പഞ്ചായത്ത് രാജ് (റെക്കാർഡുകളുടെ സൂക്ഷിപ്പും പകർപ്പ് നൽകലും) ചട്ടങ്ങൾ, 1998
1998-ലെ കേരള പഞ്ചായത്ത് രാജ് (റെക്കാർഡുകളുടെ സൂക്ഷിപ്പും, പകർപ്പ് നൽകലും) ചട്ടങ്ങൾ
എസ്. ആർ. ഒ. നമ്പർ 441/98-1994- ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 254-ാം വകുപ്പുമൂലം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-
1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 1998-ലെ കേരള പഞ്ചായത്ത് രാജ (റെക്കാർഡുകളുടെ സൂക്ഷിപ്പും പകർപ്പ് നൽകലും) ചട്ടങ്ങൾ എന്നു പേർ പറയാം.
(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ.-ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം,-
(എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്നർത്ഥ മാകുന്നു;
(ബി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്ക് നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.
3. പഞ്ചായത്ത് റെക്കാർഡുകളുടെ സൂക്ഷിപ്പും അവയുടെ സുതാര്യതയും.- (1) 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് പ്രകാരമോ അല്ലെങ്കിൽ അതിൻ കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങൾ പ്രകാരമോ ഒരു പഞ്ചായത്തിൽ നിക്ഷിപ്തമായ ചുമതലകളുടെ നിർവ്വഹണവും അധികാര വിനി യോഗവുമായി ബന്ധപ്പെട്ട എല്ലാ റെക്കാർഡുകളും, പഞ്ചായത്തിന്റെയും അതിന്റെ ഏതൊരു കമ്മി റ്റിയുടെയും യോഗനടപടിക്രമങ്ങളുമായി ബന്ധപ്പെട്ട എല്ലാ റെക്കാർഡുകളും പഞ്ചായത്ത് സെക്രട്ട റിയുടെ അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ സൂക്ഷിപ്പിൽ ആയിരിക്കേണ്ട താണ്.
എന്നാൽ, പഞ്ചായത്തിന്റെ ഏതെങ്കിലും ചുമതലയുടെ നിർവഹണം അല്ലെങ്കിൽ അതിന്റെ അധി കാര വിനിയോഗം, പഞ്ചായത്തിന് സർക്കാർ സേവനം വിട്ടുകൊടുത്ത ഏതെങ്കിലും ഉദ്യോഗസ്ഥൻ മുഖേന നടത്തപ്പെടുന്നുവെങ്കിൽ, അതുമായി ബന്ധപ്പെട്ട റെക്കാർഡുകൾ പ്രസ്തുത ഉദ്യോഗസ്ഥ ന്റെയോ അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തിയ മറ്റൊരു ഉദ്യോഗസ്ഥന്റെയോ സൂക്ഷിപ്പിൽ ആയി രിക്കേണ്ടതാണ്.
(2) സർക്കാരോ, സർക്കാർ അധികാരപ്പെടുത്തിയ ഏതെങ്കിലും അധികാരിയോ രഹസ്യ സ്വഭാ വമുള്ളതെന്ന് തിരിച്ചിട്ടുള്ളതോ ആയ ഏതെങ്കിലും കാര്യത്തെ സംബന്ധിച്ചുള്ള റെക്കാർഡുകളോ, അപ്രകാരമുള്ള ഒരു കാര്യം സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളുന്ന റെക്കാർഡുകളോ ഒഴിച്ചുള്ള പഞ്ചായത്തിന്റെ ഏതൊരു റെക്കാർഡും പരസ്യരേഖ ആയിരിക്കുന്നതും, ആവശ്യത്തിന് പ്രസ്തുത റെക്കാർഡിന്റെയോ അല്ലെങ്കിൽ അതിന്റെ പ്രസക്ത ഭാഗത്തിന്റെയോ പകർപ്പ ലഭിക്കുന്നതിനോ, പ്രസക്ത ഭാഗങ്ങൾ പകർത്തി എടുക്കുന്നതിനോ ഏതൊരു ആൾക്കും അവകാശമുണ്ടായിരിക്കുന്നതാണ്.)
4. റെക്കാർഡുകളുടെ പകർപ്പ ലഭിക്കുന്നതിനോ റെക്കാർഡുകൾ പകർത്തുന്നതിനോ ഉള്ള . അനുമതിക്ക് വേണ്ടിയുള്ള അപേക്ഷ.- (1) ഒരു പഞ്ചായത്തിന്റെ പരസ്യ രേഖയായി കണക്കാക്ക പ്പെടുന്ന റെക്കാർഡിന്റെയോ അല്ലെങ്കിൽ അതിന്റെ പ്രസക്ത ഭാഗത്തിന്റെയോ പകർപ്പ് ലഭിക്കുവാ നോ, അല്ലെങ്കിൽ അത് നേരിൽ കണ്ട് പകർത്തിയെടുക്കാനോ ആഗ്രഹിക്കുന്നവർ ഈ ചട്ടങ്ങളിൽ ചേർത്തിട്ടുള്ള 1-ാം ഫാറത്തിൽ, അതതു സംഗതിപോലെ, റെക്കാർഡിന്റെ സൂക്ഷിപ്പിനു ചുമതല യുള്ള പഞ്ചായത്ത് സെക്രട്ടറിക്കോ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
(2) ഒരു റെക്കാർഡ് നടപ്പു വർഷത്തിനു മുൻപുള്ള കാലത്തെ സംബന്ധിച്ചുള്ളതാണെങ്കിൽ, (1)-ാം ഉപചട്ടപ്രകാരമുള്ള അപേക്ഷയോടൊപ്പം, ഈ ചട്ടങ്ങളിൽ ചേർത്തിട്ടുള്ള ഒന്നാം പട്ടികയിൽ പറഞ്ഞിട്ടുള്ള നിരക്കനുസരിച്ചുള്ള തിരച്ചിൽ ഫീസ് അതത് ആഫീസിൽ അടയ്ക്കക്കേണ്ടതാണ്.
