കേരള പഞ്ചായത്ത് രാജ് (അസാധാരണ ചെലവുകൾ) ചട്ടങ്ങൾ, 2011
2011-ലെ കേരള പഞ്ചായത്ത് രാജ് (അസാധാരണ ചെലവുകൾ) ചട്ടങ്ങൾ
1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 213-ാം വകുപ്പ് (4)-ാം ഉപവകുപ്പ 254-ാം വകുപ്പ് (1)-ാം ഉപവകുപ്പിനോട് കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു അതായത്;-
ചട്ടങ്ങൾ
1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 2011-ലെ കേരള പഞ്ചായത്ത് രാജ് (അസാധാരണ ചെലവുകൾ) ചട്ടങ്ങൾ എന്ന് പേർ പറയാം.
(2) ഇവ ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ. - ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം.-
(എ) “ആക്റ്റ്" എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) എന്നർത്ഥമാകുന്നു;
(ബി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും, എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്റ്റിൽ അവയ്ക്ക നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
3. അസാധാരണ ചെലവുകൾ. - (1) പഞ്ചായത്തുകൾ അതത് പഞ്ചായത്ത് ഫണ്ടിൽനിന്നും താഴെപ്പറയുന്ന കാര്യങ്ങൾക്കുവേണ്ടി ചെയ്തതേക്കാവുന്ന ചെലവുകൾ, ഈ ചട്ടങ്ങളുടെ ആവശ്യത്തിലേക്കായി 'അസാധാരണ ചെലവുകൾ' എന്ന് അറിയപ്പെടുന്നതാകുന്നു. അതായത്.-
(i) ഏതെങ്കിലും പഞ്ചായത്തു സമ്മേളനത്തിന്റെയോ പഞ്ചായത്തുകളുടെ സംഘടനകളുടെയോ ചെലവിലേക്കായി സംഭാവന നൽകുന്നതിന്; (ii) പ്രമുഖ വ്യക്തികളുടെ സ്വീകരണമോ, ഏതെങ്കിലും പൊതുപ്രദർശനമോ, ആഘോഷമോ വിനോദമോ സംഘടിപ്പിക്കുന്നതിന്; (iii) കലാ-സാംസ്കാരിക മത്സരങ്ങളും കായിക വിനോദവും സംഘടിപ്പിക്കുന്നതിന്; (iv) വിജയികൾക്കുള്ള സമ്മാനദാനത്തിന്; (v) പഞ്ചായത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടത്തുന്നതിന്; (vi) പഞ്ചായത്തിനു പങ്കാളിത്തമുള്ള ചികിത്സാക്യാമ്പ്, സൗജന്യ ചികിത്സാപദ്ധതികൾ എന്നിവ നടപ്പാക്കുന്നതിന്; (vii) നിയമ സഹായനിധി സംഘടിപ്പിക്കുന്ന നിയമ സഹായ സാക്ഷരതാ ക്യാമ്പുകൾ നടത്തുന്നതിന്; (viii) കലാ-സാംസ്കാരിക പ്രദർശനങ്ങൾ നടത്തുന്നതിന്; (ix) പഞ്ചായത്ത് ആസ്തികളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നതിന്;
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
(x) നെഹു യുവകേന്ദ്ര, നാഷണൽ സർവ്വീസ് സ്കീം എന്നിവ സംഘടിപ്പിക്കുന്ന പരിപാടികൾക്ക്; (xi) പഞ്ചായത്തിന്റെ പങ്കാളിത്തത്തോടെ പരിസ്ഥിതി ക്ലബ്ബകളും ആസൂത്രണ സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികൾ നടത്തുന്നതിന്; (xii) സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്നു നടത്തുന്ന മറ്റു ചടങ്ങുകൾക്ക്; (xiii) പ്രകൃതിക്ഷോഭത്തെ തുടർന്നു അനിവാര്യമാകുന്ന അടിയന്തിര ദുരിതാശ്വാസനടപടികൾക്ക്; (xiv) ആക്റ്റിലോ അതിൻകീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലോ പ്രത്യേകം പറഞ്ഞിട്ടില്ലാത്ത ഏതെങ്കിലും കാര്യങ്ങൾക്ക്.
