കേരളഹൈക്കോടതി ചട്ടങ്ങൾ 2006
വിവരാവകാശ ആക്ട്, 2005-ലെ 28-ാം വകുപ്പിലെ (1)-ാം ഉപവകുപ്പ് പ്രദാനം ചെയ്യുന്ന അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട്, കേരള ഹൈക്കോടതി താഴെപ്പറയുന്ന ചട്ടങ്ങൾ ഇതിനാൽ നിർമ്മിക്കുന്നു:-
1. ഈ ചട്ടങ്ങൾക്ക് കേരള ഹൈക്കോടതി (വിവരാവകാശം) ചട്ടങ്ങൾ, 2006 എന്നു പേർ പറ യാവുന്നതാണ്.
2. ഇവ കേരള ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
3. (I) ഈ ചട്ടങ്ങളിൽ, സന്ദർഭം മറിച്ച് ആവശ്യപ്പെടാത്തപക്ഷം.-
- (a) "ആക്ട്" എന്നാൽ, വിവരാവകാശ ആക്ട് 2005 (2005-ലെ 22) എന്നർത്ഥമാകുന്നു;
- (b) "അപ്പലേറ്റ് അതോറിറ്റി" എന്നാൽ, കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് അങ്ങനെ നിയമിച്ചിരിക്കുന്ന ഉദ്യോഗസ്ഥൻ എന്നർത്ഥമാകുന്നു;
- (c) "പബ്ലിക് ഇൻഫർമേഷൻ ഓഫീസർ" എന്നാൽ, ചീഫ് ജസ്റ്റിസിന്റെ ഉത്തരവുകളനുസരിച്ച് ഹൈക്കോടതി അങ്ങനെ വിജ്ഞാപനം ചെയ്ത പബ്ലിക് ഇൻഫർമേഷൻ ഓഫീസർ എന്നർത്ഥമാകുന്നു;
- (d) "ഫോറം" എന്നാൽ, ഈ ചട്ടങ്ങൾക്ക് അനുബന്ധമായി വരുന്ന ഫോറം എന്നർത്ഥമാകുന്നു
- (e) "ഹൈക്കോടതി" എന്നാൽ, കേരള ഹൈക്കോടതി എന്നർത്ഥമാകുന്നു.
- (f)"ഓഫീസർ" എന്നാൽ, അസിസ്റ്റന്റ് രജിസ്ട്രാരുടെ പദവിയിൽ താഴെയല്ലാത്ത ഹൈക്കോടതിയിലെ ഓഫീസർ എന്നർത്ഥമാകുന്നു;
- (g) "വകുപ്പ്" എന്നാൽ, ആക്ടിലെ വകുപ്പ് എന്നർത്ഥമാകുന്നു.
- II. ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും എന്നാൽ, നിർവചിച്ചിട്ടില്ലാത്തതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്ടിൽ അവയ്ക്കു നൽകിയിരിക്കുന്ന അതേ അർത്ഥം തന്നെ ആയിരിക്കും.
4. പൊതുജനങ്ങൾക്ക് വിവരം സുഗമമാക്കുന്നതിന്, ഹൈക്കോടതിയുടെ വെബ്സൈറ്റിൽ, ഹൈക്കോടതിയുടെ ഭരണത്തോടും നടത്തിപ്പിനോടും ബന്ധപ്പെട്ട് വേണ്ടത്ര വിവരം ലഭ്യമാക്കുന്നതിന് രജിസ്ട്രാർ ജനറൽ എല്ലാ ശ്രമവും നടത്തേണ്ടതാണ്.
5. വിവരം തേടുന്നതിനുള്ള അപേക്ഷ.- ആക്ടുപ്രകാരം വിവരം തേടുന്ന ഏതാരാളും സംസ്ഥാന സർക്കാരോ ഹൈക്കോടതിയോ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ നിർണ്ണയിച്ചിരിക്കുന്ന പ്രകാരം ആവശ്യമായ ഫീസ് അടച്ചുകൊണ്ട് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് ഫോറം 'A'യിൽ ഒരു അപേക്ഷ നൽകേണ്ടതാണ്.
6. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അപേക്ഷയ്ക്ക് ഒരു നമ്പർ നൽകേണ്ടതാണ്. നിർദ്ദിഷ്ട ഫീസ് അടച്ചതിനുള്ള തെളിവ് അപേക്ഷയോടൊപ്പം വച്ചിട്ടുണ്ടെങ്കിൽ ഫോറം 'B' യിൽ അറിയിക്കേണ്ടതാണ്. അങ്ങനെ അടച്ചതിന്റെ തെളിവ് വയ്ക്കാതെയുള്ള അപേക്ഷ നിരസിക്കേണ്ടതും ഫോറം 'C' യിലെപ്പോലെ അപേക്ഷകനെ അറിയിക്കേണ്ടതുമാണ്.
7. അനുബന്ധം-I ൽ പരാമർശിച്ചിരിക്കുന്ന ഒരു രജിസ്റ്റർ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ സൂക്ഷിക്കേണ്ടതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ 8. ആവശ്യപ്പെട്ട വിവരം നേടിയെന്നും ആക്ടിൽ പറഞ്ഞിരിക്കുന്ന സമയത്തിനുള്ളിൽ നൽകിയെന്നും പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഉറപ്പാക്കേണ്ടതാണ്.
9. ആവശ്യപ്പെട്ട വിവരമടങ്ങുന്ന ഫയലിന്റെയോ വസ്തുവിന്റെയോ ചുമതലയുള്ള ഹൈക്കോടതിയിൽ ഓരോ ഉദ്യോഗസ്ഥനും കാലതാമസമില്ലാതെ വിവരം കൃത്യമായും ശരിയായും നൽകേണ്ടതാണ്. വിവരത്തിന്റെ കൃത്യതയ്ക്കും സത്യതയ്ക്കും വിവരം കൈമാറുന്ന ഉദ്യോഗസ്ഥൻ ഉത്തരവാദിയാണ്.
10. വിവരം രണ്ടോ അതിലധികമോ ഉദ്യോഗസ്ഥന്മാരുടെ ചുമതലയിലോ കൈവശമോ ആണെങ്കിൽ, അവരുടെ പൊതുവായ മേലുദ്യോഗസ്ഥൻ വിവരം നൽകേണ്ടതാണ്.
11. ആവശ്യപ്പെടുന്ന വിവരം, ആക്റ്റിലെ 8-ാം വകുപ്പിലെയോ 9-ാം വകുപ്പിലെയോ ഏതെങ്കിലും വ്യവസ്ഥകളെ ബാധിക്കുന്നതാണെന്ന് ഉദ്യോഗസ്ഥന് അഭിപ്രായമുണ്ടെങ്കിൽ, അദ്ദേഹം ആ വസ്തുത രേഖാമൂലം പബ്ലിക് ഇൻഫർമേഷൻ ഓഫീസറെ അറിയിക്കേണ്ടതാണ്.
12. ഈ ചട്ടങ്ങൾപ്രകാരം നീതിന്യായനടപടികളോടു ബന്ധപ്പെട്ട വിവരത്തിനോ രേഖയ്ക്കക്കോ വേണ്ടിയുള്ള അപേക്ഷ പരിഗണിക്കാൻ പാടില്ലാത്തതാണ്.
13. പരിഗണനയിലുള്ള നയപരമായ കാര്യങ്ങളോടു ബന്ധപ്പെട്ട വിവരത്തിനോ രേഖയ്ക്കക്കോ വേണ്ടിയുള്ള അപേക്ഷ പരിഗണിക്കാൻ പാടില്ലാത്തതാണ്.
14. ആവശ്യപ്പെടുന്ന വിവരം ഹൈക്കോടതിയിൽ ലഭ്യമല്ലെങ്കിൽ, പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ബന്ധപ്പെട്ട പബ്ലിക് അതോറിറ്റിക്ക് അപേക്ഷ അയക്കേണ്ടതാണ്.