(3) ഒരു റെക്കാർഡിന്റെയോ അതിന്റെ പ്രസക്ത ഭാഗത്തിന്റെയോ പകർപ്പിനുവേണ്ടിയുള്ള ഒരു അപേക്ഷയോടൊപ്പം, ഈ ചട്ടങ്ങളിൽ ചേർത്തിട്ടുള്ള രണ്ടാം പട്ടികയിൽ പറഞ്ഞിട്ടുള്ള നിരക്കനുസ രിച്ചുള്ള പകർപ്പുഫീസ് അതതു ആഫീസിൽ അടയ്ക്കക്കേണ്ടതാണ്.
(4) തിരച്ചിൽ ഫീസ് അല്ലെങ്കിൽ പകർപ്പ് ഫീസ് കൃത്യമായി മുൻകൂട്ടി കണക്കാക്കാൻ കഴിയാത്ത സംഗതിയിൽ, ഒരു നിശ്ചിത തുക ഫീസായി അപേക്ഷയോടൊപ്പം അടയ്ക്കാവുന്നതും, അപ്ര കാരം അടച്ച നിശ്ചിത തുക അപര്യാപ്തമാകുന്ന പക്ഷം, ആവശ്യമായ അധിക തുക കൂടി സെക്രട്ടറി അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ നിർദ്ദേശിക്കുന്ന തീയതിക്കുള്ളിൽ അപേക്ഷകൻ അട യ്തക്കേണ്ടതും, അടച്ച നിശ്ചിത തുക അധികമായി കാണുന്നപക്ഷം, പകർപ്പ് ഫീസ് കഴിച്ചുള്ള അധി കത്തുക അപേക്ഷകന് രേഖാമൂലം തിരികെ നൽകേണ്ടതുമാണ്.
[എന്നാൽ, സർക്കാരിന്റെ വകുപ്പുകൾ, ഔദ്യോഗിക ആവശ്യത്തിനായി പഞ്ചായത്തിലെ ഏതെങ്കിലും പ്രമാണത്തിന്റെയോ നടപടിക്രമങ്ങളുടെയോ, മറേറതെങ്കിലും തരത്തിലുള്ള റെക്കാർഡുകളുടേയോ പ്രസക്ത ഭാഗങ്ങളുടെ പകർപ്പുകൾ രേഖാമൂലം ആവശ്യപ്പെടുന്ന സംഗതിയിൽ യാതൊരുവിധ ഫീസും ഈടാക്കാതെ പകർപ്പ് തയ്യാറാക്കി നൽകേണ്ടതാണ്.]
(5) ഒരു അപേക്ഷകൻ അടച്ച തിരച്ചിൽ ഫീസിനും പകർപ്പ് ഫീസിനും സെക്രട്ടറി അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ, ഒപ്പിട്ട് രസീത അപേക്ഷകന് നൽകേണ്ടതാണ്.
(6) അപേക്ഷകൻ അടച്ച തിരച്ചിൽ ഫീസും പകർപ്പ് ഫീസും പഞ്ചായത്ത് ഫണ്ടിലേക്ക് വരവു വെയ്ക്കേണ്ടതാണ്.
കുറിപ്പ്:- ഓരോ റെക്കാർഡിന്റെയും പകർപ്പിനോ പ്രസക്ത ഭാഗത്തിനോ വേണ്ടി വെവ്വേറെ അപേക്ഷകൾ സമർപ്പിക്കേണ്ട ആവശ്യമില്ല.
5. അപേക്ഷ നിരസിക്കൽ- (1) ഒരു പഞ്ചായത്ത് റെക്കാർഡിന്റെയോ അല്ലെങ്കിൽ അതിന്റെ പ്രസക്ത ഭാഗത്തിന്റെയോ പകർപ്പ് ലഭിക്കുന്നതിനോ അല്ലെങ്കിൽ അവ പകർത്തിയെടുക്കുന്നതി നുള്ള അനുമതിക്കോ വേണ്ടിയുള്ള ഒരു അപേക്ഷ താഴെപ്പറയുന്ന കാരണങ്ങളാൽ സെക്രട്ടറിക്ക് അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നിരസിക്കാവുന്നതാണ്.
(എ) റെക്കാർഡ് ഒരു പരസ്യരേഖയല്ലെങ്കിൽ, അഥവാ,
(ബി.) സാദ്ധ്യമായ എല്ലാവിധ തിരച്ചിലിനുശേഷവും റെക്കാർഡ് കണ്ടുകിട്ടുന്നില്ലായെങ്കിൽ; അഥവാ,
(സി) റെക്കാർഡിന്റെ സൂക്ഷിപ്പിന് നിശ്ചയിച്ചിട്ടുള്ള കാലപരിധി കഴിഞ്ഞതിനാൽ അത് നശി പ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, അഥവാ,
(ഡി) റെക്കാർഡിനെപ്പറ്റിയുള്ള അപേക്ഷയിലെ വിവരങ്ങൾ അപൂർണ്ണമാണെങ്കിൽ; അഥവാ,
(ഇ) ആവശ്യമായ തിരച്ചിൽ ഫീസോ പകർപ്പു ഫീസോ അപേക്ഷകൻ അടച്ചിട്ടില്ലായെങ്കിൽ,
(2) (1)-ാം ഉപചട്ടം (എ.), (ബി). (സി). (ഡി) ഖണ്ഡങ്ങളിൽ ഏതെങ്കിലും കാരണത്താൽ ഒരു അപേക്ഷ നിരസിക്കപ്പെടുന്ന സംഗതിയിൽ, അപേക്ഷയോടൊപ്പം പകർപ്പ് ഫീസ് അടച്ചിട്ടുണ്ടെങ്കിൽ, ആയത് അപേക്ഷകന് രേഖാമൂലം തിരികെ നൽകേണ്ടതാണ്.
