Panchayat:Repo18/vol1-page0930
പ്രത്യേക ഫണ്ടായി കണക്കാക്കേണ്ടതാണ്. ഏത് ആവശ്യത്തിനു വേണ്ടിയാണോ ഫണ്ട് രൂപീകരിച്ചത്, ആ ആവശ്യത്തിനുവേണ്ടിയല്ലാതെ മറ്റൊരാവശ്യത്തിനും പ്രസ്തുത ഫണ്ട് വിനിയോഗിക്കാൻ പാടില്ല.
51. നിശ്ചിത വായ്പകൾ.- പഞ്ചായത്ത് ഏതെങ്കിലും വായ്പ എടുക്കുകയാണെങ്കിൽ വായ്ക്കപ എടുത്ത ആവശ്യത്തിനല്ലാതെ മറ്റൊരാവശ്യത്തിനും വിനിയോഗിക്കാൻ പാടില്ല. സർക്കാർ നിർദ്ദേശിച്ച വ്യവസ്ഥകൾ പ്രകാരവും അനുവദിച്ചിട്ടുള്ള ആവശ്യങ്ങൾക്കും മാത്രമേ വായ്പകൾ എടുക്കുവാൻ പാടുള്ളു.
52. എൻഡോവ്മെന്റ്സ്.- പഞ്ചായത്ത് രൂപീകരിക്കുന്നതോ സ്വീകരിക്കുന്നതോ ആയ ഏതൊരു എൻഡോവ്മെന്റും പ്രത്യേക ഫണ്ടായി കണക്കാക്കേണ്ടതും അതിൽ നിന്നുള്ള വരു മാനങ്ങൾ എൻഡോവ്മെന്റ് രൂപീകരിക്കുകയോ സ്വീകരിക്കുകയോ ചെയ്ത ആവശ്യത്തിന് മാത്രം വിനിയോഗിക്കേണ്ടതുമാണ്.
53. സിങ്കിങ്ങ് ഫണ്ട്.- (1) ആസ്തി പകരം വെയ്ക്കാനോ ബാദ്ധ്യത ഒഴിവാക്കാനോ വേണ്ടി ' സർക്കാർ നിർദ്ദേശിച്ച നിബന്ധനകൾക്ക് വിധേയമായി, ആവശ്യമെങ്കിൽ, സിങ്കിങ്ങ് ഫണ്ട് രൂപീകരിക്കാവുന്നതാണ്. (2) സിങ്കിങ്ങ് ഫണ്ട് നിക്ഷേപങ്ങളുടെ കാലിക മൂല്യം, അനുമതി ഉത്തരവിൽ സർക്കാർ നിർദ്ദേശിച്ച ഫണ്ട് മൂല്യത്തിനേക്കാൾ കുറവാണെന്ന് പരിശോധനയിൽ ബോദ്ധ്യപ്പെടുത്തുകയാണെ ങ്കിൽ കുറവുള്ള തുക പഞ്ചായത്ത് ഫണ്ടിൽ നിന്ന് പരിഹരിക്കേണ്ടതാണ്.
54 പെൻഷൻ അംശദായം.- (1) ജീവനക്കാരുടെ റിട്ടിയർമെന്റ് ആനുകൂല്യങ്ങളായ പെൻഷൻ, ഗ്രാറ്റിറ്റി തുടങ്ങിയവയ്ക്കുള്ള അംശദായം ഓരോ മാസവും സർക്കാരിലേക്ക് ഒടുക്കേണ്ടതാണ്.
55. മൂലധന ഫണ്ടിലേക്ക് മാറ്റൽ- (1) റവന്യൂ ഫണ്ടിൽ നിന്ന് പ്രതിവർഷം ഒരു നിശ്ചിത ശതമാനം തുക മൂലധന ഫണ്ടിലേക്ക് മാറ്റണമെന്ന് സർക്കാർ നിർദ്ദേശിച്ചാൽ വാർഷിക ധനകാര്യ പ്രതിക അന്തിമമാക്കുന്നതിനു മുമ്പ് അപ്രകാരം ചെയ്യേണ്ടതാണ്.
56. സെസ്സ് ഒടുക്കൽ- സർക്കാരിനോ മറ്റ് അധികാരികൾക്കോ വേണ്ടി പിരിച്ചെടുത്ത സെസ്സുകൾ സർക്കാർ നിർദ്ദേശിച്ച സമയപരിധിയ്ക്കകം ക്രോസ്സ് ചെയ്ത ചെക്കോ ഡിമാന്റ് ഡ്രാഫ്റ്റോ മുഖാന്തിരം ബന്ധപ്പെട്ട അധികാര സ്ഥാനങ്ങളിൽ ഒടുക്കേണ്ടതാണ്.
57.ബാങ്ക് /ട്രഷറി അക്കൗണ്ടുകൾ പൊരുത്തപ്പെടുത്തൽ.- ബാങ്ക് ബുക്കുകളിലെ നീക്കിയിരിപ്പുകൾ ഓരോ മാസത്തിന്റേയും അവസാനം ലഭിക്കുന്ന ബാങ്ക്/ട്രഷറി അക്കൗണ്ട് ബാലൻസ് സ്റ്റേറ്റുമെന്റുകളിലെ നീക്കിയരിപ്പുമായി പൊരുത്തപ്പെടുത്തേണ്ടതാണ്. പൊരുത്തപ്പെടുത്തൽ പ്രക്രിയ പൂർത്തിയാക്കി കഴിഞ്ഞാൽ അടുത്ത മാസം 5-ാം തീയതിക്കകം അക്കൗണ്ടന്റ്, ബാങ്ക്/ ട്രഷറി പൊരുത്തപ്പെടുത്തൽ പത്രിക തയ്യാറാക്കേണ്ടതാണ്. സെക്രട്ടറി പൊരുത്തപ്പെടുത്തൽ പത്രിക സാക്ഷ്യപ്പെടുത്തേണ്ടതാണ്.
58. കാലയളവ് അവസാനിക്കുമ്പോഴത്തെ നടപടികൾ.- കാലയളവിന്റെ അവസാനം തറഴെപ്പറയുന്ന നടപടികൾ സെക്രട്ടറി നടപ്പാക്കിക്കേണ്ടതാണ്.
(1) താഴെപ്പറയുന്ന നടപടികൾ പ്രതിദിനം നടത്തേണ്ടതാണ്.
(എ) കാഷ് ബുക്കും ബാങ്ക്ബുക്കും ക്ലോസ് ചെയ്യുക. (ബി) കാഷ് ബാലൻസിന്റെ ഭൗതിക പരിശോധന നടത്തുക.
(സി) കാഷ് ബുക്ക്, ബാങ്ക് ബുക്ക്, ജേണൽ ബുക്ക് തുടങ്ങിയ പ്രാഥമിക അക്കൗണ്ട് ബുക്കുകളുമായി ലഡ്ജർ അക്കൗണ്ടുകൾ ഒത്തുനോക്കുക.