15. (1) 19-ാം വകുപ്പുപ്രകാരമുള്ള അപ്പീൽ ഫോറം 'D' യിലായിരിക്കേണ്ടതും അതിനോ ടൊപ്പം സംസ്ഥാന സർക്കാരോ ഹൈക്കോടതിയോ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ നിശ്ചയിച്ചിരിക്കുന്ന ആവശ്യമായ തുക അടയ്ക്കക്കേണ്ടതും ചോദ്യം ചെയ്യപ്പെടുന്ന തീരുമാനത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു പകർപ്പ് വയ്ക്കക്കേണ്ടതുമാണ്.
- (2) അപ്പീൽ സ്വീകരിച്ചതിന്മേൽ, അപ്പീൽവാദിക്ക് പറയാനുള്ളത് പറയാൻ അവസരം നൽകിയതിനുശേഷം, അപ്പലേറ്റ് അതോറിറ്റി, അത് സമർപ്പിച്ച തീയതി മുതൽ മുപ്പതു ദിവസങ്ങൾക്കുള്ളിൽ അത് തീർപ്പു കല്പിക്കാൻ ഉദ്യമിക്കേണ്ടതാണ്.
- (3) അനുബന്ധം II പ്രകാരമുള്ള ഒരു രജിസ്റ്റർ അപ്പലേറ്റ് അതോറിറ്റി സൂക്ഷിക്കേണ്ടതാണ്.
- (4) അപ്പലേറ്റ് അതോറിറ്റി ഉത്തരവിട്ടിരിക്കുന്ന കാലയളവിനുള്ളിൽ അപ്പലേറ്റ് അതോറിറ്റിയുടെ തീരുമാനം പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നടപ്പാക്കേണ്ടതാണ്.
16. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ താഴെപ്പറയുന്ന നിരക്കുകളിൽ ഫീസ് ചുമത്തേണ്ടതാണ്:-
- (a) ഫോറം 'A' യിലെ ഓരോ അപേക്ഷയ്ക്കും 10 രൂപ;
- (b) നിർമ്മിച്ചതോ പകർപ്പെടുത്തതോ ആയ ഓരോ പേജിനും (എ-4 അല്ലെങ്കിൽ എ-3 വലിപ്പ മുള്ള കടലാസ്) രണ്ടു രൂപ;
- (c) വലിപ്പമേറിയ കടലാസിൽ ഒരു പകർപ്പിന്റെ യഥാർത്ഥവിലയും ചെലവും;
- (d) ഓരോ ഫ്ളോപ്പിക്കും/സി.ഡി. ഡിസ്കറ്റിനും 50 രൂപ;
- (e) റിക്കോർഡുകൾ പരിശോധിക്കാൻ, ആദ്യത്തെ മണിക്കൂറിന് യാതൊരു ഫീസുമില്ല; തുടർന്നുള്ള ഓരോ മണിക്കുറിനും (അല്ലെങ്കിൽ അതിന്റെ അംശത്തിനും) അഞ്ചുരൂപ)
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ 17. വിവരത്തിനായുള്ള അപേക്ഷകൾ, അത് തീർപ്പു കൽപ്പിച്ചതിനുശേഷം ഒരു വർഷത്തേക്ക് സൂക്ഷിക്കേണ്ടതാണ്. രജിസ്റ്റർ 20 വർഷത്തേക്ക് സൂക്ഷിക്കേണ്ടതാണ്.