(3) യഥാർത്ഥത്തിൽ നിലവിലുണ്ടായിരുന്നതും പകർപ്പ് ആവശ്യപ്പെട്ടിട്ടുള്ളതുമായ ഒരു റെക്കാർഡ്,
(എ) സാദ്ധ്യമായ എല്ലാവിധ തിരച്ചിലിനുശേഷവും കണ്ടുകിട്ടുന്നില്ലായെങ്കിൽ, അത് കണ്ടു കിട്ടുന്നില്ല എന്നും,
(ബി) അതിന്റെ സൂക്ഷിപ്പിന് നിശ്ചയിച്ചിട്ടുള്ള കാലപരിധി കഴിഞ്ഞതിനാൽ നശിപ്പിക്കപ്പെട്ടി ട്ടുണ്ടെങ്കിൽ അത് നശിപ്പിക്കപ്പെട്ടു എന്നും,
കാരണം രേഖപ്പെടുത്തിക്കൊണ്ട് ഒരു സർട്ടിഫിക്കറ്റ് അപേക്ഷകന് സെക്രട്ടറിയോ, ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ നൽകേണ്ടതാണ്.
6. റെക്കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് തയ്യാറാക്കി നൽകൽ/റെക്കാർഡ് നേരിട്ട കാണാൻ അനുവദിക്കൽ- (1) 5-ാം ചട്ടപ്രകാരം ഒരു അപേക്ഷ നിരസിക്കപ്പെടാത്ത സംഗതിയിൽ അപേക്ഷ ലഭിച്ച പതിനഞ്ച് ദിവസത്തിനകം അപേക്ഷയിൻമേൽ തീർപ്പു കൽപ്പിക്കേണ്ടതാണ്.
(2) അപേക്ഷകന് നൽകുന്ന പകർപ്പ് ശരിയായതാണെന്നുള്ളതിന്റെ തെളിവിനായി സെക്രട്ടറി അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അതിൽ ഒപ്പിട്ടു സാക്ഷ്യപ്പെടുത്തേണ്ടതും പഞ്ചായത്തിന്റെ അല്ലെങ്കിൽ ബന്ധപ്പെട്ട ആഫീസിന്റെ മുദ്ര അതിൽ പതിക്കേണ്ടതുമാണ്.
(3) പകർപ്പ് തയ്യാറാക്കുന്നതിന് ഫോട്ടോ കോപ്പിയിംഗ് സൗകര്യമോ കമ്പ്യൂട്ടർ പ്രിന്റിംഗ് സൗകര്യമോ ലഭ്യമാണെങ്കിൽ ആ സംവിധാനം ഉപയോഗപ്പെടുത്തിയും പകർപ്പ് തയ്യാറാക്കാവുന്നതാണ്.
(4) പകർപ്പ് അപേക്ഷകന് നേരിട്ട് നൽകുകയോ തപാൽ മാർഗ്ഗം അയച്ചുകൊടുക്കുകയോ ചെയ്യാവുന്നതാണ്.
(5) റെക്കാർഡ് നേരിൽ കണ്ട് പകർത്തിയെടുക്കുവാൻ അപേക്ഷിച്ചിട്ടുള്ള സംഗതിയിൽ, അക്കാര്യത്തിനായി അപേക്ഷകൻ ആഫീസിൽ ഹാജരാകേണ്ട തീയതി അപേക്ഷകനെ അറിയിക്കേണ്ടതും ബന്ധപ്പെട്ട റെക്കാർഡ് പകർത്തിയെടുക്കുവാൻ അനുവദിക്കേണ്ടതുമാണ്.
(6) അപേക്ഷകൻ റെക്കാർഡ് പരിശോധിക്കുന്നതും പകർത്തിയെടുക്കുന്നതും സെക്രട്ടറിയുടെ, അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തിയ മറ്റൊരു ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിലായിരിക്കേണ്ടതാണ്.
(7) അപേക്ഷകൻ റെക്കാർഡ് പരിശോധിക്കുകയോ പകർത്തിയെടുക്കുകയോ ചെയ്യുമ്പോൾ അതിന് എന്തെങ്കിലും കേടുപാടു വരുത്തുവാനോ അതിലെ രേഖകൾ നശിപ്പിക്കുവാനോ അതിൽ എന്തെങ്കിലും എഴുതി ചേർക്കുവാനോ അതിലെ രേഖപ്പെടുത്തലുകൾ തിരുത്തുവാനോ മായിച്ചു കളയുവാനോ അതുപോലെയുള്ള മറ്റേതെങ്കിലും കൃതിമ പ്രവൃത്തികൾ ചെയ്യുവാനോ പാടില്ലാത്തതും, അതതു സംഗതിപോലെ റെക്കാർഡ് പരിശോധിക്കുകയോ പകർത്തിയെടുക്കുകയോ ചെയ്തതു കഴിഞ്ഞാലുടൻ അത് സെക്രട്ടറിയേയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥനേയോ രേഖാമൂലം തിരികെ ഏൽപ്പിക്കേണ്ടതുമാണ്.