(2) പഞ്ചായത്ത് ഫണ്ടിൽനിന്നുള്ള ഏതൊരു അസാധാരണ ചെലവും പഞ്ചായത്തിന്റെ മൊത്തം അംഗസംഖ്യയുടെ പകുതിയിൽ കുറയാത്ത അംഗങ്ങൾ പിൻതാങ്ങിയിട്ടുള്ള ഒരു പ്രമേയ ത്തിന്റെ അടിസ്ഥാനത്തിലായിരിക്കേണ്ടതാണ്.
(3) പഞ്ചായത്തുകൾ, വ്യക്തികൾക്കും സംഘടനകൾക്കും ആക്റ്റിലോ ചട്ടങ്ങളിലോ സർക്കാർ ഉത്തരവുകളിലോ നിർദ്ദേശിക്കപ്പെട്ട പ്രകാരമല്ലാതെ പണമായി സഹായം നൽകുവാനോ നിയമാനുസൃതമല്ലാത്ത പരസ്യചെലവുകൾ വഹിക്കുവാനോ മത-രാഷ്ട്രീയ-തൊഴിലാളി സംഘടനകൾ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് ചെലവു ചെയ്യുവാനോ അപ്രകാരം ഉള്ള ചെലവുകൾ ഏതെങ്കിലും തരത്തിൽ അസാധാരണ ചെലവുകളിൽ ഉൾപ്പെടുത്തുവാനോ പാടില്ലാത്തതാകുന്നു.
(4) പഞ്ചായത്തുകളുടെ അസാധാരണ ചെലവുകൾ ഫണ്ടിന്റെ ലഭ്യതയ്ക്കും 4-ാം ചട്ടപ്രകാരമുള്ള പരിധിക്കും വിധേയമായിരിക്കുന്നതാണ്.
4. അസാധാരണ ചെലവുകൾക്കുള്ള പരിധി.-(1) 3-ാം ചട്ടം (1)-ാം ഉപചട്ടത്തിൽ പറയുന്ന എല്ലാ അസാധാരണ ചെലവുകൾക്കും വേണ്ടി ഒരു ഗ്രാമപഞ്ചായത്തിന് ഒരു വർഷം ചെലവാക്കാവുന്ന മൊത്തം തുക, (2)-ാം ഉപചട്ടപ്രകാരം കണക്കാക്കുന്ന മുൻവർഷത്തെ അതിന്റെ മിച്ച ഫണ്ടിന്റെ ഇരുപതു ശതമാനം വരെയും എന്നാൽ ഒരു ലക്ഷം രൂപയിൽ കവിയാതെയും ആയിരിക്കേണ്ടതാണ്.
(2) ഓരോ വർഷവും ഗ്രാമപഞ്ചായത്തിന് സർക്കാർ അനുവദിക്കുന്ന പൊതു ആവശ്യങ്ങൾക്കുള്ള ഗ്രാന്റ് ഒഴികെയുള്ള അതിന്റെ ആ വർഷത്തെ തനത് വരുമാനത്തിൽ നിന്നും ശമ്പളം, അലവൻസുകൾ, മറ്റു പ്രതിഫലങ്ങൾ, വൈദ്യുതി ചാർജ്ജ്, വെള്ളക്കരം, ആഫീസ് ചെലവുകൾ, ഖരമാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ചെലവുകൾ എന്നിവയ്ക്ക് വേണ്ടി ആ വർഷം ചെലവാക്കിയ തുക കുറച്ചാൽ കിട്ടുന്ന തുക ഗ്രാമപഞ്ചായത്തിന്റെ ആ വർഷത്തെ മിച്ച ഫണ്ടായി കണക്കാക്കേണ്ടതാണ്.