| 1. | അപേക്ഷയ്ക്ക് നൽകിയ നമ്പർ | : |
| 2. | ഫീസടച്ചതിന്റെ വിശദാംശങ്ങൾ | : |
| (അടച്ച രീതിയും തീയതിയും തുകയും) | ||
| 3. | അപേക്ഷകന്റെ പേരും വിലാസവും | : |
| 4. | ആവശ്യപ്പെട്ട വിവരത്തിന്റെ സ്വഭാവവും വിവരം | |
| സൂക്ഷിക്കുന്ന ഹൈക്കോടതി ഉദ്യോഗസ്ഥനും | : | |
| 5. | വിവരം ആവശ്യപ്പെട്ട തീയതി | : |
| 6. | വിവരം ലഭിച്ച തീയതി | : |
| 7. | വിവരം ആവശ്യപ്പെട്ട തീയതിയും അത് ലഭിച്ച | |
| തീയതിയും ഫീസടച്ച രീതിയും ഉൾപ്പെടെ | ||
| അടയ്ക്കാൻ ആവശ്യപ്പെട്ട അധികഫീസിന്റെ | ||
| വിശദാംശങ്ങൾ | : | |
| 8. | വിവരം നല്കിയ തീയതി/അപേക്ഷ | |
| നിരസിച്ചതായുള്ള അറിയിപ്പിന്റെ തീയതി | : | |
| 9. | അഭിപ്രായങ്ങൾ | : |
| 1. | അപ്പീലിനു നൽകിയ നമ്പർ | : |
| 2. | ഫീസടച്ചതിന്റെ വിശദാംശങ്ങൾ | : |
| 3. | അപേക്ഷകന്റെ പേരും വിലാസവും | : |
| 4. | ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് | |
| കൂടെ വച്ചിട്ടുണ്ടോ | : | |
| 5. | അപ്പീൽ സമയത്തിനുള്ളിൽ ഫയൽ ചെയ്തോ | : |
| 6. | ഹിയറിങ്ങിന്റെ തീയതി (കൾ) | : |
| 7. | അന്തിമ ഉത്തരവിന്റെ തീയതി | : |
| 8. | അപ്പീൽ വാദിക്കും പബ്ലിക് ഇൻഫർമേഷൻ | |
| ഓഫീസർക്കും ഉത്തരവിന്റെ പകർപ്പ് നൽകിയ തിയതി | : | |
| 9. | അഭിപ്രായങ്ങൾ | : |
| അപേക്ഷ നമ്പർ | അടച്ച ഫീസിൻറെ വിശദാംശങ്ങൾ | അടച്ചരീതി...................... | |
| തീയതി........... | |||
| തുക................. | . |
To
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ,
കേരള ഹൈക്കോടതി,
എറണാകുളം.
- 1. അപേക്ഷകന്റെ പേര് :
- 2. കത്തിടപാടിനുള്ള വിലാസം :
- 3. ആവശ്യമുള്ള വിവരത്തിന്റെ സ്വഭാവവും
- വിശദാംശങ്ങളും:
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
- 4. ആവശ്യപ്പെട്ടിരിക്കുന്ന വിവരം ഒരു കേസിനെ
- സംബന്ധിച്ചുള്ളതാണെങ്കിൽ, അപേക്ഷകൻ
- വ്യവഹാരത്തിൽ ഒരു കക്ഷിയാണോ
- എന്ന് സൂചിപ്പിക്കുക.
- 5. അപേക്ഷകന് അറിയാമെങ്കിൽ, ഫയൽ/സംഗതി
- സൂക്ഷിക്കുന്ന ഉദ്യോഗസ്ഥൻ
സ്ഥലം :
തീയതി :
പേജുകളുടെ എണ്ണം................................. ..അടച്ച രീതി................................................തുക .......................................................തീയതി.......................................
'
അപേക്ഷ നമ്പർ.......................... തീയതി.............. -ആൽ സമർപ്പിക്കപ്പെട്ടെന്ന് അറി യിച്ചുകൊള്ളുന്നു.
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ/അസിസ്റ്റന്റ്
പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർ.
സൂചന: വിവരത്തിനായുള്ള നിങ്ങളുടെ അപേക്ഷ നമ്പർ ................. തീയതി.............
സർ/മാഡം,
നിങ്ങളുടെ, മേൽപ്പറഞ്ഞ അപേക്ഷ ഈ കാരണങ്ങളാൽ നിരസിച്ചിരിക്കുന്നു.
1. നിർണ്ണയിച്ചിരിക്കുന്ന ഫീസ് അടച്ചതിനുള്ള തെളിവ് അപേക്ഷയോടൊപ്പം വച്ചിട്ടില്ല.
2. ആവശ്യപ്പെട്ട രേഖയുടെ പകർപ്പിനുവേണ്ടി ആവശ്യപ്പെട്ട അധികഫീസ് അടച്ചതിനുള്ള തെളിവ് നിങ്ങൾ ഹാജരാക്കിയിട്ടില്ല.