7. റെക്കാർഡുകളുടെ പകർപ്പ് നൽകിയതു സംബന്ധിച്ച വിവരങ്ങൾ രജിസ്റ്റ്റിൽ രേഖ പ്പെടുത്തണമെന്ന്.-(സെക്രട്ടറിയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ ഈ ചട്ടങ്ങളിൽ ചേർത്തിട്ടുള്ള രണ്ടാം ഫാറത്തിൽ) ഒരു രജിസ്റ്റർ സൂക്ഷിക്കേണ്ടതും പകർപ്പ് നൽകുന്നത് സംബന്ധിച്ച വിവരങ്ങൾ പ്രസ്തുത രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതും ആണ്.
8. അപ്പീൽ- 5-ാം ചട്ടപ്രകാരം ഒരു അപേക്ഷ നിരസിക്കപ്പെട്ട സംഗതിയിൽ അപേക്ഷകന് സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ മുൻപാകെ അപ്പീൽ ബോധിപ്പിക്കാവുന്നതും അതിൻമേലുള്ള അദ്ദേഹത്തിന്റെ തീർപ്പ് അന്തിമമായിരിക്കുന്നതുമാണ്.
ക്രമനമ്പർ | വിവരണം | നിരക്ക് |
(1) | (2) | (3) |
1. | നടപ്പുവർഷത്തിനു തൊട്ടുമുമ്പുള്ള വർഷത്തെ റെക്കാർഡ് തിരയുന്നതിന് : | 5 രൂപ |
2. | നടപ്പുവർഷത്തിന് ഒരു വർഷം മുമ്പുള്ളതും എന്നാൽ മൂന്നു വർഷത്തിനുമേൽ പഴക്കമില്ലാത്തതുമായ റെക്കാർഡ് തിരയുന്നതിന് : | 10 രൂപ |
3. | നടപ്പുവർഷത്തിന് മൂന്നുവർഷം മുമ്പുള്ളതും എന്നാൽ അഞ്ച് വർഷത്തിനുമേൽ പഴക്കമില്ലാത്തതുമായ റെക്കാർഡ് തിരയുന്നതിന് : | 15 രൂപ |
4. | നടപ്പുവർഷത്തിന് അഞ്ച് വർഷത്തിനുമേൽ പഴക്കമുള്ള റെക്കാർഡ് തിരയുന്നതിന് : | 20 രൂപ |
കുറിപ്പ്:-നടപ്പുവർഷം എന്നാൽ സാമ്പത്തിക കാര്യങ്ങൾ സംബന്ധിച്ച റെക്കാർഡുകളുടെ കാര്യത്തിൽ നടപ്പു സാമ്പത്തികവർഷം എന്നും മറ്റു റെക്കാർഡുകളുടെ കാര്യത്തിൽ നടപ്പു കലണ്ടർ വർഷം എന്നും അർത്ഥമാക്കുന്നു.
2. ഒരു റെക്കാർഡിന്റെ തന്നെ ഭാഗമായിട്ടുള്ള കത്തുകളുടെയോ കണക്കുകളുടെയോ മറ്റു രേഖകളുടെയോ അനുബന്ധങ്ങളും ഉള്ളടക്കങ്ങളും തിരച്ചിൽ ഫീസ് കണക്കാക്കുന്നതിന് പ്രത്യേക രേഖകളായി കണക്കാക്കേണ്ടതില്ല.
ക്രമനമ്പർ | വിവരണം | നിരക്ക് |
(1) | (2) | (3) |
1. | എ4 സൈസ് (21X29.7 സെ.മീ.) പേജ് (എഴുതിയതോ ടൈപ്പ് ചെയ്തതതോ) | 5 രൂപ |
2. | എ4 സൈസ് (21X29.7 സെ.മീ.) പേജ് പട്ടിക രൂപത്തിലുള്ളത് (എഴുതിയതോ ടൈപ്പ് ചെയ്തതോ) : | 10 രൂപ |
3. | എ4 സൈസ് (21X29.7 സെ.മീ.) ഫോട്ടോ കോപ്പി പേജ് | 2 രൂപ |
4. | കംപ്യൂട്ടർ പ്രിന്റ് ഔട്ട് പേജ് | 5 രൂപ |
5. | ഭൂപടം അല്ലെങ്കിൽ പ്ലാൻ (പകർപ്പെടുക്കുവാൻ സാദ്ധ്യമായതു മാത്രം) | 10 രൂപ |
1.അപേക്ഷകന്റെ പേരും വിലാസവും
2.പഞ്ചായത്തിന്റെ പേര്
3.ബന്ധപ്പെട്ട റെക്കാർഡ് സൂക്ഷിച്ചിരിക്കുന്ന
ആഫീസിന്റെ/സ്ഥാപനത്തിന്റെ പേരും സ്ഥലവും
4.ആവശ്യമായ റെക്കാർഡിനെ സംബന്ധിച്ച വിവരങ്ങൾ
(വിഷയം, ഫയൽ നമ്പർ, വർഷം, ഉത്തരവ് തീയതി
മുതലായവ അറിയാവുന്നിടത്തോളം)
