Panchayat:Repo18/vol1-page0223
കൊടുത്തിട്ടുണ്ടെന്ന് ആ കമ്പനിയോ ആളോ തെളിയിച്ചാൽ, ഇടപാടുസ്ഥലം സംബന്ധിച്ചോ തൊഴിലിലോ കലയിലോ ജോലിയിലോ ഉദ്യോഗത്തിലോ ഏർപ്പെടുന്നതു സംബന്ധിച്ചോ വാസസ്ഥലം സംബന്ധിച്ചോ വല്ല മാറ്റവുമുണ്ടായി എന്ന കാരണത്താൽമാത്രം, ആ കമ്പനിയോ ആളോ സംസ്ഥാനത്തെ മറ്റേതെങ്കിലും പഞ്ചായത്തിനോ നഗരപഞ്ചായത്തിനോ മുനിസിപ്പൽ കൗൺസിലിനോ മുനിസിപ്പൽ കോർപ്പറേഷനോ കന്റോൺമെന്റ് അധികാരസ്ഥാനത്തിനോ ആ തുകയും ഈ ആക്റ്റ് പ്രകാരമോ മുനിസിപ്പാലിറ്റികളേയോ കന്റോൺമെന്റിനെയോ നിയന്ത്രിക്കുന്ന നിയമമോ പ്രകാരം അർദ്ധ വർഷത്തേക്ക് ആ കമ്പനിയോ അയാളോ മറ്റു പ്രകാരം കൊടുക്കാൻ ബാദ്ധ്യസ്ഥമായ തൊഴിൽ നികുതിയോ കമ്പനി നികുതിയോ വകയിലുള്ള തുകയും തമ്മിലുള്ള വ്യത്യാസത്തിൽ കൂടുതൽ കൊടുക്കാൻ ബാദ്ധ്യസ്ഥരാകുന്നതല്ല.
(5) ഈ വകുപ്പിൽ അടങ്ങിയിട്ടുള്ള യാതൊന്നുംതന്നെ ഒരു തദ്ദേശ സ്വയംഭരണസ്ഥാപനത്തിന്റെ പ്രാദേശിക പരിധിക്കുള്ളിൽ താമസിക്കുകയും മറ്റേതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയോ അധികാരസ്ഥാനങ്ങളുടെയോ അതിർത്തിക്കുള്ളിൽ തന്റെ തൊഴിലിലോ, കലയിലോ ജോലിയിലോ ഏർപ്പെടുകയും അല്ലെങ്കിൽ ബിസിനസു നടത്തുകയും അല്ലെങ്കിൽ ഏതെങ്കിലും ഉദ്യോഗം വഹിക്കുകയും ചെയ്യുന്ന ആളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേതെങ്കിലും ചുമത്താവുന്ന നികുതിത്തുക്കളിൽ ഏതു തുകയാണോ കൂടുതലായിട്ടുള്ളത് ആ തുകയിലും കൂടുതലായ ഉയർന്ന തൊഴിൽ നികുതിക്ക് ബാദ്ധ്യസ്ഥനാക്കുന്നതായി കരുതുവാൻ പാടില്ലാത്തതാകുന്നു. അപ്രകാരമുള്ള സംഗതികളിൽ ഉയർന്ന നിരക്കിലുള്ള നികുതിചുമത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനം നികുതി വസൂലാക്കേണ്ടതും നിർണ്ണയിക്കപ്പെട്ട അനുപാതത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കിടയിൽ വീതിച്ചുകൊടുക്കേണ്ടതുമാകുന്നു:
എന്നാൽ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൊരെണ്ണം ഒരു കന്റോൺമെന്റ് അധികാരസ്ഥാനമോ ഒരു മേജർ തുറമുഖത്തിന്റെ പോർട്ട് അതോറിറ്റിയോ ആയിരിക്കുന്നപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തീരുമാനം, നിർണ്ണയിക്കപ്പെടുന്ന രീതിയിൽ കേന്ദ്രസർക്കാരിൽനിന്നും നേടുന്ന സമ്മതത്തിന് വിധേയമായിരിക്കുന്നതാണ്.
(6) ഒരു ഫേമിൽനിന്നോ സംഘടനയിൽനിന്നോ വസൂലാക്കേണ്ട തൊഴിൽ നികുതി അതതു സംഗതിപോലെ ഫേമിന്റെയോ സംഘടനയുടെയോ ഏജന്റിൽനിന്ന് വസൂലാക്കാവുന്നതാണ്.
(7) (എ) ഒരു കമ്പനിയോ ആളോ ഏതെങ്കിലും തദ്ദേശപരിധിയിലെ ഒരു ഗ്രാമപഞ്ചായത്തിൽ ഇടപാടു നടത്തേണ്ട ആവശ്യത്തിനായി ആ കമ്പനിയേയോ ആ ആളെയോ, പ്രതിനിധാനം ചെയ്യാൻ