴിൽ സംരംഭങ്ങൾക്ക് സജ്ജ രാക്കുന്നതിനുവേണ്ടിയുള്ള ഏകദിന ശില്പശാലകൾ സംഘടിപ്പിക്കാവുന്നതാണ്. അവർക്ക് അനുയോജ്യ മായ സ്വയംതൊഴിലുകൾ പരിചയപ്പെടുത്തുന്നതായിരിക്കണം ഇത്തരം ശില്പശാലകൾ, പങ്കെടുക്കുന്ന ഓരോരുത്തർക്കും ഭക്ഷണച്ചെലവിനത്തിൽ 60 രൂപ വീതം ചെലവഴിക്കാവുന്നതാണ്. കൂടാതെ റിസോഴ്സ് പേഴ്സസണർമാർക്കും മറ്റ് ചെലവുകൾക്കും വേണ്ടി ഒരു ശില്പശാലക്ക് പരമാവധി 3000 രൂപയും ചെലവഴി ക്കാവുന്നതാണ്. 5. സന്നദ്ധസംഘടനകളുടെയും സന്നദ്ധ പ്രവർത്തകരുടേയും പങ്കാളിത്തം ഉപയോഗ പ്പെടുത്തൽ 5.1. തദ്ദേശഭരണ സ്ഥാപനങ്ങൾ നടത്തുന്ന പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളിൽ, പാലിയേറ്റീവ് കെയർ യൂണിറ്റുകളായി രജിസ്റ്റർ ചെയ്തിട്ടുള്ള സന്നദ്ധ സംഘടനകളേയും, ഈ രംഗത്ത് പ്രവർത്തിച്ചു വരുന്നതോ പ്രവർത്തിക്കാൻ സന്നദ്ധയുള്ളതോ ആയ സന്നദ്ധസംഘടനകളേയും സന്നദ്ധ പ്രവർത്തക രേയും പങ്കാളികളാക്കാൻ ശ്രമിക്കേണ്ടതാണ്. താഴെപറയുന്ന പ്രവർത്തനങ്ങളിൽ ഇത്തരം സംഘടനക ളിലെ പ്രവർത്തകരുടെ സന്നദ്ധ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. 1) ഈ മാർഗ്ഗരേഖയുടെ ഖണ്ഡിക 2.6.1-ൽ പറഞ്ഞ പ്രകാരമുള്ള സാന്ത്വന പരിചരണ ഗൃഹ സന്ദർശനത്തിൽ 2) ഹോംകെയർ ടീം നടത്തുന്ന ഗൃഹപരിചരണത്തിൽ 3) ഈ മാർഗ്ഗരേഖയുടെ ഖണ്ഡിക 2,2,4-ൽ പറഞ്ഞ പരിശീലനത്തിൽ പരിശീലകരായി 4) ഈ മാർഗ്ഗരേഖയുടെ 6) I6möcu510, 4.2-(08 o Io6noro) (fôl enillo, IC/0OPICOŷl (08 ഫെസിലിറ്റേറ്റർമാരായി 5) സന്നദ്ധാടിസ്ഥാനത്തിൽ തൊഴിൽ പരിശീലനം നൽകുന്നതിൽ 6) സന്നദ്ധാടിസ്ഥാനത്തിൽ പാലിയേറ്റീവ് കെയർ വാഹനം ഓടിക്കുന്നതിൽ 7) രോഗികളെ സൗജന്യമായി ആശുപ്രതികളിൽ എത്തിക്കുന്നതിൽ 8) പരിശീലന പരിപാടികൾ, ശില്പശാലകൾ എന്നിവയുടെ ചെലവുകൾ സ്പോൺസർ ചെയ്യുന്ന (OAl(Oზ 9) നിർധനരായ രോഗികളുടെ ചികിത്സാ ചെലവുകളും മറ്റ് ആവശ്യങ്ങളും (കമ്പിളി, വാക്കിംഗ് സ്റ്റിക്ക, അവശ്യമായ മറ്റ് സാധന സാമഗ്രികൾ, ഭക്ഷണം, യാത്ര മുതലായവ) നിറവേറ്റിക്കൊടുക്കുന്നതിൽ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