5. റെക്കാർഡിന്റെ പകർപ്പിനുവേണ്ടിയാണോ അഥവാ
റെക്കാർഡ് പ്രസക്തഭാഗം പകർത്തിയെടുക്കുന്നതിനുള്ള
അനുമതിക്കാണോ അപേക്ഷിക്കുന്നത് എന്ന്
6. തിരച്ചിൽ ഫീസ്, പകർപ്പ് ഫീസ് എന്നിവ അടച്ചതു
സംബന്ധിച്ച വിവരങ്ങൾ (അടച്ച തുക, അടച്ച തീയതി,
രസീത് നമ്പർ മുതലായവ)
7. റെക്കാർഡിന്റെ പകർപ്പ് ലഭിക്കേണ്ടതിന്റെക്കാർഡിന്
പ്രസക്തഭാഗത്തിന്റെ പകർപ്പ് എന്ത് ആവശ്യത്തിനാണെന്ന്
സ്ഥലം .......................................... തിയ്യതി .......................................... അപേക്ഷകൻറെ ഒപ്പ്
ക്രമ നമ്പർ | പകർപ്പിനു വേണ്ടിയുള്ള അപേക്ഷയുടെ തീയതി | അപേക്ഷകൻറെ പേര് | അടച്ച തിരച്ചിൽ ഫീസ് | പകർപ്പിനുവേണ്ടി അപേക്ഷിച്ചിരിക്കുന്ന റെക്കാർഡിൻറെ സ്വഭാവം | പകർപ്പ് നൽകുന്നത് നിരസിച്ചു എങ്കിൽ അതിനുള്ള കാരണവും സർട്ടിഫിക്കറ്റിൻറെ തീയതിയും ഫീസ് തിരികെ നൽകിയിട്ടുണ്ടോ എന്നും | അടച്ച പകർപ്പ് ഫീസ് | പകർപ്പ് നൽകിയ തീയതി | അഭിപ്രായം |
---|---|---|---|---|---|---|---|---|
(1) | (2) | (3) | (4) | (5) | (6) | (7) | (8) | (9) |
Template:Aproved appended
appended
18. വസ്തു പിടിച്ചെടുക്കുന്നതിനുള്ള നടപടിക്രമം.-
വാറണ്ടു നടത്തുവാൻ ചുമതലപ്പെടു ത്തപ്പെട്ട ഉദ്യോഗസ്ഥൻ, ജപ്തി ചെയ്യുന്നതിനു മുമ്പായി കിട്ടേണ്ട നികുതിയും വാറണ്ടു ഫീസും അടയ്ക്കുവാൻ ആവശ്യപ്പെടേണ്ടതാകുന്നു. നികുതിയും ഫീസും അടയ്ക്കുകയാണെങ്കിൽ യാതൊരു ജപ്തിയും ചെയ്യാൻ പാടില്ലാത്തതും, എന്നാൽ നികുതിയോ ഫീസോ അടയ്ക്കാതിരിക്കുകയാണെ ങ്കിൽ ആ ഉദ്യോഗസ്ഥൻ
(എ) ആവശ്യമെന്ന് താൻ വിചാരിക്കുന്ന പ്രകാരം വീഴ്ചക്കാരന്റെ ജംഗമവസ്തതു പിടിച്ചെടുക്കു കയും;
(ബി) പിടിച്ചെടുത്ത വസ്തുക്കളുടെ സാമാന്യം വിവരപ്പട്ടിക രണ്ടു സാക്ഷികളുടെ സാന്നിദ്ധ്യ ത്തിൽ തയ്യാറാക്കുകയും;
(സി) പിടിച്ചെടുക്കുന്ന സമയത്ത് പിടിച്ചെടുക്കുന്ന സാധനങ്ങൾ കൈവശം വച്ചിരുന്ന ആൾക്ക് സാമാനവിവരപ്പട്ടികയുടെ ഒരു പ്രതിയും, ഈ ചട്ടങ്ങളോടു അനുബന്ധമായി ചേർത്തിട്ടുള്ള 2-ാം നമ്പർ ഫാറത്തിലുള്ള വിൽപ്പന നോട്ടീസ് നൽകുകയും ചെയ്യേണ്ടതാകുന്നു. എന്നാൽ കിട്ടേണ്ട തുക, അടയ്ക്കുന്നതിനും പിടിച്ചെടുത്ത വസ്തു വീണ്ടെടുക്കുകയും ചെയ്യു ന്നതിന് ഏഴു ദിവസക്കാലം അനുവദിക്കേണ്ടതാകുന്നു.
19. ജപ്തി ചെയ്യുന്നത് അധികമാക്കാൻ പാടില്ലായെന്ന്
ജപ്തി ചെയ്യുന്ന സാധനങ്ങളുടെ വില, വീഴ്ചക്കാരന്റെ പക്കൽ നിന്നും കിട്ടേണ്ട നികുതിയും വാറണ്ട്, ജപ്തി, സൂക്ഷിപ്പിൽ വയ്ക്കൽ, വിൽപ്പന എന്നിവ സംബന്ധിച്ച നേരിടുന്ന എല്ലാ ചെലവും ചേർന്നുള്ള തുകയ്ക്ക് കഴിയുന്നത്ര തുല്യമായിരിക്കണം.
20. ജപ്തി ചെയ്ത വസ്തതു വിൽക്കൽ.