(3) അസാധാരണ ചെലവുകളുടെ വാർഷിക പരിധി, ഒരു ബ്ലോക്ക് പഞ്ചായത്തിന്റെ സംഗതിയിൽ അതിന്റെ മുൻവർഷത്തെ തനത് വരുമാനത്തിന്റെ ഇരുപത്തിയഞ്ച് ശതമാനം അല്ലെങ്കിൽ ഒരു ലക്ഷം രൂപ, ഏതോണോ കുറവ് അതും, ഒരു ജില്ലാ പഞ്ചായത്തിന്റെ സംഗതിയിൽ അതിന്റെ മുൻവർഷത്തെ തനത് വരുമാനത്തിന്റെ ഇരുപത്തിയഞ്ച് ശതമാനം അല്ലെങ്കിൽ രണ്ടുലക്ഷം രൂപ, ഏതാണോ കുറവ് അതും ആയിരിക്കുന്നതാണ്.
5. അസാധാരണ ചെലവുകൾ സംബന്ധിച്ച രജിസ്റ്റർ- അസാധാരണ ചെലവിന്റെ വിവരം, ചെലവാക്കിയ തുക, ഓരോ ഇനത്തെയും സംബന്ധിച്ച പഞ്ചായത്തിന്റെ തീരുമാനവും തീയതിയും, അതത് വർഷം തത്സമയം വരെ ചെലവാക്കിയ ആകെ തുക, അതത് വർഷം ഇനി ചെലവാക്കാവുന്ന തുക എന്നിവ രേഖപ്പെടുത്തുന്നതിന് പഞ്ചായത്ത് സെക്രട്ടറി ഒരു രജിസ്റ്റർ എഴുതി സൂക്ഷിച്ചുപോരേണ്ടതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ 6. അസാധാരണ ചെലവുകൾ സംബന്ധിച്ച ആഡിറ്റ്— പഞ്ചായത്ത് നടത്തിയിട്ടുള്ള ഓരോ അസാധാരണ ചെലവും കാലാകാലങ്ങളിൽ ലോക്കൽ ഫണ്ട് ആഡിറ്റ് ഡയറക്ടർ നിർദ്ദേശിക്കുന്ന ആഡിറ്റർമാരും സർക്കാർ നിയമിച്ചിട്ടുള്ള പെർഫോർമൻസ് ആഡിറ്റ് ടീം അംഗങ്ങളും കൃത്യമായി ആഡിറ്റ് ചെയ്യേണ്ടതാണ്.
7, പഞ്ചായത്ത് ഫണ്ടിൽനിന്ന് ധനസഹായം ലഭിക്കുന്നവർ ചെലവു സംബന്ധിച്ച കണക്കുകൾ സൂക്ഷിക്കണമെന്ന്- (1)അസാധാരണ ചെലവുകളിൽ ഉൾപ്പെടുത്തി പഞ്ചായത്ത് ഏതെങ്കിലും വ്യക്തിക്കോ സംഘടനയ്ക്കക്കോ സ്ഥാപനത്തിനോ ഏതെങ്കിലും ധനസഹായം നൽകിയിട്ടുള്ള സംഗതിയിൽ അപ്രകാരം ധനസഹായം സ്വീകരിച്ച വ്യക്തി,സംഘടന അല്ലെങ്കിൽ സ്ഥാപനം പ്രസ്തുത തുക ചെലവഴിക്കുന്നത് സംബന്ധിച്ച കൃത്യമായ കണക്കുകളും രജിസ്റ്ററുകളും മറ്റു രേഖകളും സൂക്ഷിക്കാൻ ബാദ്ധ്യസ്ഥമായിരിക്കുന്നതും അപ്രകാരമുള്ള കണക്കുകളും രജിസ്റ്ററുകളും രേഖകളും പരിശോധിക്കുവാൻ പഞ്ചായത്തിന് അധികാരമുണ്ടായിരിക്കുന്നതുമാണ്.
(2) (1)-ാം ഉപചട്ടപ്രകാരമുള്ള കണക്കുകളും രേഖകളും സൂക്ഷിക്കാതിരിക്കുകയോ പഞ്ചായത്ത് ആവശ്യപ്പെട്ടതിൻമേൽ അവ പരിശോധനയ്ക്ക് ഹാജരാക്കാൻ വിസമ്മതിക്കുകയോ ചെയ്യുന്നപക്ഷം, പഞ്ചായത്തിൽ നിന്നും ധനസഹായം കൈപ്പറ്റിയ വ്യക്തിയോടോ സംഘടനയോടോ, സ്ഥാപനത്തോടോ പ്രസ്തുത തുക തിരികെ അടയ്ക്കാൻ പഞ്ചായത്തിന് ആവശ്യപ്പെടാവുന്നതും തുക തിരികെ ലഭിക്കുന്നതിന് നിയമാനുസൃതവും ഉചിതവുമായ നടപടികൾ സ്വീകരിക്കാവുന്നതാണ്.
