Panchayat:Repo18/vol1-page1080

From Panchayatwiki
അദ്ധ്യായം IV
ജൈവ-ഭൗതിക പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള റഗുലേഷൻ

16. നദീതീര വികസന പദ്ധതി.-

(1) ഈ ആക്ടിലേയോ അതിൻ കീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെയോ വ്യവസ്ഥകൾക്കും ഈ കാര്യത്തിൽ സർക്കാരിന്റെ പൊതുവായതോ പ്രത്യേകമായതോ ആയ ഉത്തരവുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അതിനും വിധേയമായി ജില്ലാ വിദഗ്ദ്ധ സമിതിക്ക് ജില്ലയിലുള്ള നദീതീരങ്ങൾ സൂക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി, അപ്രകാരമുള്ള രീതിയിലും നിർണ്ണയിക്കപ്പെട്ടേക്കാവുന്ന മറ്റു വിവരങ്ങൾ ഉൾക്കൊള്ളുന്നതുമായ നദീതീര വികസന പദ്ധതി നദീതീരങ്ങളുടെ ജൈവ-ഭൗതിക പരിസ്ഥിതി സംരക്ഷിക്കുന്നതിന്, തയ്യാറാക്കാവുന്നതുമാണ്.

എന്നാൽ, നദീതീര വികസന പദ്ധതി, സർക്കാരിലെ ജലസേചന വകുപ്പ ഏതെങ്കിലും വിക സന പദ്ധതികൾ ഏറ്റെടുത്തിട്ടുണ്ടെങ്കിൽ അതിനനുസൃതമായിരിക്കേണ്ടതാണ്.

(2) ജില്ലാ കളക്ടർ നദീതീര വികസന പദ്ധതി നടപ്പിലാക്കുന്നതിനു മുമ്പ് സർക്കാരിന്റെ അനുമതി വാങ്ങിയിരിക്കേണ്ടതാണ്.

17. റിവർ മാനേജ്മെന്റ് ഫണ്ടും പാസ്സുകളുടെ വിതരണവും.-

(1) ജില്ലാ കളക്ടർ കടവോ നദീതീരമോ പരിപാലിക്കുന്നതിനാവശ്യമായ എല്ലാ ചെലവുകളും വഹിക്കുന്നതിലേക്കായി "റിവർ മാനേജ്മെന്റ് ഫണ്ട്" എന്ന പേരിൽ ഒരുഫണ്ട് വച്ചുപോരേണ്ടതാണ്.
(2) കടവോ നദീതീരമോ ഉള്ള ഏതൊരു തദ്ദേശാധികാര സ്ഥാനവും മണൽ വില്പനയിലുടെ സ്വരൂപിക്കുന്ന തുകയുടെ അൻപത് ശതമാനം ജില്ലാ കളക്ടർ വച്ചുപോരുന്ന റിവർ മാനേജ്മെന്റ് ഫണ്ടിലേക്ക് നൽകേണ്ടതാണ്. എന്നാൽ മണൽ ശേഖരിക്കുന്നതിനുള്ള ചെലവും നൽകിയ റോയൽറ്റിയും, സ്വരൂപിക്കുന്ന തുകയിൽ ഉൾപ്പെടുന്നതല്ല.

വിശദീകരണം.- ഈ ഉപവകുപ്പിന്റെ ആവശ്യത്തിലേക്കായി ‘ശേഖരിക്കുന്നതിനുള്ള ചെലവ് എന്നതിൽ സംരക്ഷണ ചെലവും കടവിൽ കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുന്നതിനുള്ള ചെലവും ഉൾക്കൊള്ളുന്നതാകുന്നു.

(3) (5)-ാം ഉപവകുപ്പിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം കണക്കുകൾ തീർപ്പാക്കാതെ തദ്ദേശ അധികാരസ്ഥാനത്തിന് പാസ് നൽകിയിട്ടില്ലെന്ന് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഉറപ്പുവരുതേണ്ടതാണ്
(4) മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് നൽകുന്ന ഏതൊരു പാസ്സിലും ആ വകുപ്പിലെ അധി കാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ ഒപ്പും അദ്ദേഹത്തിന്റെ സീലും ഉണ്ടായിരിക്കേണ്ടതും മണൽവാരൽ ആരംഭിക്കുന്നതിനു മുമ്പ് ആയതിൽ ബന്ധപ്പെട്ട തദ്ദേശാധികാരസ്ഥാപനത്തിന്റെ സെക്രട്ടറിയും ആ ജില്ലയിലുള്ള ഓരോ പഞ്ചായത്തിനും വേണ്ടി ജില്ലാ കളക്ടർ ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്യാവുന്ന, റവന്യൂ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനും മേലൊപ്പ് വയ്ക്കക്കേണ്ടതുമാണ്.
(5) ഫണ്ടിലെ വിഹിതമായി തദ്ദേശാധികാരസ്ഥാനം നൽകേണ്ട തുക ചെക്കായോ ഡിമാന്റ് ഡ്രാഫ്റ്റായോ ജില്ലാ കളക്ടർക്കോ അല്ലെങ്കിൽ ഇതിനുവേണ്ടി അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ നൽകേണ്ടതും അതു കിട്ടിയതിനു തെളിവായി അദ്ദേഹം അതിൽ മേലൊപ്പ് വയ്ക്കക്കേണ്ടതുമാകുന്നു. കൊടുക്കാൻ ബാക്കിയായ തുക തൊട്ടടുത്ത മാസം 10-ാം തീയതിക്ക് മുമ്പായി അടച്ച് കണക്ക് തിർക്കേണ്ടതാണ്. '
(6) (1)-ാം ഉപവകുപ്പ് പ്രകാരം കടവോ നദീതീരമോ പരിപാലിക്കുന്നതിന് ആവശ്യമായ ചെലവുകൾ വഹിക്കുന്നതിനുള്ള തുക നിർണ്ണയിക്കപ്പെടാവുന്ന രീതിയിലും അങ്ങനെയുള്ള ആവശ്യങ്ങൾക്കുമായി ഫണ്ടിൽ നിന്നും വിനിയോഗിക്കേണ്ടതാണ്.)