(1) നികുതി, വാറണ്ട് ഫീസ്, ജപ്തി ഫീസ് എന്നിവകളിൽ വീഴ്ചക്കാരന്റെ പക്കൽ നിന്നു കിട്ടേണ്ട തുകയും സാധനങ്ങൾ സൂക്ഷിച്ചു വയ്ക്കുന്നത് സംബന്ധിച്ച് നേരിട്ട ചെലവും 18-ാം ചട്ടപ്രകാരം നൽകിയ നോട്ടീസിൽ പറഞ്ഞ ഏഴു ദിവസക്കാലത്തിനകം അടയ്ക്കാതിരിക്കുകയും സെക്രട്ടറി ജപ്തി വാറണ്ട് സസ്പെന്റ് ചെയ്യാതിരിക്കുകയും ചെയ്യു കയാണെങ്കിൽ പിടിച്ചെടുത്ത സാധനങ്ങളോ അതിന്റെ മതിയായ ഭാഗമോ സെക്രട്ടറിയുടെ ഉത്തരവു പ്രകാരം പൊതുലേലത്തിൽ വിൽക്കേണ്ടതും, അദ്ദേഹം വിറ്റുകിട്ടുന്ന തുക നികുതിയും വാറണ്ടു ഫീസും ജപ്തിഫീസും വകയിൽ കിട്ടേണ്ട തുകയും സാധനങ്ങൾ സൂക്ഷിച്ചു വച്ച് വിൽക്കുന്നത് സംബന്ധിച്ച ചെലവ് കൊടുക്കുന്നതിനായി വിനിയോഗിക്കേണ്ടതും പിടിച്ചെടുത്ത അവസരത്തിൽ സാധനങ്ങൾ ആരുടെ കൈവശമായിരുന്നുവോ അയാൾക്ക് മേൽപറഞ്ഞ പ്രകാരം വിറ്റ് കിട്ടിയ തുക വിനിയോഗിക്കുകയും ചെയ്ത ശേഷമുള്ള വല്ല വസ്തുവോ തുകയോ തിരികെ കൊടുക്കേണ്ടതാകുന്നു. വിറ്റ് കിട്ടുന്ന തുക നികുതിയും വാറണ്ടു ഫീസും ജപ്തിചെയ്ത വകയിൽ കിട്ടേണ്ട തുകയും സൂക്ഷിച്ചുവച്ച് വസ്തതു വിൽക്കുന്നത് സംബന്ധിച്ച് നേരിടുന്ന ചെലവും കൊടുക്കാൻ പോരാതെ വരികയാണെങ്കിൽ, കൊടുക്കാതെ ശേഷിക്കുന്ന തുകയുടെ കാര്യത്തിൽ സെക്രട്ടറിക്ക് 15-ാം ചട്ടപ്രകാരം വീണ്ടും നടപടിയെടുക്കാവുന്നതാണ്.
(2) പിടിച്ചെടുത്ത സാധനങ്ങൾ വേഗത്തിലും സ്വാഭാവികമായും നശിച്ചു പോകാനിടയുള്ളപ്പോൾ സെക്രട്ടറിക്ക് കിട്ടേണ്ടതായ തുക വേഗത്തിൽ അടയ്ക്കാത്തപക്ഷം പ്രസ്തുത ഏഴു ദിവസക്കാലം കഴിയുന്നതിനു മുമ്പായി ഏതു സമയത്തും അത് വിലക്കാവുന്നതാണ്.
(3) ഏതു കുടിശ്ശിക വസൂലാക്കുന്നതിന് വേണ്ടിയാണോ വസ്തതു ജപ്തി ചെയ്തിട്ടുള്ളത്, ആ കുടിശ്ശിക സാധനങ്ങൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന തീയതിക്ക് മുമ്പ് കുടിശ്ശികക്കാരൻ അതു സംബന്ധിച്ച് നേരിട്ടുള്ള ചെലവുകൾ സഹിതം കൊടുക്കാൻ തയ്യാറാകുന്ന പക്ഷം, ജപ്തി ചെയ്ത ആൾ ആ തുക കൈപ്പറ്റുകയും, ആയതിന് രസീത് നൽകുകയും, ഉടനടി വസ്തുക്കൾ വിട്ടു കൊടുക്കുകയും ചെയ്യേണ്ടതാണ്.
21. സെക്രട്ടറി ആക്ഷേപങ്ങൾ പരിഗണിക്കണമെന്ന്.-
ഏതെങ്കിലും വസ്തു ജപ്തി ചെയ്തതു സംബന്ധിച്ച് മേൽ പറഞ്ഞ ഏഴു ദിവസത്തിനുള്ളിൽ ബോധിപ്പിക്കുന്ന ഏതൊരാക്ഷേപവും സെക്രട്ടറി പരിഗണിക്കേണ്ടതും അതു സംബന്ധിച്ച് അന്വേഷണം പൂർത്തിയാകുന്നതുവരെ വിൽപ്പന നീട്ടി
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ വയ്ക്കാവുന്നതുമാകുന്നു. പിടിച്ചെടുത്ത വസ്തു ജപ്തി ചെയ്യാൻ പാടില്ലാത്തതായിരുന്നുവെന്ന് സെക്രട്ടറി തീരുമാനിക്കുന്ന പക്ഷം അദ്ദേഹം അതിന് അവകാശമുള്ളതായിക്കാണുന്ന ആൾക്ക് അത് തിരികെ നൽകുകയോ അഥവാ അതു നേരത്തെ തന്നെ വിറ്റുപോയിട്ടുള്ള പക്ഷം വിറ്റുകിട്ടിയ തുക നൽകുകയോ ചെയ്യേണ്ടതും ആണ്. എന്നാൽ ആദ്യവീഴ്ചക്കാരൻ അയാളുടെ അറിവിൽ വസ്തതു ജപ്തി ചെയ്യാൻ പാടില്ലാത്തതായിരിക്കവെയാണ് ജപ്തി ചെയ്യുന്നതിന് മന:പൂർവ്വം അനുവാദം നൽകിയതെന്ന് സെക്രട്ടറിക്ക് ബോദ്ധ്യപ്പെട്ടാൽ വീണ്ടും 15-ാം ചട്ടപ്രകാരം നടപടിയെടുക്കാവുന്നതും ആദ്യത്തെ ജപ്തിയും വിൽപ്പനയും സംബന്ധിച്ച എല്ലാ ഫീസും ചെലവും വീഴ്ചക്കാരന്റെ പക്കൽ നിന്നു വസൂ ലാക്കേണ്ടതുമാകുന്നു.