8. അസാധാരണ ചെലവുകളുടെ കണക്കുകൾ ഗ്രാമസഭയിൽ സമർപ്പിക്കണമെന്ന്.- ഓരോ വർഷവും ഗ്രാമപഞ്ചായത്ത് നടത്തിയിട്ടുള്ള അസാധാരണ ചെലവുകളുടെ കണക്കുകൾ തൊട്ടടുത്ത വർഷം ചേരുന്ന ഗ്രാമസഭയുടെ ആദ്യയോഗത്തിൽ സെക്രട്ടറി അല്ലെങ്കിൽ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ അവതരിപ്പിക്കേണ്ടതും അതിൻമേൽ ഗ്രാമസഭയുടെ അഭിപ്രായം എന്തെങ്കിലുമുണ്ടെങ്കിൽ അവ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗ്രാമപഞ്ചായത്തിന്റെ അറിവിലേക്ക് സമർപ്പിക്കേണ്ടതുമാണ്.
(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ അതിന്റെ പൊതു ഉദ്ദേശ്യം വ്യക്തമാക്കുവാൻ ഉദ്ദേ ശിച്ചുകൊണ്ടുള്ളതാണ്.) 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടിന്റെ 213-ാം വകുപ്പ് (4)-ാം ഉപവകുപ്പ് പ്രകാരം ഒരു പഞ്ചായത്തിന് അതിന്റെ മൊത്തം അംഗസംഖ്യയുടെ പകുതിയിൽ കുറയാത്ത അംഗങ്ങൾ പിൻതാങ്ങിയിട്ടുള്ള ഒരു പ്രമേയം മൂലം (I) ഏതെങ്കിലും പഞ്ചായത്തു സമ്മേളനത്തിന്റെയോ പഞ്ചായത്തുകളുടെ സംഘടനയുടെയോ ചെലവിലേക്കായി സംഭാവനയോ; അഥവാ (i) പ്രമുഖ വ്യക്തികളുടെ സ്വീകരണത്തിനോ ഏതെങ്കിലും പൊതു പ്രദർശനത്തിനോ ആഘോഷത്തിനോ അഥവാ വിനോദത്തിനോ ആയുള്ള ചെലവിലേക്ക് ഏതെങ്കിലും സംഭാ വന നൽകുകയോ ആക്റ്റിലോ അതിൻകീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലോ പ്രത്യേകം പറഞ്ഞിട്ടില്ലാത്ത ഏതെ ങ്കിലും കാര്യത്തിനുവേണ്ടി ചെലവ് ചെയ്യുകയോ, ചെയ്യാവുന്നതാണ്. (4)-ാം ഉപവകുപ്പിന്റെ ക്ലിപ്തത നിബന്ധന യിൽ, ഈ ഉപവകുപ്പ പ്രകാരമുള്ള മൊത്തം വാർഷിക ചെലവ് സർക്കാർ നിർദ്ദേശിക്കുന്ന പരിധിയെ അധികരി ക്കാൻ പാടുള്ളതല്ല എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ ഉപവകുപ്പിന്റെ പരിധിയിൽ വരുന്ന അസാധാരണ ചെല വുകളും അതിന്റെ നടപടി ക്രമങ്ങളും വ്യക്തമാക്കിക്കൊണ്ടും മൊത്തം വാർഷിക ചെലവിന് പരിധി നിശ്ചയിച്ചു കൊണ്ടും ചട്ടങ്ങൾ പുറപ്പെടുവിക്കുവാൻ സർക്കാർ ഉദ്ദേശിക്കുന്നു. മേൽപ്പറഞ്ഞ ലക്ഷ്യം നിറവേറ്റുവാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം.)