3. വിവരാവകാശ ആക്ടിലെ 8-ാം/9-ാം വകുപ്പുപ്രകാരം ആവശ്യപ്പെട്ട വിവരം നൽകുന്നത് നിരോധിച്ചിരിക്കുന്നു.
4. .............................................................
5. .............................................................
അപ്പീൽ ഉണ്ടെങ്കിൽ, .................. അപ്പലേറ്റ് അതോറിറ്റിയുടെ മുമ്പാകെ ............... മുതൽ 30 ദിവസത്തിനുള്ളിൽ അത് നൽകേണ്ടതാണ്.
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ/അസിസ്റ്റന്റ്
പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർ
To
അപ്പലേറ്റ് അതോറിറ്റി
വിലാസം :
- 1. അപ്പീൽവാദിയുടെ പേര്:
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ 2. ബന്ധപ്പെടാനുള്ള വിലാസം :
3. പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ പേരും
അപേക്ഷ നമ്പറും
4. ഫോറം 'A' യിൽ അപേക്ഷ സമർപ്പിക്കുന്ന തീയതി
5. അപേക്ഷ നിരസിച്ച തീയതി അല്ലെങ്കിൽ ഫോറം
'A' യിൽ അപേക്ഷ നല്കി 30 ദിവസത്തിനു
ശേഷമുള്ള തീയതി
6. അപ്പീലിനുള്ള കാരണങ്ങൾ-
- (a) ഫോറം A-യിൽ അപേക്ഷ നൽകി മുപ്പതുദിവസത്തിനുള്ളിൽ ഫോറം B-യിലോ ഫോറം C-യിലോ പ്രതികരണം ലഭിച്ചില്ല.
- (b) നിർദ്ദിഷ്ട കാലയളവിനുള്ളിൽ ലഭിച്ച പ്രതികൂലമായ പ്രതികരണം
- (c) അപ്പീലിനുള്ള കാരണങ്ങൾ
7. അപ്പീൽ ഫയൽ ചെയ്യാനുള്ള അവസാന തീയതി [14(1)(b) ചട്ടം നോക്കുക]
8. വിവരത്തിന്റെ വിശദാംശങ്ങൾ-
- (i) അപേക്ഷിച്ച വിവരം
- (ii) വിഷയം
- (iii) കാലാവധി
9. അപ്പീലിനുള്ള 50 രൂപ ഫീസ് ..................... തീയതിയിലെ ............. നമ്പർ പ്രകാരം അടച്ചിട്ടുള്ളതാണ്.
ഇ-മെയിൽ വിലാസമുണ്ടെങ്കിൽ, അത്
ടെലിഫോൺ നമ്പർ (ഓഫീസ്)
(വീട്)സ്ഥലം:
തീയതി :
ഇന്ത്യൻ ഭരണഘടനയുടെ 235-ാം അനുച്ഛേദത്തോടുകൂടി വായിക്കപ്പെടുന്ന വിവരാവകാശ ആക്ട്, 2005-ലെ 28-ാം വകുപ്പിലെ (1)-ാം ഉപവകുപ്പ് പ്രദാനം ചെയ്യുന്ന അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട്, ഹൈക്കോടതിക്കു കീഴിലുള്ള കോടതികളെയും മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണലുകളെയും സംബന്ധിച്ച താഴെപ്പറയുന്ന ചട്ടങ്ങൾ ഇതിനാൽ നിർമ്മിക്കുന്നു:-
1. ഈ ചട്ടങ്ങൾക്ക് വിവരാവകാശ (കീഴ്ചക്കോടതികളും ട്രൈബ്യൂണലുകളും) ചട്ടങ്ങൾ, 2006 എന്നു പേർ പറയാവുന്നതാണ്.
2. കേരള ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ ഇവ പ്രാബല്യത്തിൽ വരുന്നതാണ്.
3. (1) ഈ ചട്ടങ്ങളിൽ, സന്ദർഭം മറിച്ച് ആവശ്യപ്പെടാത്ത പക്ഷം.-
- (a) "ആക്ട്" എന്നാൽ, വിവരാവകാശ ആക്ട്, 2005 (2005-ലെ 22-ാം നമ്പർ) എന്നർത്ഥമാകുന്നു.