22. രേഖകളാവശ്യപ്പെടാൻ ഗവൺമെന്റിനുള്ള അധികാരം.-
സർക്കാരിനോ അഥവാ ഈ ആവശ്യത്തിലേക്ക് സർക്കാരിനാൽ അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ ഈ ചട്ടങ്ങൾ പ്രകാരം ഏതെങ്കിലും വസ്തുവിന്റെ വല്ല ജപ്തിയും സംബന്ധിച്ച് രേഖകൾ ആവശ്യപ്പെടാവുന്നതും തനിക്ക് യുക്തമെന്നു തോന്നുന്ന അന്വേഷണ വിചാരണ നടത്തിയതിനുശേഷം ആവശ്യ മെന്നു കാണുന്ന ഉത്തരവു പാസ്സാക്കാവുന്നതുമാണ്. സെക്രട്ടറി അങ്ങനെയുള്ള ഉത്തരവു നടപ്പാക്കേണ്ടതുമാകുന്നു.
23. ജപ്തിയിന്മേൽ ഫീസ് ചുമത്തൽ.
(1) ഈ ചട്ടങ്ങൾ പ്രകാരമുള്ള ജപ്തികളിന്മേൽ, ജപ്തിചെയ്ത വസ്തുക്കളുടെ വിലയും താഴെ കാണിച്ചിട്ടുള്ള നിരക്കുകളും അനുസരിച്ച് ഫീസ് ചുമത്തേണ്ടതാകുന്നു.
എത്ര തുകയ്ക്ക് ജപ്തി ചെയ്തതെന്ന് ഫീസ് രു.
10 രൂപ വരെ ...........................................................................................2.00
10 രൂപയ്ക്കുമേൽ 25 രൂപവരെ ...............................................................5.00
25 രൂപയ്ക്കുമേൽ 50 രൂപവരെ ...............................................................10.00
50 രൂപയ്ക്കുമേൽ 100 രൂപവരെ ..............................................................20.00
100 രൂപയ്ക്കുമേൽ ഓരോ പത്തു രൂപയ്ക്കും ..........................................2.00 രൂപ വീതം
(2) മേൽപറഞ്ഞ നിരക്കിൽ ജപ്തി ചെയ്ത സാധനങ്ങൾ സൂക്ഷിക്കുവാനുള്ള എല്ലാ ചെലവും ഉൾപ്പെടുന്നതാകുന്നു.
(3) ഈ ചട്ടപ്രകാരം ചുമത്തുന്ന ഫീസിൽ ജപ്തി ചെയ്ത വല്ല കന്നുകാലികളുടെയും സംര ക്ഷണ ചെലവ് ഉൾപ്പെടുന്നില്ല.
24. പഞ്ചായത്തു പ്രദേശത്തിനുള്ളിൽ ഉള്ള സാധനങ്ങൾ മാത്രമേ ജപ്തി ചെയ്യാൻ പാടു ള്ളുവെന്ന്-
15-ാം ചട്ടപ്രകാരം വീഴ്ച വരുത്തിയ ആളുടെ വസ്തു പഞ്ചായത്ത് പ്രദേശത്തിനുള്ളിൽ എവിടെ കണ്ടിരുന്നാലും ജപ്തി ചെയ്യാവുന്നതാണ്. xxx x 26. സംസ്ഥാനം വിട്ടുപോകുകയോ കണ്ടുപിടിക്കാൻ സാദ്ധ്യമല്ലാതാകുകയോ ചെയ്യുന്ന വ്യക്തിയുടെ പക്കൽ നിന്നും നികുതി വസൂലാക്കൽ- ഏതെങ്കിലും വ്യക്തിയുടെ പക്കൽ നിന്ന് കിട്ടേണ്ടതായ ഏതെങ്കിലും നികുതി 15-ാം ചട്ടത്തിൽ പറഞ്ഞ കാലത്തിന്റെ ഒടുവിൽ പൂർണ്ണമായോ ഭാഗികമായോ അടയ്ക്കാതെ ശേഷിക്കുകയും, അയാൾ സംസ്ഥാനം വിട്ടുപോകുകയോ അല്ലെങ്കിൽ അയാളെ കണ്ടുപിടിക്കുവാൻ സാദ്ധ്യമല്ലാതിരിക്കുകയോ ചെയ്യുകയും ചെയ്താൽ മേൽപറഞ്ഞ നികുതിയോ അത് അടക്കാതെ ശേഷിക്കുന്ന അതിന്റെ ഭാഗമോ അത് സംബന്ധമായി അടക്കേണ്ട എല്ലാ തുകയോടും കൂടി ഭൂനികുതി കുടിശിക എന്ന പോലെ വസൂലാക്കേണ്ടാതാണ്
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ തിയോ അടയ്ക്കാതെ ശേഷിക്കുന്ന അതിന്റെ ഭാഗമോ അത് സംബന്ധമായി അടയ്ക്കേണ്ട എല്ലാ തുകയോടും കൂടി ഭൂനികുതി കുടിശ്ശിക എന്നപോലെ വസൂലാക്കേണ്ടതാണ്.
27. മജിസ്ട്രേട്ട് നികുതിയും വാറണ്ട് ഫീസും മറ്റും വസൂലാക്കണമെന്ന്.-(
1) ആക്ട് 210-ാം വകുപ്പിലെ രണ്ടാം ക്ലിപ്ത നിബന്ധനപ്രകാരം ശിക്ഷാനടപടിക്ക് വിധേയനാക്കപ്പെട്ട ഏതൊരാളും, അയാൾ അടയ്ക്കേണ്ട തുക അടയ്ക്കാൻ മന:പൂർവ്വം വീഴ്ച വരുത്തിയിരിക്കുന്നുവെന്നോ, അല്ലെങ്കിൽ ജപ്തിയോ മതിയായ ജപ്തിയോ മന:പൂർവം തടഞ്ഞിരിക്കുന്നുവെന്നോ മജിസ്ട്രേട്ടിന് ബോദ്ധ്യമാംവണ്ണം തെളിഞ്ഞാൽ,-
(എ.) നികുതിയും വാറണ്ട് ഫീസ് വല്ലതുമുണ്ടെങ്കിൽ അതും;
(ബി) ജപ്തി നടന്നിട്ടുണ്ടെങ്കിൽ ജപ്തി ഫീസും ജപ്തി ചെയ്ത വസ്തു സൂക്ഷിച്ചുവെച്ചു വിറ്റതു സംബന്ധിച്ച് വല്ല ചെലവും നേരിട്ടിട്ടുണ്ടെങ്കിൽ അതും അയാൾ കൊടുക്കേണ്ട തുകയുടെ രണ്ടിരട്ടിയിൽ കവിയാത്ത പിഴയും കൊടുക്കുവാൻ ബാദ്ധ്യസ്ഥനായിരിക്കുന്നതാണ്.
(2) (1)-ാം ഉപചട്ടപ്രകാരമുള്ള കുറ്റത്തിന് ഏതെങ്കിലും വ്യക്തി ശിക്ഷിക്കപ്പെടുകയാണെങ്കിൽ മജിസ്ട്രേട്ട് ചുമത്തുന്ന ഏതൊരു പിഴയ്ക്കും പുറമേ (1)-ാം ഉപചട്ടം (എ.)യും (ബിയും ഖണ്ഡങ്ങളിൽ പറഞ്ഞ ഇനങ്ങളിൽ അടയ്ക്കക്കേണ്ട തുക വല്ലതും ഉണ്ടെങ്കിൽ അത് സമിതി തീർപ്പു മുഖേന വസൂലാക്കി പഞ്ചായത്തിന് നൽകേണ്ടതും, ശിക്ഷാ നടപടികൾക്കുള്ള ചെലവായി താൻ നിശ്ചയി ക്കുന്ന തുക വല്ലതുമുണ്ടെങ്കിൽ അതും തന്റെ ഇഷ്ടാനുസരണം സമിതി തീർപ്പു മുഖേന വസുലാക്കി പഞ്ചായത്തിന് നൽകേണ്ടതുമാണ്.
28. സെക്രട്ടറിയും പഞ്ചായത്ത് ജീവനക്കാരും കമ്മിറ്റി അംഗങ്ങളും യാതൊരു വസ്തുവും
പ്രത്യക്ഷമായോ പരോക്ഷമായോ വാങ്ങാൻ പാടില്ലെന്ന്.- മേൽപറഞ്ഞ ചട്ടങ്ങൾ പ്രകാരം നടത്തിയ ജപ്തി വസ്തുവിന്റെ യാതൊരു വിൽപ്പനയിലും യാതൊരു വസ്തുവും സെക്രട്ടറിയോ യാതൊരു പഞ്ചായത്ത് ജീവനക്കാരനോ പഞ്ചായത്ത് കമ്മിറ്റി അംഗമോ പ്രത്യക്ഷമായോ പരോക്ഷമായോ വാങ്ങുവാൻ പാടുള്ളതല്ല.
ഫോറം 1
(ചട്ടം 15 (2) നോക്കുക)വാറണ്ട് നമ്പർ................................................................... എന്ന ആൾക്ക് (വാറണ്ട് നടത്തുവാൻ ചുമതലപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥന്റെ പേര്) കിട്ടാനുള്ള നികുതിയോ നികുതികളോ ഏതെന്നും, ഏത് പുരയിടം സംബന്ധിച്ച നികുതിയോ നികുതികളോ കിട്ടാനുള്ളത് അങ്ങനെയുള്ള പുരയിടം വല്ലതും ഉണ്ടെങ്കിൽ അത് ഏതെന്നും പ്രസ്താവിക്കുക.) .......................................................................................... എന്ന വീഴ്ചക്കാരൻ 20 ............................. കൊണ്ടു അവസാനിച്ച ..............................വർഷത്തേക്കു മേൽപറഞ്ഞ നികുതിയോ, നികുതികളോ, (പിഴയും മറ്റു ചെലവുകളും) വകയിൽ അടയ്ക്കാനുള്ള....................... രൂപ........................................പൈസ അടയ്ക്കുവാൻ മേൽപറഞ്ഞ ..................................................................................എന്ന ആളോട് യഥാവിധി ആവശ്യ പ്പെടുകയും അങ്ങനെ യഥാവിധി ആവശ്യപ്പെട്ടതിനുശേഷം 15 ദിവസം കഴിയുകയും ചെയ്തതു എങ്കിലും മേൽപറഞ്ഞ തുക അടയ്ക്കുകയോ, അടയ്ക്കാതിരിക്കുന്നതിന് മതിയായ കാരണം കാണി